സമനില തെറ്റി ട്രംപ്..ശത്രുരാജ്യത്തിന്റെ അഞ്ചല്ല, ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം യുദ്ധത്തിനിടെ വീഴ്ത്തിയെന്നതാണ് ട്രംപിന്റെ പുതിയ പ്രസ്താവന.. ആഴ്ചകള്‍ക്കുശേഷമാണ് ട്രംപിന്റെ പുതിയ പ്രസ്താവന വരുന്നതെന്നും ശ്രദ്ധയമാണ്..

വീണ്ടും സമനില തെറ്റി ട്രംപ് എന്തൊക്കെയോ വിളിച്ചു കൂവുന്നു. ഇത് പലയാവർത്തി ട്രംപ് പറഞ്ഞിട്ടുള്ളതാണ് . എന്നാൽ ഇപ്പോൾ വീണ്ടും അത് തന്നെയാണ് ആവർത്തിച്ചിരിക്കുന്നത് . ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടുവെന്നുള്ള സൂചന നല്‍കുന്ന പ്രസ്താവനയുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ശത്രുരാജ്യത്തിന്റെ അഞ്ചല്ല, ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം യുദ്ധത്തിനിടെ വീഴ്ത്തിയെന്നതാണ് ട്രംപിന്റെ പുതിയ പ്രസ്താവന.
എന്നാല്‍ ഏത് രാജ്യമാണ് യുദ്ധവിമാനങ്ങള്‍ തകര്‍ത്തതെന്ന് ട്രംപ് വ്യക്തമാക്കിയില്ല.ഇന്ത്യയും പാകിസ്താനും തമ്മില്‍ നടക്കേണ്ടിയിരുന്ന ആണവയുദ്ധം തടയുന്നതില്‍ തന്റെ പങ്ക് നിര്‍ണായകമായതായും ട്രംപ് തിങ്കളാഴ്ച അഭിപ്രായപ്പെട്ടു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഇരുരാജ്യങ്ങളുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞമാസം ഒരു രാജ്യം യുദ്ധത്തിനിടെ അഞ്ച് വിമാനങ്ങള്‍ വീഴ്ത്തിയതായി ട്രംപ് അവകാശപ്പെട്ടിരുന്നു.
ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ പാകിസ്താന്റെ അഞ്ച്യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായുള്ള എയര്‍ചീഫ് മാര്‍ഷല്‍ അമര്‍ പ്രീതിന്റെ പ്രസ്താവനയിറങ്ങി ആഴ്ചകള്‍ക്കുശേഷമാണ് ട്രംപിന്റെ പുതിയ പ്രസ്താവന വരുന്നതെന്നും ശ്രദ്ധയമാണ്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍വെച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ ഭൂതല ആക്രമണമാണ് ഇന്ത്യ നടത്തിയതെന്നും അന്ന് അമര്‍ പ്രീത് സിങ് കൂട്ടിച്ചേര്‍ത്തിരുന്നു. ഏപ്രില്‍ 22-ന് ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന് മറുപടിയായിട്ടാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന സൈനികദൗത്യം നടത്തിയത്.
കമന്റുകൾ ട്രമ്പ് ആണ് യുദ്ധം നിർത്താൻ സഹായിച്ചത് എന്നു ഇന്ത്യ പറഞ്ഞാൽ തീരുവ 25 ആക്കും , നോബേൽ ശുപാർശ ചെയ്താൽ തീരുവ 20 ആക്കും, ഇതാണ് ഐറ്റം , അത്രെയുള്ള പിന്നെ എന്തുപറഞ്ഞാലും 20 അത്രയൊക്കെയേ എന്നെക്കൊണ്ട് പറ്റു..യുക്രൈൻ യുദ്ധം നിർത്താൻ ഇയാളെക്കൊണ്ട് കഴിയില്ല.എങ്കിൽ പിന്നെ ഇന്ത്യ_പാക് യുദ്ധം നിർത്തിച്ചു എന്ന് പറഞ്ഞ് നൊബേൽ price നേടാനുള്ള പരിപാടിയാണ്..
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ പ്രതികാര തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ ഭീഷണിക്ക് വഴങ്ങാതെ ഇന്ത്യ മുന്നോട്ട്. ഇന്ത്യക്കെതിരെ അമേരിക്ക 50% തീരുവയാണ് അമേരിക്ക പ്രഖ്യാപിച്ചത്.നാളെ മുതലാണ് തീരുവ പ്രാബല്യത്തില്‍ വരുന്നത്. എന്നാല്‍ ഇപ്പോഴും ട്രംപ് തീരുമാനം പിന്‍വലിക്കും എന്ന പ്രതീക്ഷയിയിലാണ് വ്യവസായികള്‍.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി.
അഹമ്മദാബാദിൽ നടന്ന ഒരു പൊതു റാലിയിൽ സംസാരിക്കവേ,സാമ്പത്തിക സമ്മർദ്ദങ്ങളെ നേരിടാനുള്ള ഇന്ത്യയുടെ കഴിവ് വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. കർഷകരുടെയും കന്നുകാലികളെ വളർത്തുന്നവരുടെയും ചെറുകിട വ്യവസായികളുടെയും താൽപര്യങ്ങളിൽ വിട്ടുവീഴ്ചക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്മർദം വർധിച്ചാലും അതിനെ നാം നേരിടുമെന്നും 50 ശതമാനം യു.എസ് തീരുവ നടപ്പാകാൻ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ പ്രധാനമന്ത്രി വ്യക്തമാക്കി.
ലോക രാഷ്ട്രീയം ഇന്ന് പ്രധാനമായും കറങ്ങുന്നത് സാമ്പത്തിക താൽപര്യങ്ങളുടെ പുറത്താണ്. ഓരോരുത്തരും സ്വന്തത്തെ കുറിച്ച് ഉത്കണ്ഠപ്പെടുകയാണെന്നും മോദി പറഞ്ഞു.അതേസമയം, റഷ്യയെ സമ്മർദത്തിലാക്കുന്നതിനാണ് ഇന്ത്യക്കുമേൽ അധിക തീരുവ ചുമത്തിയതെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ റഷ്യക്കുമേൽ സമ്മർദം ചെലുത്തുകയാണ് തീരുവയിലൂടെ ലക്ഷ്യമിട്ടതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha