ഒറ്റപ്പന കൊലപാതകം: സമീപവാസി അബൂബക്കറുടെ ഇരട്ടമുഖം പുറത്ത്! മരണം സംഭവിച്ചത് സുഖമില്ലാതിരുന്നിട്ടും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതിന് പിന്നാലെ...

ഒറ്റപ്പനയിലെ വയോധികയുടെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ. സമീപവാസിയായ അബൂബക്കര്‍ (68) ആണ് അറസ്റ്റിലായത്. സംഭവം നടന്ന് ദിവസങ്ങള്‍ക്കുശേഷമാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൊലപാതകം നടന്നശേഷം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ നടത്തുന്നതിനിടെയും പ്രതി സ്ഥലത്തുണ്ടായിരുന്നു. കൊല നടത്തിയശേഷവും രക്ഷപ്പെടാൻ ശ്രമിക്കാതെ യാതൊരു ഭാവഭേദവുമില്ലാതെയാണ് പ്രതി പൊലീസ് നടപടിക്കിടെയും സ്ഥലത്ത് തുടര്‍ന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടും ഇയാള്‍ പ്രതികരിച്ചിരുന്നു.
ഹംലത്തുമായി അബൂബക്കറിന് അടുപ്പമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ശനിയാഴ്ച സുഖമില്ലാതിരുന്നിട്ടും ഹംലത്തിനെ ലൈംഗികബന്ധത്തിന് അബൂബക്കർ നിർബന്ധിച്ചു. ഇതിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്. ഹംലത്തിന് ശ്വാസം മുട്ട് ഉൾപ്പടെയുള്ള രോഗങ്ങളും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha