കേരളം ആവർത്തിക്കുന്ന ഈ ചോദ്യത്തിന് മുന്നിൽ പൊടിച്ചിരിക്കുന്നത് രമേശ് ചെന്നിത്തലയാണ്... സതീശനും ചെന്നിത്തലയും തമ്മിലുള്ള മുഖ്യമന്ത്രി തർക്കം ഇരുവരുടെയും മോഹം ഒരിക്കൽ കൂടി തട്ടി കളയുമോ...
എന്താണ് വി.ഡി.സതീശന് സംഭവിച്ചുകൊണ്ടിരിക്കുന്നത്? കേരളം ആവർത്തിക്കുന്ന ഈ ചോദ്യത്തിന് മുന്നിൽ പൊടിച്ചിരിക്കുന്നത് രമേശ് ചെന്നിത്തലയാണ്. സതീശനും ചെന്നിത്തലയും തമ്മിലുള്ള മുഖ്യമന്ത്രി തർക്കം ഇരുവരുടെയും മോഹം ഒരിക്കൽ കൂടി തട്ടി കളയുമോ എന്നറിയാൻ കാത്തിരിക്കുകയാണ് കേരളം. സതീശനെ വെട്ടാൻ ചെന്നിത്തല നടത്തിയ നാടകങ്ങളുടെ കൈമാക്സാസാ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. ചെന്നിത്തലയുടെ കുഴിയിൽ സതീശൻ വീണതുകൊണ്ടാണ് അദ്ദേഹം ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ രോഷാകുലനായത്. ലൈംഗിക ആരോപണത്തിൽ കുടുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഇനി ചർച്ചയില്ലെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷനേതാവ് വിഡി സതീശൻ മാധ്യമങ്ങളെ കണ്ടത്. രാഹുലിനെതിരെ പാർട്ടി സ്വീകരിച്ച നടപടി കേരള രാഷ്ട്രീയ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതാണ്. ഒരു ഐഎഎസ് ഉദ്യോഗസ്ഥയെ അപമാനിച്ചയാൾ വരെ ഇന്ന് മന്ത്രിയായി തുടരുന്നുണ്ട്. അതിന് യാതൊരു ഉളുപ്പുമില്ലെന്ന് വിഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സിപിഎം അധികം അഹങ്കരിക്കേണ്ടെന്നും കേരളം ഞെട്ടാൻ പോകുന്ന ഒരു വാർത്ത വരാനുണ്ടെന്നും വിഡി സതീശൻ വ്യക്തമാക്കി.'എംവി ഗോവിന്ദന്റെ മകനെതിരെ ഗുരുതരമായ ആരോപണം പുറത്തുവന്നിരിക്കുകയാണ്. ഇതിനൊന്നും മറുപടിയില്ല. സിപിഎം നേതാക്കൾക്കും മന്ത്രിക്കുമുൾപ്പടെ കളങ്കിത വ്യക്തിയായ രാജേഷ് കൃഷ്ണ പണം കൊടുത്തിരിക്കുന്നു എന്ന ആരോപണം വന്നിരിക്കുന്നു. അത് ചർച്ചയാകാതിരിക്കാൻ വേണ്ടിയാണ് രാഹുലിന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധം. റേപ്പ് കേസിൽ പ്രതിയായ ആൾ അവിടെ ഇരിക്കുകയാണ്. ലൈംഗിക അപവാദക്കേസിൽ പ്രതികളായ എത്ര മന്ത്രിമാരുണ്ട്. അവരെയൊക്ക ആദ്യം പുറത്താക്ക്. റേപ്പ് കേസിൽ പ്രതിയായ എംഎൽൽഎയോട് രാജിവയ്ക്കാൻ പറ.ബിജെപിക്കാരോട് പ്രത്യേക കാര്യം പറയാനുണ്ട്. കാളയുമായി കണ്ടോൺമെന്റ് ഹൗസിലേക്ക് പ്രകടനം നടത്തി. ആ കാളയെ കളയരുത്. അതിനെ പാർട്ടി ഓഫീസിന്റെ മുറ്റത്ത് കെട്ടിയിടണം. അടുത്ത ദിവസം ബിജെപിക്ക് ആവശ്യം വരും. ആ കാളയുമായി രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ട സ്ഥിതി പെട്ടെന്നുണ്ടാകും. സിപിഎമ്മിനോട് ഒരു കാര്യം. അധികം കളിക്കരുത്. കേരളം ഞെട്ടിപ്പോകുന്ന വാർത്ത വരുന്നുണ്ട്'- വിഡി സതീശൻ പറഞ്ഞു.സതീശന്റെ പ്രസ്താവന വന്നതിന് പിന്നാലെ സി പി എം സൈബർ പോരാളികൾ സതീശനെ തീരെ രംഗത്തിറങ്ങി. സതീശനെതിരെ അപമാനകരമായ പ്രസ്താവനകൾ നടത്തി. ചില സ്ത്രീകളെ കൊണ്ടുവന്ന സതീശനെതിരെ അപമാനകരമായ പ്രസ്താവന ഇറക്കി. സതീശന് മറുപടി പറയാൻ സാധിക്കാത്തതരത്തിലായിരുന്നു സൈബർ ആക്രമണം. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു വാർഡിൽ ഒരു സൈബർ പോരാളിയെ നിയോഗിക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. സാമൂഹികമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവരെ കണ്ടെത്തി തീവ്ര പരിശീലനം നൽകാനാണ് തീരുമാനം . സിപിഎമ്മിന്റെ സമൂഹമാധ്യമ കൂട്ടായ്മ ഇതിനായി ഒരു പുസ്തകം തന്നെ തയ്യാറാക്കിയിട്ടുണ്ട്. എം.വി. നികേഷ് കുമാറിനാണ് ചുമതല. ഇത്തരത്തിൽ കഠിനമായ പരിശീലനത്തിലൂടെ വരാൻ പോകുന്ന തെരഞ്ഞെടുപ്പുകൾക്ക് മുമ്പിൽ നിർഭയമായി നേരിടാൻ ഒരുങ്ങുന്ന സിപിഎമ്മിന് മുമ്പിൽ കോൺഗ്രസ് വിയർത്തൊലിക്കുകയാണ്. തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന ഒരു മുന്നണി പോരാളിക്ക് അപകടം സംഭവിച്ചപ്പോൾ നേതാക്കൾ മാറിനിന്നു എന്ന ആക്ഷേപം കോൺഗ്രസിന്റെ സമുന്നത നേതാക്കൾക്ക് വന്ന് ഭവിച്ചു കഴിഞ്ഞു. ഇതിലും ദോഷം സംഭവിച്ചിരിക്കുന്നത് സതീശന് തന്നെയാണ്. കാരണം സതീശനെ സതീശനാക്കിയത് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവും ചേർന്നുള്ള യുവതുർക്കികളാണ് . ഒരു പ്രതിസന്ധി ഉണ്ടായപ്പോൾ സതീശൻ കൂടെ നിൽക്കാത്തത് അവരെ അമ്പരപ്പിച്ചു. ചെന്നിത്തലയാകട്ടെ തനിക്കൊപ്പം ഉള്ള നേതാക്കളെ ഒപ്പം തന്നെ നിർത്തുന്നുണ്ട്കോണ്‍ഗ്രസ് എല്ലാകാലവും സ്ത്രീപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണെന്നും, രാഹുൽ വിഷയത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാട് തുടരുമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.. സ്ത്രീപക്ഷ നിലപാട് പാർട്ടിയുടെ അജൻഡയാണ്. ആരോപണ വിധേയനായ രാഹുൽ മാങ്കുട്ടത്തിലിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ നേതൃത്വം ഐകകണ്ഠ്യനേ എടുത്ത തീരുമാനമാണ്. ഇത്തരം വിഷയങ്ങളില്‍ കോണ്‍ഗ്രസിന് വിട്ടുവീഴ്ചയില്ല.എന്നാല്‍ സിപിഎം എല്ലാക്കാലത്തും സ്ത്രീപീഡകര്‍ക്കു കൂടാരം ഒരുക്കുന്ന പാർട്ടിയാണ്. നിയമസഭയിലും ഭരണരംഗത്തും ഒക്കെ സ്ത്രീപീഡകർ നിരവധിയാണ്. അവരെ ഏതു വിധത്തിലും സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം എന്നും എടുത്തിട്ടുള്ളത്. പീഡനത്തിന്റെ തീവ്രത വരെ അളന്ന് ആരോപണവിധേയരെ കുറ്റവിമുക്തരാക്കിയ പരിഹാസ്യമായ പാരമ്പര്യമാണ് സിപിഎമ്മിന് ഉള്ളതെന്ന് ചെന്നിത്തല പറഞ്ഞു. രാഹുലിന്റെ കേസില്‍ ആരോപണം ഉയര്‍ന്നുവന്നപ്പോള്‍ തന്നെ അദ്ദേഹത്തിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കി. അല്ലാതെ തീവ്രത അളക്കാന്‍ കമ്മിഷനെ വയ്ക്കുകയല്ല ചെയ്തത്. അദ്ദേഹത്തിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ വന്ന സാഹചര്യത്തിലാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെേയ്യണ്ടി വന്നത്. ഇന്നത്തെ നിലയിൽ കോൺഗ്രസിന് എടുക്കാൻ കഴിയുന്ന ഏറ്റവും മാതൃകാപരമായ തീരുമാനമാണിത്.അഭിപ്രായങ്ങൾ തുറന്നു പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യം നൽകുന്ന പാർട്ടിയാണ് കോൺഗ്രസ്.സ്വന്തം അഭിപ്രായങ്ങൾ പറഞ്ഞതിന്റെ പേരിൽ ഉമാ തോമസ് എംഎൽഎ അടക്കമുള്ള നേതാക്കൾക്ക് എതിരെ നടക്കുന്ന സൈബർ ആക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഇത്തരം സംഭവങ്ങൾ സിപിഎം ശൈലിയാണ്. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.ഒരു രാഷ്ട്രീയ പാർട്ടിക്ക് കേരളത്തിൽ എടുക്കാൻ പറ്റിയ ഏറ്റവും വലിയ തീരുമാനമാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ കോൺഗ്രസ് എടുത്തിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനു പറഞ്ഞു. സിപിഎം അടക്കമുള്ള പാർട്ടികളിൽ റേപ്പ് കേസ് പ്രതികൾ ജനപ്രതിനിധി സ്ഥാനത്ത് തുടരുമ്പോളാണ് കോൺഗ്രസ് ഈ തീരുമാനം എടുത്തിരിക്കുന്നത്. കോൺഗ്രസ് നിലപാടുള്ള പാർട്ടിയാണെന്നും സ്ത്രീകൾക്കെതിരായ സൈബർ ആക്രമണം ആര് നടത്തിയാലും അതു തെറ്റാണെന്നും സതീശൻ പറഞ്ഞു.‘‘ആരെങ്കിലും രാജിവയ്ക്കുമെന്ന് പറഞ്ഞിരുന്നോ? കേരളത്തിൽ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ട് ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടി നിശ്ചയദാർഢ്യത്തോടെ ഒരു തീരുമാനം എടുത്തിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് പറഞ്ഞതുപോലെ ഒരു പരാതിയും ലഭിച്ചിട്ടില്ല, ഒരു തെളിവുകളും ആരും കൈമാറിയിട്ടില്ല. 24 മണിക്കൂറിനകം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് രാഹുൽ രാജിവച്ചു. പാർട്ടിയുമായി ആലോചിച്ചാണ് പാർട്ടിയിൽനിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുന്നത്. ‘കോംപ്രമൈസ്’ ചെയ്തുവെന്നു മന്ത്രി എം.ബി.രാജേഷ് പറയുന്നത് കേട്ടു. ഒരു റേപ്പ് കേസ് പ്രതിയുടെ പിന്തുണയോടെയാണ് മന്ത്രി നിയമസഭയിൽ ഇരിക്കുന്നത്. പോക്സോ കേസ് പ്രതി ബിജെപിയുടെ ഹൈക്കമറ്റിയിലുണ്ട്. സിപിഎമ്മിൽ നിന്ന് ഒരുപാട് പേർ ഉണ്ട്. ഒരാളുടെയും പേര് ഞങ്ങൾ പറയുന്നില്ല’’ – സതീശൻ പറഞ്ഞു. ‘‘സ്ത്രീകളുടെ ആത്മാഭിമാനത്തിന് മുറിവേറ്റെന്ന് മനസിലായപ്പോൾ ഞങ്ങൾ നടപടിയെടുത്തു. വേറൊരു പാർട്ടിയെ പോലെയല്ല കോൺഗ്രസ് ഇക്കാര്യം കൈകാര്യം ചെയ്തത്. പാർട്ടിയുടെ മുൻ നിരയിൽ നിർത്തിയ ആള്‍ക്കെതിരെയാണ് നടപടി എടുത്തത്. രക്ഷപ്പെടുത്താൻ ഒരു ശ്രമവും നടത്തിയിട്ടില്ല. സ്ത്രീയുടെ അഭിമാനം കാത്തുസൂക്ഷിക്കാനാണ് ഈ തീരുമാനം എടുത്തത്. ബാക്കിയുള്ള കേസുകളിൽ എഫ്ഐആർ എടുത്തിട്ട് പോലും ചിലർ സ്ഥാനങ്ങളിൽ ഇരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് തൊട്ട് ചിലർ ഇരിക്കുന്നില്ല?. ഞാൻ ആരുടെയെങ്കിലും പേര് പറയണോ. നിങ്ങൾ മുഖ്യമന്ത്രിയോട് ഇതുപോലെ ചോദിക്കുമോ? ഉമ തോമസ് അവരുടെ അഭിപ്രായം പറഞ്ഞു. കേരളത്തിൽ സിപിഎമ്മാണ് സ്ത്രീകളെ സൈബർ ഇടങ്ങളിൽ ആക്രമിക്കുന്ന പാരമ്പര്യത്തിന് തുടക്കമിട്ടത്. സ്ത്രീകൾക്കെതിരായ സൈബർ ആക്രമണം ഒരു തരം മനോരോഗമാണ്. സൈബർ ആക്രമണം തെറ്റാണ്. അത് അവസാനിപ്പിക്കണം. കോൺഗ്രസ് നല്ല നിലപാടുള്ള പാർട്ടിയാണ്. പാർട്ടി ഇക്കാര്യം പരിശോധിച്ചു. ഒരു രാഷ്ട്രീയ പാർട്ടിക്ക് എടുക്കാൻ പറ്റുന്ന ഏറ്റവും വലിയ തീരുമാനമാണ് എടുത്തിരിക്കുന്നത്’’ – സതീശൻ പറഞ്ഞു.ഇതൊന്നുമല്ല കോൺഗ്രസിലെ പ്രവർത്തകരും നേതാക്കളും കരുതുന്നത്. ആദർശ പ്രസംഗങ്ങൾക്ക് പിന്നാലെ പോയാൽ പാർട്ടിയിൽ പ്രവർത്തിക്കാൻ ആള് കാണില്ലെന്ന ശക്തമായ താക്കീത് പ്രധാനപ്പെട്ട നേതാക്കൾക്ക് പ്രവർത്തകർ തന്നെ ഇതിനകം നൽകി കഴിഞ്ഞു. എന്നാൽ അതിലൊന്നും കോൺഗ്രസ് നേതാക്കൾക്ക് ഒരു കുലുക്കവുമില്ല സതീശൻ മുഖ്യമന്ത്രിയാകണോ ചെന്നിത്തല മുഖ്യമന്ത്രി ആകണോ അതോ കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകണോ എന്ന തർക്കത്തിലാണ് കോൺഗ്രസ് നേതൃത്വം. യുഡിഎഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് ഉറപ്പ് ലീഗ് നേതാക്കൾക്ക് പോലും ഇല്ല. കാരണം സിപിഎമ്മിന്റെ പ്രവർത്തനം താഴെതട്ടു മുതൽ അതീവ കരുതലോടെയാണ് നടത്തുന്നത്. സതീശൻ റയുന്നതു പോലെ സ്ത്രീ പീഡനക്കേസുകളിൽ പ്രതികളായ മന്ത്രിമാരും എംഎൽഎമാരും ഇടതുമുന്നണി സർക്കാരിൽ നിർഭയം പരിലസിക്കുന്നുണ്ട്. അവർക്ക് ബുദ്ധിമുട്ടുണ്ടായപ്പോൾ പാർട്ടിയും സർക്കാരും നേതാക്കളും അവർക്ക് ഒപ്പം നിന്നു. അതുകൊണ്ടൊന്നും ഒരു ദോഷവും സിപിഎമ്മിന് സർക്കാരിന് വന്നുചേർന്നില്ല.ഏതായാലും സതീശന്റെ മുഖ്യമന്ത്രി സ്ഥാനം തുലാസിലായി കഴിഞ്ഞു. സതീശന്റെ യുവ തുർക്കികൾ കോൺഗ്രസിന്റെ അസ്ഥിവാരം തോണ്ടും എന്ന വ്യക്തമായ സന്ദേശം രമേശ ഇതിനകം കേന്ദ്ര നേതാക്കൾക്ക് നൽകി കഴിഞ്ഞു. വേണുഗോപാൽ ചെന്നിത്തലക്ക് ഒപ്പമാണ് നിലകൊള്ളുന്നത്. കാരണം തനിക്ക് മുഖ്യമന്ത്രിയാകാൻ കഴിയാതെ വന്നാൽ വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാനാണ് ചെന്നിത്തലക്ക് താൽപര്യം. ഇല്ലെങ്കിൽ ആദ്യത്തെ ടേമിൽ വേണുഗോപാൽ, രണ്ടാം ടൈമിൽ താൻ എന്ന സമവായം ചെന്നിത്തല അവതരിപ്പിക്കും. യും തുർക്കികൾ വിട പറഞ്ഞതോടെ സതീശന്റെ പ്രതാപം അസ്തമിച്ചു.കോൺഗ്രസിലെ ഓരോ നീക്കങ്ങളും ലീഗ് അതീവ ശ്രദ്ധയോടെയാണ് നോക്കികാണുന്നത്. കലാപം മൂർച്ഛിക്കുന്ന നിമിഷം തന്നെ കളംവിടാനാണ് ലീഗിന്റെ തീരുമാനം . അടുത്ത തവണ സർക്കാർ കിട്ടിയില്ലെങ്കിൽ ലീഗ് കോൺഗ്രസിനൊപ്പം കാണില്ല. ഇടതു മുന്നണിക്ക് തുടർ ഭരണം കിട്ടിയാലും അത് ചെറിയ മാർജിനിൽ ആയിരിക്കുമെന്ന് ലീഗ് കരുതുന്നു. അങ്ങനെ വന്നാൽ തങ്ങളെ തേടി ഇടതുമുന്നണി വരുമെന്ന് ലീഗിന് ഉറപ്പുണ്ട്. പി കെ കുഞ്ഞാലിക്കുട്ടിക്ക് ആകട്ടെ പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളുമായി അടുത്ത സൗഹൃദമുണ്ട് .രാഹുൽ ഗാന്ധിയെ സംബന്ധിച്ചിടത്തോളം ലീഗ് ഇടതുമുന്നണിയിലായാലും വലത് മുന്നണിയിലായാലും ആയാലും പ്രശ്നമില്ല. കാരണം രണ്ടും യുപിഎയുടെ ഭാഗം തന്നെയാണ് .ഏതായാലും സതീശന്റെ വീഴ്ച തികച്ചും അപ്രതീക്ഷിതമാണ്. യുവതുർക്കികൾ അദ്ദേഹത്തെ കൈവിട്ടു.സതീശന്റെ കഥകൾ സി പി എം അണിയറയിൽ തയ്യാറാക്കി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ കഴിഞ്ഞ അഞ്ചു കൊല്ലം പ്രതിപക്ഷത്തെ സുധീരമായി നയിച്ച സതീശൻ 2026 ൽ വഴിയാധാരമായാൽ അതിനുള്ള ഏക മറുപടി അദ്ദേഹത്തെ എല്ലാവരും കൈവിട്ടു എന്നത് തന്നെയായിരിക്കും. കാരണം സതീശന്റെ ശരീരഭാഷ അദ്ദേഹത്തിന് പലതരത്തിൽ വിനയായി മാറാറുണ്ട് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പിന്തുടരുന്ന ശരീര ഭാഷയല്ല സതീശൻറേത് . കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും മെയ് വഴക്കമാണ് ഉത്തമമെന്ന് തിരിച്ചറിയാത്തതാണ് സതീശന്റെ യഥാർത്ഥ പ്രശ്നം.