ഗോപൻ സ്വാമിയുടെ വീടും സമാധി പീഠവും ഉടൻ ജപ്തി ചെയ്യും ..?! പശുവിനെ വിറ്റു കെട്ടിയ ഋഷി പീഠം ബാങ്ക് തൂക്കി..!

കേരള സമൂഹം ഇന്നേ വരെ കണ്ടിട്ടില്ലാ ഒരു സമാധി, കിടപ്പ് രോഗിയായ ഗോപൻസ്വാമിയുടെ സമാധി. ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്ന ഗോപൻസ്വാമിയുടെ സമാധി ഇനി മറ്റൊരു ക്ഷേത്രമായി മാറാൻ പോകുകയാണെന്നാണ് വിവരം. നിലവിൽ ഋഷിപീഢമെന്ന് പേര് നൽകി രാവിലേയും വൈകീട്ടും പൂജ നടത്തുന്ന ഇവിടും സാമ്പത്തിക പ്രശ്നങ്ങളുടെ പരിഹാര ശേഷം ക്ഷേത്രമാക്കി പണിയാനാണ് തീരുമാനം. ഇതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഗോപൻസ്വാമിയുടെ കുടുംബം.
‘എന്‍റെ അച്ഛന്‍ എന്ന ‘ഗോപന്‍ സ്വാമി’യുടെ ക്ഷേത്രം ഉടന്‍ തുറക്കും , നിലവില്‍ പൈസയില്ല , പശുവിനെ വിറ്റു, ഞങ്ങള്‍ ക്ഷേത്രം പണിയുകയാണ് എന്ന് കഴിഞ്ഞ ദിവസം ഗോപൻസ്വാമിയുടെ മക്കൾ അറിയിച്ചിരുന്നു. നിലവിൽ സമാധി പീഠം പുതുക്കി , ശിവലിംഗം സ്ഥാപിച്ചു, ഇനി ക്ഷേത്രം ഉടന്‍ തുറക്കും’ പറയുന്നത് നെയ്യാറ്റിന്‍കരയില്‍ മക്കള്‍ സമാധി ഇരുത്തിയ ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്റെ മക്കളാണ് എന്ന രീതിയിലാണ് അവർ പ്രതികരിച്ചിരുന്നത്. ഓണത്തിന് ശേഷം ക്ഷേത്രത്തിന്റെ പണികള്‍ ആരംഭിക്കാനാണ് ധാരണ.
നിലവില്‍ സമാധി പീഠം പുതുക്കി പണിയുകയും അതിന് മുകളിലായി ശിവലിംഗം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഋഷി പീഠം എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഇവിടെ പൂജ നടക്കുന്നുണ്ട് എന്നാണ് കുടുംബം പറയുന്നത്. പൂജയില്‍ പങ്കെടുക്കാന്‍ നിരവധി ആളുകള്‍ എത്തുന്നുണ്ട് എന്നും കുടുംബം അവകാശപ്പെടുന്നു. ജനുവരി 16നായിരുന്നു കേരളത്തിൽ വലിയ ചർച്ചകൾക്ക് കാരണമായ നെയ്യാറ്റിൻകര ഗോപന്‍റെ മൃതദേഹം പുറത്തെടുക്കുന്നതും തുടർന്ന് പരിശോധന നടത്തുന്നതും. നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപൻ്റെ മരണം ചര്‍ച്ചയായത്.
പുറത്തെടുത്ത ഗോപൻ്റെ മൃതശരീരം അസ്വാഭാവികത ഇല്ല എന്ന് കണ്ടെത്തിയതിന് ശേഷം വീണ്ടും സമാധിയിരുത്തുകയായിരുന്നു. പൊളിച്ച സമാധിത്തറയ്ക്ക് പകരം പുതിയ സമാധിത്തറ കുടുംബം ഒരുക്കിയിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ സമാധി ക്ഷേത്രമാക്കാൻ ഒരുങ്ങുന്നത്.
ഏറെ വിവാദമായ ഗോപൻസ്വാമിയുടെ വീടും അതിന് സമീപത്തായുള്ള അദ്ദേഹത്തിനെ സമാധി പീഢവും കാണാൻ പോയ മലയാളി വാർത്ത കണ്ടത് രണ്ട് ബാങ്ക അധികൃതർ ആ വീട്ടിലേക്ക് വരുന്ന കാഴ്ചയാണ്. ജപ്തിയെന്ന് തോന്നിക്കുന്ന ചില നടപടികൾ അവിടെ ഉണ്ടാകുകയും ചെയ്തു. ലോൺ തുക തിരിച്ചടവിനായി പല തവണ നോട്ടീസ് നൽകാത്തതിന്റെ ഭാഗമായി കോടതി നടപടിയെന്നോണമാണ് അവർക്ക് കിട്ടിയ മേൽവിലാസം എന്നതിന്റെ അടിസ്ഥാനത്തിൽ ചില കടലാസുകൾ ഗോപൻ സ്വാമിയുടെ വീടിന്റെ ചുമരിൽ ആ വന്ന ബാങ്ക് അധികാരികൾ പതിപ്പിച്ചത്. എന്തായാലും സാമ്പത്തിക ബുദ്ധിമുട്ടുകൾ ആ വീടിനേയും കുടുംബത്തേയും വേട്ടയാടുന്നു എന്ന കാര്യം ഇതിൽ വ്യക്തമാണ്.
https://www.facebook.com/Malayalivartha