യാത്രയ്ക്കിടെ കാഞ്ഞിരപ്പളളി സ്വദേശിക്ക് ദേഹാസ്വാസ്ഥ്യം, രക്ഷകരായി സ്വകാര്യബസ് ജീവനക്കാർ...

ബസ് യാത്രയ്ക്കിടെ കാഞ്ഞിരപ്പളളി സ്വദേശിക്ക് (49) ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് യാത്രക്കാരനെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ എത്തിച്ചു സ്വകാര്യബസ് ജീവനക്കാർ. പൊൻകുന്നം - എരുമേലി - വെച്ചുച്ചിറ - മണ്ണടിശാല റൂട്ടിൽ ഓടുന്ന സെന്റ് ആന്റണിസ് ബസിലെ ജീവനക്കാരാണ് കാഞ്ഞിരപ്പള്ളിയിൽ വെച്ച് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് പിന്നീടുള്ള സ്റ്റോപ്പുകൾ ഒഴിവാക്കി ആശുപത്രിയിലേക്ക് കുതിച്ചത്.
മേരീക്വീൻസ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗി ആവശ്യമായ ചികിത്സകൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങി. ഒരു ജീവന് വേണ്ടി മുന്നിട്ടിറങ്ങിയ പ്രിയ ബസ് ജീവനക്കാർക്ക് അഭിന്ദനങ്ങൾ...
https://www.facebook.com/Malayalivartha