Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ശ്രീകോവിലിന് മുന്നിലെ രണ്ട് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി, കോടതി അനുമതിയില്ലാതെ ഇളക്കി ചെന്നൈയ്ക്ക് കൊണ്ടുപോയെന്ന് സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി..അയ്യപ്പ സംഗമം നിയമകുരുക്കിലായേക്കും..

10 SEPTEMBER 2025 11:38 AM IST
മലയാളി വാര്‍ത്ത

More Stories...

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

ശബരിമല ശ്രീകോവിലിന് മുന്നിലെ രണ്ട് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കി ചെന്നൈയ്ക്ക് കൊണ്ടുപോയെന്ന് സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ  റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ സർക്കാർ നടത്താനിരിക്കുന്ന അയ്യപ്പ സംഗമം നിയമകുരുക്കിലായേക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ചിലാണ് ദേവസ്വം ബോർഡ് തല വച്ചുകൊടുത്തത്. ദേവസ്വം ബോർഡിന്റെയും തന്ത്രിയുടെയും അനുമതിയോടെ അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചെങ്കിലും ജുഡീഷ്യൽ ഓഫീസർ നൽകിയ റിപ്പോർട്ട് റിപ്പോർട്ട് വൈക്കോടതി ഗൗരവമായി എടുക്കും.

 

ശ്രീകോവിലിന്‍റെ ഇടത്തും വലത്തുമുള്ള ശിൽപങ്ങളിലെ പാളിയാണ് ഇളക്കിയത്. കോടതിയുടെ അനുമതിയോടെ സന്നിധാനത്ത് മാത്രമേ സ്വർണ്ണപ്പണികൾ നടത്താൻ പാടുള്ളൂ എന്നാണ് ഹൈക്കോടതി ബെഞ്ച് നിർദേശം. അത് പാലിക്കാത്തത് ഗുരുതര വീഴ്ച എന്ന് കാട്ടി കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകി. അതേസമയം ദ്വാരപാലക ശില്‍പങ്ങൾക്ക് കേടു പാടുണ്ടെന്നും അടുത്ത മണ്ഡലകാലത്തിനു മുൻപ് അത് പരിഹരിക്കണമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞു.മങ്ങലും കുത്തുകളും കാൽ ഭാഗത്ത് പൊട്ടലുമുണ്ട്. ബോർഡ് തീരുമാനപ്രകാരം തന്ത്രിയുടെ അനുമതി വാങ്ങി തിരുവാഭരണ കമ്മിഷണറും വിജിലൻസും അടക്കമാണ് പാളി ഇളക്കിയത്. അതിന് സ്പെഷൽ കമ്മിഷണറുടെ അനുമതി വേണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.

സ്പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയുടെ പ്രതിനിധിയാണെന്ന കാര്യം മറന്നു കൊണ്ടാണ് പ്രസിഡന്റ് ഇത്തരത്തിൽ  സംസാരിച്ചത്. ആഗോള അയ്യപ്പ സംഗവുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുമായി ഹൈക്കോടതിരംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്. പരിപാടിയുടെ നടത്തിപ്പിൽ സുതാര്യതയുണ്ടാവണമെന്നും ലക്ഷക്കണക്കിനു ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണെന്നും ഹൈക്കോടതി അവധിക്കാല ബെഞ്ച് അഭിപ്രായപ്പെട്ടു. ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാകാൻ ഇത്തരം പരിപാടികൾ ആവശ്യമുണ്ടോയെന്നും ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രൻ, വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട അവധിക്കാല ബെ‍ഞ്ച് വാക്കാല്‍ ചോദിച്ചു. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഹർജി ഫയലിൽ സ്വീകരിച്ച കോടതി ദേവസ്വം ബെഞ്ച് മുമ്പാകെയുള്ള ഹർജിക്കൊപ്പം പരിഗണിക്കാനായി സെപ്റ്റംബർ ഒമ്പതിലേക്ക് മാറ്റി.

 
ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന് കോടതി ആരാഞ്ഞു. ദേവസ്വം ബോർഡ്‌ ആണ് സംഘടിപ്പിക്കുന്നതെന്ന് സർക്കാർ അറിയിച്ചു. പരിപാടി നടക്കുന്ന സ്ഥലത്തെ ക്രമസമാധാനം, അവിടുത്തെ അടിസ്ഥാന വികസനം തുടങ്ങിയ കാര്യങ്ങിൽ മാത്രമേ സർക്കാരിന് പങ്കുള്ളൂ. ആഗോള അയ്യപ്പ സംഗമം ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമാണെന്നും സർക്കാര്‍ വ്യക്തമാക്കി. എന്തുകൊണ്ടാണ് ആഗോള അയ്യപ്പ സംഗമം എന്ന് ഇതിനെ വിളിക്കുന്നത് കോടതി ആരാഞ്ഞു. ദേവസ്വം ബോർഡിന് മറ്റു ക്ഷേത്രങ്ങൾ ഉണ്ടല്ലോ എന്നും ശബരിമലയിൽ മാത്രമാണോ ഈ പരിപാടി? ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയും അയ്യപ്പ സംഗമവും തമ്മിൽ എന്താണു ബന്ധമെന്നും കോടതി ചോദിച്ചു.

  എങ്ങനെയാണു പരിപാടിയുടെ നടത്തിപ്പ് ചിലവ് എന്ന ചോദ്യത്തിനു സ്പോൺസര്‍ഷിപ്പ്് വഴിയാണെന്നു ദേവസ്വം ബോർഡ് അറിയിച്ചു. സ്പോൺസർഷിപ്പിന്റെ കാര്യത്തിൽ വ്യക്തതയുണ്ടാവണമെന്നും ലക്ഷക്കണക്കിന് വിശ്വാസികളുമായി ബന്ധപ്പെട്ടതായതിനാൽ പരിപാടിയിൽ സുതാര്യത ഉണ്ടാകണമെന്നും കോടതി അഭിപ്രായപ്പെട്ടു. ശബരിമലയെ ആഗോള തീർഥാടന കേന്ദ്രമാക്കാൻ ഇത്തരം പരിപാടി ആവശ്യം ഉണ്ടോയെന്നും കോടതി ചോദിച്ചു. പെരിയാർ കടുവ സങ്കേതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാലിക്കേണ്ടതുണ്ടെന്നു ദേവസ്വം ബോർഡ് ഉറപ്പാക്കണം.ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പ് എങ്ങനെയാണു, പരിപാടിയുടെ സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും എങ്ങനെയാണു തുടങ്ങിയ കാര്യങ്ങളിൽ സർക്കാരും ദേവസ്വം ബോർഡും മറുപടി അറിയിക്കണമെന്നു കോടതി നിർദേശിച്ചു.     4 കോടി രൂപ സർക്കാര്‍ ഖജനാവിൽ നിന്ന് മുടക്കുന്നുണ്ടെന്നും ഇത് രാഷ്ട്രീയ പരിപാടിയാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. ആഗോള അയ്യപ്പ സംഗമത്തിന്റെ മാതൃകയിൽ പരിപാടികൾ നടത്താൻ ഭാവിയിൽ പല മതസ്ഥാപനങ്ങൾക്കും ഇത് പ്രേരണയാവുമെന്നും ഹർജിക്കാരൻ ആരോപിച്ചു.ഈ സാഹചര്യത്തിലാണ് കോടതിയുടെ അനുമതിയില്ലാതെ സ്വർണപാളികൾ ഇളക്കിയത്. ഇക്കാര്യത്തിൽ ദേവസ്വം വകുപ്പിന്റെ അനുമതിയുണ്ടെന്നും മനസിലിക്കുന്നു. എന്നാൽ ദേവസ്വം വകുപ്പ് ഇത് സമ്മതിച്ചിട്ടില്ല. ശബരിമലയുടെ കാര്യങ്ങൾ നോക്കേണ്ടത് ദേവസ്വം ബോർഡാണെന്നാണ് സർക്കാർ പറയുന്നത്. അതായത് ഹൈക്കോടതിയിൽ  ചോദ്യങ്ങളുയർന്നാൽ മറുപടി പറയേണ്ടിവരുന്നത്  ദേവസ്വം ബോർഡായിരിക്കും.   ദേവസ്വം കേസ് ഇപ്പോൾ പരിഗണിക്കുന്നത് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നേതൃത്വം നൽകുന്ന അവധിക്കാല ബഞ്ചാണ്.കമ്മീഷണറുടെ റിപ്പോർട്ട് ഈ ബഞ്ചിലേക്കാണ് ചെല്ലുന്നത്. അടുത്ത കാലത്ത് ജസ്റ്റിസ്ദേദേ രാമചന്ദ്രൻ ശബരിമല സന്ദർശിച്ചിരുന്നു. അദ്ദേഹം ബോർഡിനെ വെറുതെവിടുമെന്ന് കരുതാനാവില്ല .തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് ആഗോള അയ്യപ്പസംഗമം ഒരുങ്ങുന്നത്. പ്രളയത്തെത്തുടര്‍ന്ന് 2018-ല്‍ മുടങ്ങിയ പമ്പാസംഗമം ഇക്കൊല്ലം പുനരാരംഭിക്കാനും ഇതോടൊപ്പം ആലോചനയുണ്ട്. ഇത്തരമൊരു സംഗമം നടത്തുന്നത് ശബരിമല ക്ഷേത്രത്തിന്റെ സവിശേഷതകള്‍ ലോകമെമ്പാടും അറിയിക്കുന്നതിന് സഹായകമാകുമെന്ന വിലയിരുത്തലിലാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍. ശബരിമലയിലെ വികസനത്തില്‍ ഈ ഭക്തരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയുമുണ്ട്.
  പമ്പാസംഗമം ഈ തീര്‍ഥാടനകാലത്തുതന്നെ നടത്താനാണ് ആലോചന. അടുത്ത ദിവസങ്ങളില്‍ ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചചെയ്യും. ആഗോള ഭക്തസംഗമം ഈ തീര്‍ഥാടനകാലത്ത് സംഘടിപ്പിക്കാനാകുമോ എന്ന ആശങ്കയുണ്ട്. ഈ തീര്‍ഥാടനകാലം കഴിഞ്ഞാലുടന്‍ പരിപാടി സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് ദേവസ്വം ബോര്‍ഡ്.രാമന്‍ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന കാലത്താണ് പമ്പാസംഗമം എന്ന ആധ്യാത്മിക സാംസ്‌കാരിക സംഗമം പമ്പ ആഞ്ജനേയ ഓഡിറ്റോറിയത്തില്‍ തുടങ്ങിയത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ മകരവിളക്കിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ മഹാസമ്മേളനമായി ഇത് നടന്നുവരികയായിരുന്നു. കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടെയും ആധ്യാത്മിക, സാംസ്‌കാരിക, സാഹിത്യ, ചലച്ചിത്ര മേഖലകളില്‍നിന്നുള്ളവരുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായിരുന്നു ഇത്. എന്നാല്‍, 2018-ല്‍ പ്രളയകാലത്ത് മുടങ്ങി.     കോവിഡ് മഹാമാരിയടക്കമുള്ള പ്രശ്‌നങ്ങള്‍കാരണം പിന്നീട് തുടങ്ങാനുമായില്ല.ലോകമെങ്ങുമുള്ള അയ്യപ്പന്‍മാരെ കേള്‍ക്കാനുള്ള അവസരമാണിതെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കിയിരുന്നു. ശബരിമലയെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.പത്തനംതിട്ട നഗരം കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടത്തിന്‍ കീഴില്‍ പ്രധാന സ്വാഗത സംഘം ഓഫീസ് തുറന്നു. പമ്പ, പെരുനാട്, സീതത്തോട് എന്നിവിടങ്ങളിലും സ്വാഗത സംഘം ഓഫീസുണ്ടാകും. പ്രതിനിധികളെ സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി സൗകര്യം ഏര്‍പ്പെടുത്തും. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലാകും താമസസൗകര്യം. പ്രതിനിധികള്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ഒരുക്കും. പമ്പയിലടക്കമുള്ള ആശുപത്രികളില്‍ ആധുനിക ചികത്സ സൗകര്യം ഉറപ്പാക്കും. ഹില്‍ ടോപ്പിലാകും വാഹനങ്ങളുടെ പാര്‍ക്കിങ്ങ്.     സന്നദ്ധ സംഘടനകളുടെ സേവനമടക്കം ശുചീകരണ പ്രവര്‍ത്തനത്തില്‍ ഉപയോഗിക്കും.ശബരിമലയടക്കം വികസന പാതയിലാണെന്നാണ് സർക്കാർ വാദം. 1300 കോടിയുടെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. ശബരിമല വിമാനത്താവളം, റെയില്‍പാതയടക്കമുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു. 2028 ല്‍ വിമാനത്താവളം കമ്മിഷന്‍ ചെയ്യാനാണ് ഉദ്ദേശ്യം. ലോകമെങ്ങുമുള്ള അയ്യപ്പ ഭക്തരുടെ ക്രിയാത്മക നിര്‍ദേശം ശേഖരിക്കും. എല്ലാവരെയും പങ്കെടുപ്പിച്ച് സുതാര്യമായാണ് സംഗമം സംഘടിപ്പിക്കുന്നത്. ഭക്തരുടെ താല്‍പര്യം സംരക്ഷിച്ച് ആചാരഅനുഷ്ഠാനം പാലിക്കും. തന്ത്രിയുടേതടക്കം അഭിപ്രായം സ്വീകരിക്കും. വിവിധ സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തുന്നതായും മന്ത്രി അറിയിച്ചു.  
ആഗോള പ്രശസ്തി നേടിയ ആത്മീയ നേതാക്കള്‍, പണ്ഡിതര്‍, ഭക്തര്‍, സാംസ്‌കാരിക പ്രതിനിധികള്‍, ഭരണ കര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എന്നാൽ പിന്നീട് ഇത് ബോർഡിന്റേതാണെന്ന പ്രഖ്യാപനം വന്നു. ആഗോള അയ്യപ്പസംഗമത്തിന്റെ പേരില്‍ നടത്തുന്നത് വ്യവസായ സംഗമമെന്നും സ്‌പോണ്‍സര്‍ഷിപ്പ് പിരിക്കലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് സമ്മതിച്ചു.. സംഗമത്തില്‍ പങ്കെടുക്കാനുള്ളവരെ ദേവസ്വം ബോര്‍ഡ് കത്തയച്ച് ക്ഷണിച്ച് രജിസ്‌ട്രേഷന്‍ ചെയ്യിക്കും. നാലു കോടിയോളം ചെലവു വരുമെന്നും അത് സ്‌പോണ്‍സര്‍ഷിപ്പിലൂടെ കണ്ടെത്തുമെന്നും പ്രശാന്ത്  പറഞ്ഞു3000 പേരടങ്ങുന്ന പ്രതിനിധികളില്‍ ഇതര രാജ്യങ്ങളില്‍ നിന്നുള്ള 500 പേരും കേരളത്തില്‍ നിന്ന് 800 പേരും തമിഴ്‌നാട് 500, കര്‍ണാടക 250, ആന്ധ്ര-തെലങ്കാന 750, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 200 എന്നിങ്ങനെയാണ് പ്രതിനിധികളുടെ എണ്ണം.

ഇതിനായി വെര്‍ച്വല്‍ ക്യൂ വഴി രജിസ്‌ട്രേഷന്‍ നല്‍കും. പ്രവാസികളായ 500 പേര്‍ക്കായി  വെബ്‌സൈറ്റ് തുറന്നു നല്‍കി. വെര്‍ച്വല്‍ ക്യൂ യൂസര്‍ ഐഡിയും പാസ്‌വേര്‍ഡും ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. സംസ്ഥാനത്തുള്ളവരുടെ രജിസ്‌ട്രേഷന്‍ പിന്നീട് ആരംഭിക്കും. അയ്യപ്പഭക്തരായി ദേവസ്വംബോര്‍ഡ് തെരഞ്ഞെടുക്കുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. അയ്യപ്പഭക്തരെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്തെന്ന് വ്യക്തമാക്കാന്‍ ദേവസ്വംബോര്‍ഡ് തയ്യാറായില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി വെല്‍ച്വല്‍ ക്യൂ വഴി ശബരിമലയിലെത്തുന്നവരെയാണ് പരിഗണിക്കുകയെന്ന  മറുപടി മാത്രമാണ് നല്‍കിയത്.നാലു കോടിയോളം രൂപയാണ് ഒരു ദിവസത്തെ സംഗമത്തിന് പ്രതീക്ഷിക്കുന്ന ചെലവെന്നും ഇത് സ്‌പോണ്‍സര്‍മാരില്‍ നിന്നും കണ്ടെത്തുമെന്നും പ്രശാന്ത് പറഞ്ഞു.

 

ശബരിമലയിലെ വികസനകാര്യങ്ങളില്‍ താത്പര്യമെടുക്കുന്നവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഇവര്‍ക്കുള്ള താമസം, ഭക്ഷണം, യാത്ര ഉള്‍പ്പെടെയുള്ള ചെലവ് ദേവസ്വംബോര്‍ഡ് വഹിക്കും. മുഖ്യമന്ത്രി മുഖ്യരക്ഷാധികാരിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും ദേവസ്വം ബോര്‍ഡ് അംഗങ്ങളും രക്ഷാധികാരികളുമാണ്. കേന്ദ്രമന്ത്രിമാര്‍ മുതല്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ വരെയുള്ള ജനപ്രതിനിധികളെ മാത്രമാണ് ക്ഷണിക്കുക. അയ്യപ്പസേവാ സംഘം പോലുള്ള മറ്റ് ഭക്തജനസംഘടനകള്‍, സാമുദായിക സംഘടനകള്‍, രാഷ്‌ട്രീയ പാര്‍ട്ടികള്‍ എന്നിവരെ ക്ഷണിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും പ്രശാന്ത് പറഞ്ഞു. ഇതോടെ വ്യവസായികളെയും സ്‌പോണ്‍സര്‍മാരെയും ലക്ഷ്യം വച്ചാണ് അയ്യപ്പസംഗമമെന്ന് വ്യക്തമാവുകയാണ്.

 

ശബരിമല പ്രശ്‌നത്തില്‍ ഉമ്മർ ചാണ്ടി സര്‍ക്കാര്‍ നല്‍കിയിരുന്ന സത്യവാങ്മൂലം തിരുത്തി ഹിന്ദു ആചാരാനുഷ്ഠാനങ്ങളെ തകര്‍ത്തെറിയാന്‍ ശ്രമം നടത്തിയത് പിണറായി വിജയന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമാണ് ശബരിമലയുടെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് സുപ്രീം കോടതിക്ക് പോലും തെറ്റിദ്ധാരണ ഉണ്ടാകാന്‍ കാരണം. രജസ്വലരാകുന്ന സ്ത്രീകള്‍ക്ക് മാത്രം ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം മുഴുവന്‍ സ്ത്രീകള്‍ക്കും പ്രവേശനമില്ല എന്ന തരത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിച്ചത് പിണറായി സര്‍ക്കാരിന്റെ നിലപാടാണ്. നൈഷ്ഠിക ബ്രഹ്മചാരി എന്ന ഉത്തരേന്ത്യക്കാര്‍ക്ക് മനസ്സിലാകാത്ത സങ്കല്പം കോടതിയില്‍ സത്യസന്ധമായി അവതരിപ്പിക്കുന്നതിലും പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടു.

 

യുവതി പ്രവേശനം അനുവദിച്ചുകൊണ്ട് കോടതിവിധി വന്നപ്പോള്‍ ശബരിമല തന്ത്രി മുതലുള്ള ഭക്തസമൂഹം അപ്പീല്‍ പോകുന്നതുകൊണ്ട് വിധി നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നും സാവകാശം തരണമെന്നും ആവശ്യപ്പെട്ടെങ്കിലും അത് ചെയ്തില്ല എന്നു മാത്രമല്ല, പോലീസിന്റെ ഒത്താശയോടെ രാത്രി ഇരുളിന്റെ മറവില്‍ ക്ഷേത്രത്തില്‍ യുവതികളെ കടത്തിക്കൊണ്ടുവന്നു .   ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ചപ്പോള്‍ നടയടച്ച് ശുദ്ധിക്രിയ നടത്തി ക്ഷേത്രത്തിന്റെ ആചാര പാരമ്പര്യം തന്ത്രി കണ്ഠര് രാജീവര് പാലിച്ചു. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ എന്‍എസ്എസും എസ്എന്‍ഡിപിയും വിശ്വകര്‍മ്മസഭയും പുലയര്‍ മഹാസഭയും അടക്കം കേരളത്തിലെ മുഴുവന്‍ ഹിന്ദുസമൂഹവും ജാതി വ്യത്യാസമില്ലാതെ അണിനിരന്നപ്പോള്‍ അതിനെ ചെറുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് മുന്‍കൈയെടുത്താണ് നവോത്ഥാനമതിലിന് ആഹ്വാനം ചെയ്തത്.

 

കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ പലയിടത്തും മുറിഞ്ഞെങ്കിലും നവോത്ഥാനമതില്‍ കെട്ടിയെന്ന് മുഖ്യമന്ത്രി  അവകാശപ്പെട്ടു. ശബരിമല വിഷയം സർക്കാരിന്  തലവേദനയായതോടെയാണ്  സിപിഎം വനിതാ മതിൽ എന്ന ആശയത്തിന്  രൂപം നൽകിയത്. മുമ്പ് മനുഷ്യചങ്ങല നടത്തിയ പാർട്ടിക്ക് ഇതൊരു പുതിയ അനുഭവമായിരുന്നില്ല . അതുകൊണ്ടു തന്നെ പാർട്ടി കടുത്ത ആത്മവിശ്വാസത്തിലായിരുന്നു . പിണറായിയെ സംബന്ധിച്ചത്തോളം അദ്ദേഹത്തിന്റെ  പ്രസ്റ്റീജ് വിഷയമായിരുന്നു വനിതാമതിൽ. മതിലിൽ ലക്ഷങ്ങൾ  പങ്കെടുക്കുമെന്ന് ആദ്യം തന്നെ പാർട്ടി പ്രചരണം നടത്തി. അമിതമായ ആത്മവിശ്വാസം അപകടമാകുമെന്ന്  ഉപദേശിച്ചവരെ പാർട്ടി തള്ളുകയും ചെയ്തു. എന്നാൽ വനിതാ മതിലിന്റെ തുടക്കത്തിൽ തന്നെ പാളി. കാസർകോട്  മതിൽ മുറിഞ്ഞപ്പോൾ  അത് ബി ജെ പിക്കാർ തീയിട്ടതു കൊണ്ടാണെന്ന് പാർട്ടി പ്രചരിപ്പിച്ചു.

 

എന്നാൽ നിരവധി സ്ഥലങ്ങളിൽ കാസർകോട്  ആവർത്തിച്ചു. അവിടെയൊന്നും തീയിടാൻ ബി ജെ പിക്കാർ ഉണ്ടായിരുന്നില്ല. ലക്ഷകണക്കിന്  ഹിന്ദു വനിതകൾ സി പി എമ്മിന് വോട്ട് ചെയ്യാറുണ്ടായിരുന്നു. അവർക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. എന്നാൽ അവർ രാഷ്ട്രീയ പ്രവർത്തനത്തിന്  തയ്യാറല്ല. അത്തരത്തിലുള്ള സ്ത്രീകളെ വനിതാ മതിലിൽ അണിനിരത്താമെന്ന് സി പി എം കരുതിയിരുന്നു. എന്നാൽ തന്ത്രം പാളി. ശബരിമലയെ തൊട്ടതിൽ സ്ത്രീകളിൽ ഒരു നല്ല ശതമാനത്തിന് പാർട്ടിയോട് എതിർപ്പുണ്ടായിരുന്നു.. കീഴ്ഘടങ്ങളിലാണ് ഇത്തരത്തിൽ കൊഴിഞ്ഞു പോക്ക് ഉണ്ടായത്. ഒരു കുടുംബത്തിൽ  നിന്നും ഒരാളെ പോലും പങ്കെടുപ്പിക്കാത്ത ഏരിയാ,  ലോക്കൽ നേതാക്കൾ ധാരാളമുണ്ടെന്ന് സി പി എം സംസ്ഥാന കമ്മിറ്റി  പുറത്തിറക്കിയ സർക്കുലറിൽ പറഞ്ഞു.  ജില്ലാ കമ്മിറ്റിക്ക് മുകളിലോട്ട് സർക്കുലർ കുറ്റം പറഞ്ഞില്ലെങ്കിലും മതിലിൽ പങ്കെടുക്കാത്ത നേതാക്കൾ  ജില്ലാ തലത്തിലുണ്ടെന്ന്  പാർട്ടി വിലയിരുത്തി.

 

കുടുംബസന്ദർശനങ്ങൾ സംഘടിപ്പിക്കണമെന്ന പാർട്ടി നിർദ്ദേശം ചെവികൊണ്ടില്ലെന്ന അക്ഷേപവും സർക്കുലറിൽ ഉന്നയിക്കുന്നു. കുടുംബശ്രീ പ്രവർത്തകർ പോലും മതിലിൽ പങ്കെടുത്തില്ലെന്നും പാർട്ടിക്ക് ആക്ഷേപമുണ്ടായിരുന്നു. പാർട്ടിയുടെ തീരുമാനം ഗൗരവമായെടുക്കാത്തതിലുള്ള  അമർഷവും പാർട്ടി  പ്രകടപ്പിച്ചു. വനിതാമതിൽ ഗിന്നസിൽ കയറുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഗിന്നസ് അധികൃതർ കേരളത്തിൽ എത്തുകയും ചെയ്തു. എന്നാൽ നിർഭാഗ്യവശാൻ മതിലിൽ ഗേറ്റ് വന്നത് കാരണം ഗിന്നസ് അംഗീകാരം നേടാനായില്ല. ഇതെല്ലാം സി പി എമ്മിനെ ചെറുതായിട്ടല്ല ബാധിച്ചത്. വനിതാ മതിൽ നിർമ്മിക്കാൻ സർക്കാർ 50 കോടി രൂപയാണ്  നീക്കിവച്ചത്. ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.  എന്നാൽ പിന്നീട് മുഖ്യമന്ത്രിയും ധനമന്ത്രിയും സർക്കാർ സത്യവാങ്മൂലത്തിനെതിരെ രംഗത്തെത്തി.

 

എങ്ങനെയാണ് ഇത്തരത്തിൽ ഒരു സത്യവാങ്മൂലം സമർപ്പിക്കപ്പെട്ടത് എന്നതിനെ കുറിച്ച് സർക്കാർ അന്വേഷണം നടത്തി. ബജറ്റിൽ വകയിരുത്തിയിരുന്ന തുക ചെലവഴിക്കാനായിരുന്നു ആദ്യത്തെ പദ്ധതി. ഹൈക്കോടതിയിൽ കേസ് വന്നതോടെയാണ് സർക്കാർ കാലുമാറിയത്. വനിതാമതിൽ സംഘടിപ്പിക്കുന്നത് സർക്കാർ ചെലവിലാണെന്ന സത്യവാങ്മൂലം സർക്കാരിനെ വല്ലാതെ ബുദ്ധിമുട്ടിച്ചു. സർക്കാരിന്റെ ഇമേജ്  തകർന്നു. മുഖ്യമന്ത്രിയോ ധനമന്ത്രിയോ ഇത്തരമൊരു സത്യവാങ്മൂലം കണ്ടിട്ടില്ലെന്നാണ് സർക്കാർ പറഞ്ഞത്. സർക്കാരിന് പ്രധാനം പ്രളയമാണോ വനിതാമതിലാണോ എന്ന് കോടതി  ചോദിച്ചു. വനിതാ മതിൽ സർക്കാരിനെ കളങ്കപ്പെടുത്തിയെന്ന ചിന്തയാണ് സി പി എമ്മുകാർക്ക് പോലുണ്ടായിരുന്നത്. 


സർക്കാർ സത്യവാങ്മൂലം കാരണം മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശ ലംഘന നോട്ടീസ്  നൽകുന്ന സാഹചര്യവുമുണ്ടായി. കോടതികളിൽ സമർപ്പിക്കുന്ന വിശദീകരണം തയ്യാറാക്കുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ശേഖരിക്കുകയും ചെയ്തു. ലിംഗ സമത്വം പാലിക്കുന്ന പരിപാടിയാണ് ഇതെന്ന് സർക്കാർ വിശദീകരിക്കുന്നുണ്ടെങ്കിലും പ്രളയത്തിന്റെ പണം ധൂർത്തടിക്കുന്നു എന്നായിരുന്നു  ആരോപണം. സാമൂഹിക നവോത്ഥാനത്തിന്റെ ഓർമ്മപ്പെടുത്തലാണ് മതിലെന്ന് കോടതിയിൽ ഹാജരായ സ്റ്റേറ്റ് അറ്റോണി പറഞ്ഞിട്ടും അദ്ദേഹം എന്ത് കൊണ്ട്  ഇക്കാര്യം ശ്രദ്ധിച്ചില്ലെന്ന് സർക്കാർ ചോദിക്കുന്നു.   സാമൂഹിക നീതി വകുപ്പിൽ നിന്നാണ് സത്യമാങ്മൂലം തയ്യാറാക്കിയത്. 


 

പിന്നീട് വനിതകൾ സ്വന്തം നിലയിൽ പണം സമാഹരിക്കുമെന്ന് സർക്കാർ പറഞ്ഞു.. അതെങ്ങനെ സമാഹരിക്കുമെന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അതിന്  അന്നത്തെ ധനമന്ത്രി മറുപടി നൽകിയില്ല. വകുപ്പു സെക്രട്ടറി അറിയാതെ ഒരിക്കലും സത്യവാങ്മൂലം ഫയൽ ചെയ്യാറില്ല. ഇതെല്ലാം നവോത്ഥാന സമിതിയുടെ തകർച്ചക്ക് കാരണമായി. ഇതെല്ലാമായിട്ടും സർക്കാർ പഠിച്ചില്ല.ശബരിമലയിലെ സ്വർണപാളികൾ ഇളക്കുമ്പോൾ ഹൈക്കോടതിയുടെ പ്രതിനിധിയായ സ്പഷ്യൽ കമ്മീഷണറെ അറിയിക്കണം. എന്നാൽ ഇത് രഹസ്യമാക്കിവച്ചതിൽ ദുരൂഹതയുണ്ട്. അക്കാര്യമാണ് കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചത്. എന്നിട്ടും ധാർഷ്ട്യം തുടരുകയാണ് ബോർഡ് പ്രസിഡന്റ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (4 minutes ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (24 minutes ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (33 minutes ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (49 minutes ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (1 hour ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (8 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (10 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (10 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (10 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (10 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (10 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (10 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (10 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (10 hours ago)

Malayali Vartha Recommends