സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സിയിലുള്ള ചേലമ്പ്ര സ്വദേശിയായ 47കാരനാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇയാള്‍ കഴിഞ്ഞ 20 ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
യുവാവ് ഒരു മാസം മുന്‍പ് കണ്ണൂരില്‍ ജോലി ചെയ്തിരുന്നതായും വിവരം ലഭ്യമായിട്ടുണ്ട്്. മുന്‍കരുതലുകളുടെ ഭാഗമായി രോഗം സ്ഥിരീകരിച്ച പ്രദേശത്തെ 80 വാര്‍ഡുകളില്‍ ക്ലോറിനേഷന്‍ നടത്തിയിരിക്കുകയാണ്. ഇന്നലെയും കോഴിക്കോട് ഏഴു വയസുകാരന് രോഗം സ്ഥിരീകരിച്ചിരുന്നു.
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയയുടെ സഹോദരനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ നടത്തിയ പരിശോധനയിലാണ് ഏഴുവയസുകാരന് രോഗം സ്ഥിരീകരിച്ചത്. വീടിന് സമീപത്തെ കുളത്തില്‍ നിന്ന് ഈ കുട്ടിയും കുളിച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് താമരശേരി ആനപ്പാറയില്‍ സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.
https://www.facebook.com/Malayalivartha