ഡിറ്റനേറ്റർ വായിൽ കെട്ടിവെച്ച് പൊട്ടിച്ച് ക്രൂര കൊലപാതകം: വിവാഹത്തിന് മുമ്പേ ദർഷിതയും സിദ്ധരാജുവും തമ്മിൽ അടുപ്പം: വിവാഹശേഷം അവിഹിതത്തിലേയ്ക്ക്: വീട്ടിൽ നിന്ന് കാണാതായ 30പവൻ, ബാഗിനുള്ളിൽ മുക്കുപണ്ടമായി...

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഇരുപതുകാരിയായ ദർഷിത മരിച്ചുവെന്ന് വരുത്തിത്തീർക്കാൻ ബന്ധുവായ 22 കാരൻ സിദ്ധരാജുവിന്റെ ശ്രമം പാളിയതോടെയാണ് നടന്നത് ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്. മൊബൈൽ ചാർജറിൽ ഘടിപ്പിച്ച ഡിറ്റനേറ്റർ വായിൽ കെട്ടിവെച്ച് പൊട്ടിച്ചാണ് ഇയാൾ കൊലപാതകം നടത്തിയത്. എന്നാൽ ഇത് മൊബൈൽ പൊട്ടിത്തെറിച്ച് മരിച്ചുവെന്ന് ആകാൻ ശ്രമിക്കുകയായിരുന്നു. മൊബൈല്‍ ഫോണിന്റെ വയര്‍ ഇലക്ട്രിക് പ്ലഗില്‍ ഘടിപ്പിക്കുകയും ചെയ്തു.
ഇതിന്റെ സ്വിച്ചിട്ടയുടന്‍ സിദ്ധരാജു പുറത്തേക്ക് കടക്കുകയും ഡിറ്റനേറ്റര്‍ പൊട്ടിത്തെറിച്ച് താടിയെല്ലും മുഖവുമടക്കം തകര്‍ന്ന് ദര്‍ഷിത കൊല്ലപ്പെടുകയുമായിരുന്നു. പക്ഷെ ജീവനക്കാർ ഓടിയെത്തിയപ്പോൾ പൊട്ടിത്തെറിച്ച ഫോൺ എവിടെയെന്ന് ചൊല്ലി സംശയം പ്രകടിപ്പിച്ചു. പെട്ടന്ന് തന്നെ താൻ അത് പുറത്തേക്ക് എറിഞ്ഞു എന്നാണ് സിദ്ധരാജു പറഞ്ഞത്. മൊബൈൽ ഫോൺ അന്വേഷിച്ച ജീവനക്കാർക്ക് അത് കണ്ടെത്താൻ കഴിഞ്ഞില്ല. സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ പോലീസിനെ വിളിച്ചു.
https://www.facebook.com/Malayalivartha