അതിക്രൂരമായ മർദ്ദനത്തിന്റെ വാർത്ത.. രണ്ട് യുവാക്കള്‍ അതി ക്രൂര പീഡനത്തിനിരയായത്..മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു പീഡനം..ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കി..

കേരളത്തെ ഞെട്ടിച്ച് അതിക്രൂരമായ മർദ്ദനത്തിന്റെ വാർത്തകൾ പുറത്തു വരുന്നു . യുവാക്കളെ ഹണി ട്രാപ്പില്‍ കുടുക്കി അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ കേസില്‍ യുവദമ്പതികള്‍ അറസ്റ്റിലാകുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പത്തനംതിട്ട കോയിപ്രം ആന്താലിമണിലാണ് രണ്ട് യുവാക്കള്‍ അതി ക്രൂര പീഡനത്തിനിരയായത്. മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു പീഡനം.
സംഭവത്തില്‍ ചരല്‍ക്കുന്ന് സ്വദേശിയായ ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ, റാന്നി എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളാണ് ഹണി ട്രാപ്പിന് ഇരയായത്. സമാനതകള്‍ ഇല്ലാത്ത പീഡനമാണ് രണ്ട് യുവാക്കളും നേരിട്ടതെന്നാണ് പൊലീസ് പറയുന്നത്. യുവാക്കളുടെ ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കിയിട്ട് അതിക്രൂരമായി മര്‍ദിച്ചെന്നും എഫ്‌ഐആറിലുണ്ട്. റാന്നി സ്വദേശിയുടെ ജനനേന്ദ്രയത്തില്‍ 23 സ്റ്റാപ്ലര്‍ പിന്നുകളാണ് അടിച്ചത്.
ദേഹത്ത് ബാധ കയറിയ പോലെയായിരുന്നു ദമ്പതികളുടെ പെരുമാറ്റമെന്ന് മര്‍ദനത്തിന് ഇരയായ യുവാവ് പ്രതികരിച്ചിക്കുന്നത് , ഇതിന് പിന്നില്‍ പോലീസ് ശക്തമായി ഇടപെട്ടു. ഒരു യുവാവിനെ അവശനാക്കി റോഡില്‍ ഉപേക്ഷിച്ചു. ഇയാളെ നാ്ട്ടുകാര്‍ കണ്ടെത്തി. പോലീസും എത്തി. എന്നാല്‍ മറ്റൊരു കഥയാണ് യുവാവ് പോലീസിനോട് പറഞ്ഞത്. ഇതില്‍ പോലീസിന് സംശയം തോന്നി. തുടരന്വേഷണത്തിലാണ് സത്യം പുറത്തു വന്നത്.സമാനതകളില്ലാത്ത പീഡനമാണ് യുവാക്കള്‍ നേരിട്ടതെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിന്റെ തുടക്കമാ ഇങ്ങനെയാണ്.. ജയേഷ്, ഭാര്യ രശ്മി എന്നിവർ ചേർന്നാണ് ഇത്തരത്തിൽ ഒരു ഹണി ട്രാപ്പ് പ്ലാൻ ചെയ്യുന്നത് . ഇതിൽ ജയേഷ് സുഹൃത്തും സഹപ്രവർത്തകനുമാണെന്നും ഭാര്യ രശ്മിയെ പരിചയമുണ്ടെന്നും പീഡനം ഏറ്റുവാങ്ങേണ്ടി വന്ന യുവാവ് പറഞ്ഞിരിക്കുന്നത് . സെപ്റ്റംബര്‍ മാസം ഒന്നാം തീയതിയാണ് ആലപ്പുഴ സ്വദേശിയായ യുവാവ് മര്‍ദനത്തിന് ഇരയാകുന്നത്. റാന്നി സ്വദേശിയായ യുവാവിന് അഞ്ചാം തീയതിയാണ് മര്‍ദനം ഏല്‍ക്കേണ്ടിവന്നത്. പത്തനംതിട്ട ചരല്‍ക്കുന്നിലുള്ള ജയേഷിന്റെ വീട്ടില്‍വെച്ചാണ് സംഭവം നടക്കുന്നത്.
യുവാക്കളെ തന്ത്രത്തില്‍ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. പിന്നാലെ വിവസ്ത്രരാക്കി യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന തരത്തില്‍ അഭിനയിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. ശേഷം ജയേഷും രശ്മിയും ചേര്‍ന്ന് കൈകള്‍ കെട്ടുകയും കെട്ടിത്തൂക്കി മര്‍ദിക്കുകയുമായിരുന്നു. അതിക്രൂരമായാണ് ഇവര്‍ യുവാക്കളെ മര്‍ദിച്ചത്. രണ്ട് ദിവസങ്ങളിലായാണ് സംഭവം നടക്കുന്നത്
https://www.facebook.com/Malayalivartha