ഭർത്താവ് ഗൾഫിൽ, ഭാര്യ കാമുകനൊപ്പം... അവസാനം കാമുകന്റെ കയ്യിൽ പിടഞ്ഞ് ദർശിതയുടെ അവസാന മണിക്കൂറുകൾ...

കല്യാട്ടില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട ദുരൂഹത മാറും മുന്‍പേ, ഭയാനകമായ കൊലപാതകവാര്‍ത്തയാണ് നാട്ടിലാകെ ഞെട്ടലുണ്ടാക്കിയത്. സ്വന്തം വീട്ടില്‍നിന്ന് 30 പവന്‍ സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും കാണാതായ സംഭവം പുറത്തുവന്നിട്ട് മണിക്കൂറുകള്‍ക്കകം, അതേ വീട്ടിലെ മരുമകള്‍ കര്‍ണാടകയിലെ സാലിഗ്രാമത്തിലെ ലോഡ്ജില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി.
മുഖമാകെ വികൃതമായ നിലയില്‍ കണ്ടെത്തിയ മൃതദേഹത്തിന്റെ ഭീകരത, നാട്ടുകാരെയും ബന്ധുക്കളെയും നടുക്കിയിരിക്കുകയാണ്. മോഷണവും കൊലപാതകവും തമ്മില്‍ ബന്ധമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാത്ത അവസ്ഥയിലാണ് പോലീസ് അന്വേഷണം.
എന്നാൽ ഭർതൃവീട്ടിൽനിന്ന് 30 പവൻ സ്വർണാഭരണങ്ങളും നാല് ലക്ഷം രൂപയും കവർന്നത് മരുമകൾ ദർഷിത (22) തന്നെയാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ബാല്യകാല സുഹൃത്തും കാമുകനുമായ സിദ്ധുരാജിനൊപ്പം (23) ജീവിക്കാനായിരുന്നു ദർഷിതയുടെ ഭർതൃവീട്ടിൽനിന്നുള്ള യാത്ര.
https://www.facebook.com/Malayalivartha