മുന്‍ ജില്ലാ കളക്ടറും പി.ആര്‍.ഡി ഡയറക്ടറുമായിരുന്ന എം.നന്ദകുമാര്‍ അന്തരിച്ചു....

മുന്‍ ജില്ലാ കളക്ടറും പി.ആര്‍.ഡി ഡയറക്ടറുമായിരുന്ന വട്ടിയൂര്‍ക്കാവ് അറപ്പുര ഗാര്‍ഡന്‍സ് സരസ്വതി വിദ്യാലയത്തിന് സമീപം പ്രണവത്തില്‍ എം.നന്ദകുമാര്‍ (69) അന്തരിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സര്‍ജറിയിലെ പിഴവിനെ തുടര്‍ന്ന് കോമ സ്റ്റേജിലായ നന്ദകുമാര്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു അന്ത്യം സംഭവിച്ചത്.
മൃതദേഹം ഇന്നു രാവിലെ 9.30 മുതല്‍ ഉച്ചവരെ ജവഹര്‍നഗര്‍ യൂണിവേഴ്‌സിറ്റി വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് വീട്ടിലെത്തിക്കും. സംസ്‌കാരം വൈകിട്ട് 5ന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും.
മികച്ച പ്രാസംഗികനും എഴുത്തുകാരനും ജ്യോതിഷിയുമായിരുന്നു അദ്ദേഹം. സംഖ്യാശാസ്ത്രത്തില്‍ പ്രത്യേക വൈദഗ്ദ്ധ്യം പുലര്‍ത്തിയിരുന്ന അദ്ദേഹം മിത്രന്‍ നമ്പൂതിരിപ്പാടില്‍ നിന്നും മന്ത്രദീക്ഷ സ്വീകരിച്ചശേഷം ഹസ്തരേഖാ ശാസ്ത്രത്തിലും പ്രാവീണ്യം നേടിയിട്ടുണ്ടായിരുന്നു.
ഇന്ത്യന്‍ എക്‌സ്പ്രസില്‍ ലേഖകനായിരുന്ന നന്ദകുമാര്‍ 1993ല്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് ഐ.എ.എസ് കണ്‍ഫര്‍ ചെയ്തു. പി.ആര്‍.ഡി ഡയറക്ടര്‍ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2011ല്‍ തിരുവനന്തപുരം ജില്ലാ കളക്ടറായിരുന്നു. ലോട്ടറി ഡയറക്ടര്‍, കൊളീജിയറ്റ് എഡ്യുക്കേഷന്‍ ഡയറക്ടര്‍, എ.ഡി.എം, കുടുംബശ്രീ ഡയറക്ടര്‍, സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍, സ്പോര്‍ട്‌സ് യുവജനകാര്യ ഡയറക്ടര്‍, കേരളസ്‌റ്റേറ്റ് ജവഹര്‍ ബാലഭവനിലെ അഡ്മിനിസ്‌ടേറ്റീവ് ഓഫീസര്‍, സ്റ്റേറ്റ് ലാന്‍ഡ് യൂസ് ബോര്‍ഡ് കമ്മിഷണര്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്.
ഭാര്യ: എന്‍.എസ്. ശ്രീലത (റിട്ട. രജിസ്ട്രാര്‍, സഹകരണവകുപ്പ്). മക്കള്‍: വിഷ്ണുനന്ദന്‍ (എന്‍ജിനിയര്‍, ടാറ്റാ കണ്‍സള്‍ട്ടന്‍സി ബംഗളൂരു ), പാര്‍വതി നന്ദന്‍ (കേരള ഗ്രാമീണ ബാങ്ക്). മരുമകന്‍: കൃഷ്ണനുണ്ണി (ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട്, അടൂര്‍).
https://www.facebook.com/Malayalivartha





















