വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 500ലധികം പോയിന്റ് ഇടിഞ്ഞു

വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 500ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. നിലവില്‍ നിഫ്റ്റിയില്‍ 25000ല്‍ താഴെയാണ് വ്യാപാരം തുടരുന്നത്.
ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തില്‍ ഓഹരി വിപണി ആടിയുലയുന്നു.
സമയപരിധി തീരാനായി മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ അധിക തീരുവ വരുമെന്ന ആശങ്കയാണ് ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചുകുലുക്കിയത്.
ബാങ്ക്, മെറ്റല്‍ സെക്ടറാണ് പ്രധാനമായി കൂപ്പുകുത്തിയത്. വൊഡഫോണ്‍ ഐഡിയ, എച്ച്ഡിഎഫ്സി ബാങ്ക്, റിലയന്‍സ്, ടിസിഎസ്, ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യവും താഴ്ന്നു. 22 പൈസയുടെ നഷ്ടത്തോടെ 87.78 എന്ന നിലയിലാണ് രൂപയുടെ മൂല്യം താഴ്ന്നത്.
"
https://www.facebook.com/Malayalivartha