ആ ഒരൊറ്റ വാക്ക് വാക്ക് മാത്രം മതിയായിരുന്നു സിനിമയുടെ ഭാഗമാകാന്‍

മോഹന്‍ലാല്‍ സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ പിറന്ന ഹൃദയപൂര്‍വ്വം ചിത്രത്തിന്റെ ട്രയ്‌ലര്‍ ഇന്നലെ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ സംഗീത് പ്രതാപും പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ എങ്ങനെയാണ് ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിലെത്തിയത് എന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ് സംഗീത് പ്രതാപ്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സംഗീതിന്റെ പ്രതികരണം.
സംഗീതിന്റെ വാക്കുകള്‍.
'ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ സാധാരണയായി എന്റെയൊരു പ്രോസസ് പ്രകാരം ആദ്യം കഥയ്ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. എന്റെയൊരു സെലക്ഷന്‍ പ്രോസസില്‍ കഥ കേട്ട് കഥാപാത്രത്തിന്റെ പ്രാധാന്യം നോക്കിയാണ് സിനിമ തിരഞ്ഞെടുക്കാറുള്ളത്. ഞാന്‍ അങ്ങനെ ചെയ്യാത്ത ഒരേയൊരു സിനിമയാണ് ഹൃദയപൂര്‍വ്വം. അവിടെ സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ എന്നുപറയുന്ന രണ്ടുപേരുകള്‍ സിനിമയോടുള്ള ഇഷ്ടം തോന്നിപ്പിച്ച പേരുകളാണ്. കഥ പറയുമ്പോള്‍ തന്നെ ചിത്രത്തിലുടനീളമുള്ള റോളാണെന്ന് സൂചിപ്പിച്ചിരുന്നു. മോഹന്‍ലാലിന്റെ കൂടെയാണെന്നും പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ കൂടെ എന്ന വാക്ക് മാത്രം മതിയായിരുന്നു സിനിമയുടെ ഭാഗമാകാന്‍.'
ആഗസ്റ്റ് 28 ന് ഓണം റിലീസായിട്ടാണ് ചിത്രം പുറത്തിറങ്ങുന്നത്. ആഗസ്റ്റ് 28 ന് രാവിലെ 9.30 മുതലാണ് ഹൃദയപൂര്‍വ്വത്തിന്റെ ഷോ ആരംഭിക്കുന്നത്. നിരവധി ഫാന്‍സ് ഷോകളാണ് ചിത്രത്തിനായി മോഹന്‍ലാല്‍ ആരാധകര്‍ പ്ലാന്‍ ചെയ്യുന്നത്. ആദ്യ ദിനം മികച്ച കളക്ഷന്‍ സിനിമയ്ക്ക് നേടാനാകുമെന്നാണ് പ്രതീക്ഷ.
ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. 2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രത്തിലായിരുന്നു മോഹന്‍ലാല്‍സത്യന്‍ അന്തിക്കാട് കൂട്ടുകെട്ട് ഒടുവില്‍ ഒന്നിച്ചത്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്. അനൂപ് സത്യന്‍ സിനിമയില്‍ അസോസിയേറ്റ് ആയി പ്രവര്‍ത്തിക്കുന്നു. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ഫാര്‍സ് ഫിലിംസ് ആണ് സിനിമ ഓവര്‍സീസില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്.
https://www.facebook.com/Malayalivartha