രക്ഷകരായത് അഗ്നിരക്ഷാസേന... റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടുചെയ്തപ്പോള്‍ പിന്നോട്ടുരുണ്ട് സമീപത്തെ 10 അടിയോളം താഴ്ചയുളള കിണറിനുള്ളിലേക്ക്...

തിരുവനന്തപുരത്ത് സ്‌കൂട്ടറോടെ റോഡരികിലെ കിണറില്‍ വീണയാളെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന. വെങ്ങാനൂര്‍ ചാവടിനട സ്വദേശിയാണ് റോഡരികിലെ ഉപയോഗശൂന്യമായ കിണറ്റില്‍ വീണത്. ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെ ആയിരുന്നു സംഭവം നടന്നത്. കോവളം ബീച്ചിന് സമീപം സ്വകാര്യ റിസോര്‍ട്ടിനടുത്താണ് അപകടം സംഭവിച്ചത്.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടുചെയ്തപ്പോള്‍ പിന്നോട്ടുരുണ്ട് സമീപത്തെ 10 അടിയോളം താഴ്ചയുളള കിണറിനുള്ളിലേക്ക് വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹ്യത്തുക്കള്‍ ഉടന്‍തന്നെ കോവളം പോലീസ് സ്റ്റേഷനിലും അഗ്‌നിരക്ഷാസേനയേയും വിവരമറിയിച്ചു. തുടര്‍ന്ന് വിഴിഞ്ഞം യൂണിറ്റിലെ അഗ്‌നിരക്ഷാസേനാ അംഗങ്ങള്‍ എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കിണറിന്റെ വായ്വട്ടം കുറവായതും രക്ഷാപ്രവര്‍ത്തനത്തിന് ബുദ്ധിമുട്ടുണ്ടാക്കി.
ഒടുവില്‍ നീളമുള്ള ഗോവണി കിണറിനുള്ളില്‍ ഇറക്കിലാണ് ഇയാളെ പുറത്തെത്തിച്ചത്. സേനാംഗങ്ങളായ സനു, രാജശേഖര്‍, പ്രദീപ്, ഷിജു, ശ്യാംധരന്‍, വിപിന്‍, സദാശിവന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉപയോഗശൂന്യമായ കിണര്‍ അടിയന്തരമായി നികത്തുകയോ മൂടുകയോ ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha