ഒറ്റയാള്‍ പോരാട്ടവുമായി മുഹമ്മദ് കൈഫ്...

മുഹമ്മദ് കൈഫിന്റെ ഒറ്റയാള്‍ പ്രകടനം കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെ വിജയത്തിലേക്ക് നയിച്ചു. ട്രിവാന്‍ഡ്രം റോയല്‍സ് ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആലപ്പിക്ക് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. മുന്‍നിര ബാറ്റര്‍മാര്‍ക്ക് കാര്യമായ സംഭാവനകള്‍ നല്‍കാനായി സാധിക്കാതെ വന്നപ്പോള്‍ ഒറ്റയാള്‍ പോരാട്ടവുമായി മുഹമ്മദ് കൈഫ് ക്രീസില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
30 പന്തുകള്‍ നേരിട്ട കൈഫ്, ഒരു ഫോറും ഏഴ് കൂറ്റന്‍ സിക്‌സറുകളുമടക്കം 66 റണ്‍സാണ് അടിച്ചുകൂട്ടിയത്. കൈഫിന്റെ വെടിക്കെട്ട് പ്രകടനം ആലപ്പി റിപ്പിള്‍സിനെ വിജയത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായി. 12ാം ഓവറിലാണ് കൈഫ് ബാറ്റ് ചെയ്യാനെത്തിയത്.
അഞ്ച് വിക്കറ്റിന് 85 റണ്‍സെന്ന നിലയില്‍ തകര്‍ച്ച് മുന്നില്‍ കണ്ടു നില്‍ക്കുകയായിരുന്നു റിപ്പിള്‍സ്. ജയിക്കാനായി വേണ്ടത് 50 പന്തുകളില്‍ 94 റണ്‍സ്. എന്നാല്‍ സമ്മര്‍ദ്ദങ്ങളില്ലാതെ സിക്‌സുകളിലൂടെ കൈഫ് സ്‌കോറുയര്‍ത്തി. ആറാം വിക്കറ്റില്‍ അക്ഷയ് ടി കെയുമായി ചേര്‍ന്ന് കൈഫ് 72 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
പ്ലെയിംഗ് ഇലവനില്‍ ഇല്ലാതിരുന്ന കൈഫ്, രാഹുല്‍ ചന്ദ്രന് പകരക്കാരനായി ഇറങ്ങിയാണ് ടീമിന്റെ രക്ഷകനായത്.
"
https://www.facebook.com/Malayalivartha