സ്വകാര്യ സ്‌കൂളിലെ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനാപുരത്ത് സ്വകാര്യ സ്‌കൂളിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പോത്തുകല്‍ സ്വദേശി ടോണി കെ. തോമസ്(27) ആണ് മരിച്ചത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഓഫീസ് അസിസ്റ്റന്റ് ആയിരുന്നു മരിച്ച ടോണി. ടോണി ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
ഗെയിമുകള്‍ കളിച്ച് സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നെന്ന് പൊലീസും വ്യക്തമാക്കി. അതേസമയം, മൃതദേഹത്തിന് സമീപത്തു നിന്ന് ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ എന്തെങ്കിലും അസ്വഭാവികത ഉണ്ടോ എന്ന് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha