ഇന്ന് റാപ്പർ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും; ഇപ്പോൾ ചോദ്യം ചെയ്യൽ തുടരുന്നു

ബലാത്സംഗ കേസിൽ റാപ്പർ വേടൻ തുടർച്ചയായ രണ്ടാം ദിവസവും ചോദ്യം ചെയ്യലിന് പൊലീസിനു മുന്നിൽ ഹാജരായി. അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര എസ്എച്ച്ഒ യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടരുകയാണ്. വേടനെ ഇന്ന് അറസ്റ്റ് ചെയ്യും. ചോദ്യം ചെയ്യലിനുശേഷം വൈദ്യ പരിശോധന നടത്തി അറസ്റ്റ് രേഖപ്പെടുത്തും. ഹൈക്കോടതി നിര്‍ദേശപ്രകാരം ഒരു ലക്ഷം രൂപ ബോണ്ടിലും രണ്ട് ആള്‍ ജാമ്യത്തിലും വിട്ടയക്കും. മുഖ്യമന്ത്രിക്ക് രണ്ട് യുവതികള്‍ നല്‍കിയ പരാതിയില്‍ ഒന്നില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസും കേസ് എടുത്തിട്ടുണ്ട്
വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്തു എന്നാണ് വേടന് എതിരായ കേസ്. എന്നാൽ, ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിക്കും തനിക്കും ഇടയിൽ ഉണ്ടായിരുന്നതെന്നാണ് പൊലീസിന് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ വേടൻ നൽകിയ മൊഴി. മറ്റൊരു യുവതിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസും വേടനെതിരെ കേസെടുത്തിരുന്നെങ്കിലും ഈ കേസിലും സെഷൻസ് കോടതി കഴിഞ്ഞദിവസം വേടന് ജാമ്യം അനുവദിച്ചിരുന്നു.
അതേസമയം, പീഡന പരാതി വിവാദങ്ങള്‍ക്കിടെ പ്രതികരണവുമായി റാപ്പര്‍ വേടന്‍ കഴിഞ്ഞദിവസം രംഗത്ത് വന്നിരുന്നു. താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും തന്റെ ജീവിതം ജനങ്ങള്‍ക്ക് മുമ്പില്‍ ജീവിച്ചു തീര്‍ക്കാനാണ് ആഗ്രഹിക്കുന്നത് എന്നും വേടന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha





















