വാഹനപരിശോധനയ്ക്കിടെ പുഴയില്‍ചാടി രക്ഷപ്പെടാന്‍ ശ്രമിക്കവെ കുത്തൊഴുക്കില്‍പ്പെട്ട് കാണാതായ കാപ്പ കേസ് പ്രതിയുടെ മൃതദേഹം കണ്ടെത്തി

ചെക്ക് പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ പുഴയില്‍ചാടി രക്ഷപ്പെടാന്‍ ശ്രമിക്കവെ കുത്തൊഴുക്കില്‍പ്പെട്ട് കാണാതായ കാപ്പ കേസ് പ്രതിയുടെ മൃതദേഹം ബാരാപോള്‍ പുഴയില്‍ കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തി. തലശ്ശേരി പൊതുവാച്ചേരി സ്വദേശി അബ്ദുള്‍ റഹീമി(30)ന്റെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്.
കിളിയന്തറ 32-ാം മൈലില്‍ മുടയരഞ്ഞിക്കടവില്‍ കരയിലാണ് മൃതദേഹം കണ്ടെത്തിയത്. കടവില്‍ ചൊവ്വാഴ്ച രാവിലെ അലക്കാനും കുളിക്കാനുമെത്തിയവര്‍ ദുര്‍ഗന്ധത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ഉടന്‍ തന്നെ ഇരിട്ടി ഇന്‍സ്‌പെക്ടര്‍ എ.കുട്ടികൃഷ്ണന്‍, എസ്ഐമാരായ എ.ഷറഫുദ്ദീന്‍, എം.ജെ ബെന്നി എന്നിവയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി.
ഇരിട്ടി അഗ്‌നിരക്ഷാസേനയുടേയും വള്ളിത്തോട് ഒരുമ റെസ്‌ക്യു ടീമിന്റെയും സഹകരണത്തോടെ മൃതദേഹം കരയ്‌ക്കെത്തിച്ചു, അബ്ദുള്‍ റഹീമിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു.
അതിര്‍ത്തി കടന്നെത്തുന്ന ലഹരിവസ്തുക്കള്‍ കണ്ടെത്താനായി കൂട്ടുപുഴയില്‍ പോലീസ് നടത്തിയ വാഹനപരിശോധനയ്ക്കിടെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അബ്ദുള്‍ റഹീം പുഴയിലേക്ക് ചാടിയത്. റഹീമിനൊപ്പം വാഹനത്തിലുണ്ടായിരുന്ന ചെറുവാഞ്ചേരി സ്വദേശി ഹാരിസ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്വദേശി നിതിന്‍ എന്നിവരെ പോലീസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു.
അതേസമയം കഴിഞ്ഞദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. പുഴയില്‍ വെള്ളമിറങ്ങുന്നതിനിടയില്‍ മൃതദേഹം കരയ്ക്കടിഞ്ഞതാണെന്ന് സംശയിക്കുന്നു. അബ്ദുള്‍ റഹീമിനെതിരെ 12-ഓളം കേസുകളുണ്ടായിരുന്നുവെന്ന് പോലീസ് .
"
https://www.facebook.com/Malayalivartha