“ബോംബല്ല, ഓലപ്പടക്കം; വി ഡി സതീശൻ വിഡ്ഢി സതീശൻ ആകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍....

വി ഡി സതീശൻ വിഡ്ഢി സതീശൻ ആകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ബോംബാണെന്ന് പറഞ്ഞ് കൊണ്ടു തന്നത് ഒരു ഓലപ്പടക്കമെങ്കിലും ആണോ എന്ന് തിരിച്ചറിയാനുള്ള വകതിരിവ് പ്രതിപക്ഷ നേതാവിന് ഉണ്ടാവേണ്ടേ? എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം പ്രതികരിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ ...
വി ഡി സതീശൻ വിഡ്ഢി സതീശൻ ആകരുതെന്നാണ് പറയാനുള്ളത്. ബോംബാണെന്ന് പറഞ്ഞ് കൊണ്ടു തന്നത് ഒരു ഓലപ്പടക്കമെങ്കിലും ആണോ എന്ന് തിരിച്ചറിയാനുള്ള വകതിരിവ് പ്രതിപക്ഷ നേതാവിന് ഉണ്ടാവേണ്ടേ? അത് പരിശോധിക്കാനുള്ള സാവകാശം ഇല്ലായെങ്കിൽ അത് കൊണ്ടു തരുന്നവൻ്റെ വിശ്വാസ്യതയെ കുറിച്ച് ബോധ്യം വേണം. വർഷങ്ങളായി തുടരുന്ന ഒരു സ്വത്ത് തർക്കം...
അതിൻ്റെ ഭാഗമായി ഉന്നയിക്കപ്പെട്ട പീഡന ആരോപണം.... 2023 ൽ കോടതി തീർപ്പാക്കിയ കേസ്... ഇതാണ് താങ്കൾക്ക് കിട്ടിയ ബോംബ്. ബിജെപി സംസ്ഥാന നേതൃത്വത്തിൽ മാറ്റമുണ്ടാകുമ്പോഴും തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും ഒരു അനുഷ്ഠാനം പോലെ ആരോപിക്കപ്പെടുന്ന ആരോപണം ഫ്രഷ് ആയി ഏറ്റെടുത്ത താങ്കളോട് സഹതാപം തോന്നുന്നു. ഇനിയെങ്കിലും ഇങ്ങനെ "വാരിയെറിയുന്ന" സാധനങ്ങൾ ഒന്നും ഏറ്റെടുക്കരുത്. ഒന്നുകിൽ കയ്യിൽ ഇരുന്ന തന്നെ പൊട്ടും. അല്ലെങ്കിൽ ചീറ്റി പോകും. രണ്ടായാലും ചുമന്നവൻ നാറും. അത്ര തന്നെ.
https://www.facebook.com/Malayalivartha