Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൺസൂൺ സാധാരണ നിലയിലേക്ക്; കേരളത്തിൽ 26ന് ശേഷം വീണ്ടും മഴ: അടുത്ത 3 മണിക്കൂറില്‍ ഈ ജില്ലകളിൽ മുന്നറിയിപ്പ്...

21 AUGUST 2025 04:42 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം ബംഗാൾ ഉൾക്കടലിൽ നിന്ന് ഒഡിഷയിൽ കരകയറിയ ന്യൂനമർദ്ദം ദുർബലമായി. ഇതോടെ കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിലും, അഞ്ചുദിവസമായി പ്രാദേശിക പ്രളയം (local food) തുടരുന്ന മഹാരാഷ്ട്രയിലും മഴ കുറയും. ദക്ഷിണേന്ത്യയിൽ പകൽ താപനിലയിലും മാറ്റമുണ്ടാകും. നിലവിൽ മഴ നൽകാൻ അനുകൂലമായ അന്തരീക്ഷ സ്ഥിതികൾ ഇല്ല. എങ്കിലും മൺസൂണിന്റെ ഭാഗമായി ഒറ്റപ്പെട്ട മഴ കേരളത്തിൽ ലഭിക്കും. കേരളതീരത്ത് കഴിഞ്ഞദിവസം ഉണ്ടായിരുന്ന ന്യൂനമർദ്ദ പാത്തി ദുർബലമായി. ഇപ്പോൾ ഗുജറാത്ത് മുതൽ കൊങ്കൺ വരെയുള്ള മേഖലയിലാണ് ന്യൂനമർദ്ദ പാത്തി ഉള്ളത്. നേരത്തെ വടക്കൻ കേരളം വരെ ഇത് നീണ്ടിരുന്നു.

മൺസൂൺ മഴപ്പാത്തി സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്. നേരത്തെ ഹിമാലയൻ മേഖലയിൽ ബ്രേക്ക് മൺസൂൺ പൊസിഷനിൽ ആയിരുന്നു. അതിനാൽ ഉത്തരേന്ത്യയിൽ മഴ തുടരാൻ സാധ്യത. കേരളത്തിൽ ഇന്നലെ വിവിധ പ്രദേശങ്ങളിൽ വെയിൽ ലഭിച്ചു. തെളിഞ്ഞ കാലാവസ്ഥയാണ് എല്ലാ ജില്ലകളിലും ഉണ്ടായത്.

സമാനമായ കാലാവസ്ഥ ഇന്നും തുടരും. ഈ മാസം 26ന് ശേഷം വീണ്ടും മഴ തിരികെയെത്താൻ സാധ്യത. കേരളത്തില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ മ‍ഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, തൃശ്ശൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയിൽ ഭക്തരുടെ തിരക്ക്... ഒരാൾക്ക് ഒരു ടിൻ അരവണ വീതം.... കന്നിമാസപൂജകൾക്കായി നട തുറന്ന ശബരിമലയിൽ അരവണയ്ക്കും അപ്പത്തിനും കടുത്ത ക്ഷാമം...  (11 minutes ago)

സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.... ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട്  (26 minutes ago)

ഹൃദയത്തിൻറെ കാവൽക്കാരൻ... പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ.ജി വിജയരാഘവൻ അന്തരിച്ചു...    (46 minutes ago)

സംസ്ഥാനത്ത് കനത്ത മഴ.... ആറ് മരണം, രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു  (55 minutes ago)

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (7 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (7 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (7 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (8 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (8 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (8 hours ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (11 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (11 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (11 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (11 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (12 hours ago)

Malayali Vartha Recommends