സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം.. ശ്രദ്ധേയനായി സഞ്ജു

ഏഷ്യാ കപ്പിന് മുമ്പ് വീണ്ടും സഞ്ജു ബാറ്റിംഗ് വെടിക്കെട്ട് പ്രകടനമാണ് കാഴ്ചവച്ചത്. കേരള ക്രിക്കറ്റ് ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ അവസാന പന്തില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് തോല്‍വി വഴങ്ങിയെങ്കിലും ഓപ്പണറായി ഇറങ്ങി 46 പന്തില്‍ 193.48 സ്‌ട്രൈക്ക് റേറ്റില്‍ ഒമ്പത് സിക്‌സും നാലു ഫോറും പറത്തി സഞ്ജു 89 റണ്‍സെടുത്തത് ശ്രദ്ധേയമായി തീര്‍ന്നു.
ദേശീയമാധ്യമങ്ങളടക്കം സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനത്തെ വലിയ പ്രാധാന്യത്തോടെയാണ് കണ്ടത്. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിക്ക് അരികില്‍ വീണെങ്കിലും ഏഷ്യാ കപ്പ് ടീമില്‍ ഓപ്പണര്‍ സ്ഥാനത്തേക്ക് വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ശക്തമായ വെല്ലുവിളി ഉയര്‍ത്താനായി സഞ്ജുവിന് കഴിയുമെന്നാണ് വിലയിരുത്തല്‍.
മത്സരത്തിന്റെ അഞ്ചാം ഓവറില്‍ സഞ്ജു നിയമപ്രകാരം എറിഞ്ഞ ഒരു പന്തില്‍ നിന്ന് 13 റണ്‍സടിച്ചതും വാര്‍ത്തയായിരുന്നു. തൃശൂര്‍ ടൈറ്റന്‍സ് നായകന്‍ സിജോമോന്‍ ജോസഫ് എറിഞ്ഞ അഞ്ചാം ഓവറിലെ നാലാം പന്ത് ഓവര്‍ സ്റ്റെപ്പ് നോ ബോളായപ്പോള്‍ സഞ്ജു സിക്‌സ് അടിച്ചു. നോ ബോള്‍ എക്‌സ്ട്രാ അടക്കം ഏഴ് റണ്‍സ് സ്വന്തമാക്കിയ സഞ്ജു ഫ്രീ ഹിറ്റായ അടുത്ത പന്തും ഗ്യാലറിയിലേക്ക് പറത്തി നിയമപ്രകാരം എറിഞ്ഞ നാലാം പന്തില്‍ നിന്ന് മാത്രം നേടിയത് 13 റണ്‍സായിരുന്നു.
26 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചെങ്കിലും അര്‍ധസെഞ്ചുറിക്ക് ശേഷം സഞ്ജുവിന് കൂടുതല്‍ സ്‌ട്രൈക്ക് ലഭിക്കാതിരുന്നത് കൊച്ചിയുടെ തോല്‍വിയില്‍ നിര്‍ണായകമായി.
"
https://www.facebook.com/Malayalivartha