കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഹേമചന്ദ്രന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഡിഎന്‍എ പരിശോധനയില്‍ കൊല്ലപ്പെട്ടത് ഹേമചന്ദ്രന്‍ തന്നെയാണെന്ന് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആണ് മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ച മൃതദേഹമാണ് ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിക്കും.
കണ്ണൂര്‍ ലാമ്പില്‍ നിന്ന് ഇന്നലെയാണ് പരിശോധനാഫലം പുറത്ത് വന്നത്. ഒരു മാസത്തില്‍ അധികമായി ഡിഎന്‍എ പരിശോധന ഫലം ലഭിക്കാതായതിനെ തുടര്‍ന്ന് കുടുംബം മുഖ്യമന്ത്രിക്കും,ഡിജിപിക്കും, ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. ആദ്യഘട്ടം സാമ്പിള്‍ ശേഖരിച്ചതിലെ പിഴവാണ് ഫലം വൈകാന്‍ കാരണം. കോഴിക്കോട് മായനാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു സുല്‍ത്താന്‍ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹം ചേരമ്പാടി വനമേഖലയില്‍ നിന്ന് കഴിഞ്ഞ ജൂണ്‍ 28നാണ് കണ്ടെത്തിയത്. 2024 മാര്‍ച്ച് 20 നാണ് വയനാട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട്ടുനിന്ന് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. മുഖ്യപ്രതികളായ നൗഷാദ്, ജ്യോതിഷ്, അജേഷ്, വെല്‍ബിന്‍ മാത്യു തുടങ്ങി അഞ്ച് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
https://www.facebook.com/Malayalivartha