Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓപ്പറേഷൻ സിന്ദൂർ.. ഇന്ത്യൻ വ്യോമസേന തകർത്ത പാകിസ്ഥാനിലെ മുരിദ്കെയിലുള്ള ഭീകരകേന്ദ്രത്തിന്റെ പുനർനിർമാണം..രഹസ്യാന്വേഷണ ഏജൻസികൾ തയാറാക്കിയ റിപ്പോർട്ട്..


അതിക്രൂരമായ മർദ്ദനത്തിന്റെ വാർത്ത.. രണ്ട് യുവാക്കള്‍ അതി ക്രൂര പീഡനത്തിനിരയായത്..മനുഷ്യമനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തില്‍ ആയിരുന്നു പീഡനം..ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ അടിച്ചെന്നും കെട്ടിത്തൂക്കി..


നാളെ ആര്യാടന്‍ വലതുകാല്‍ വച്ച് സഭയില്‍ കയറും; രാഹുൽ ഇപ്പോൾ ഇ സാഹചര്യത്തിൽ സഭയിലെത്തിയാൽ..രാഹുലിനേറ്റ മുറിവിൽ ഭരണപക്ഷം വീണ്ടും കുത്തി നോവിപ്പിക്കും..ബോംബ് സതീശന്റെ നെഞ്ചിൽ..


കാക്കയ്ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്..പ്രസവിച്ചാൽ മാത്രം അമ്മയാകുമോ..നവജാത ശിശുവിന്റെ നെറ്റിയില്‍ നിന്നും രക്തം വരുന്നതും തൊണ്ടയില്‍ നിന്ന് ടിഷ്യു പേപ്പറും കണ്ടെത്തി.


ജെന്‍സണെ ആലോചിച്ച് ജീവിക്കുന്നില്ലത്രേ... അവള്‍ നന്ദിയില്ലാത്തവളായി മാറി: ഇൻബോക്‌സിലേക്ക് വരുന്ന വെറുപ്പുളവാക്കുന്ന മെസ്സേജുകളുടെ ലിങ്ക് സുഹൃത്തിനയച്ച് ശ്രുതി...

ധനകാര്യ സ്ഥാപനങ്ങളും ജപ്തി ചെയ്യുന്നത് ഒഴിവാക്കാനുള്ള നിയമം ഉള്‍പ്പെടെ എട്ടു ബില്ലുകള്‍ അവതരിപ്പിക്കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി

14 SEPTEMBER 2025 10:58 PM IST
മലയാളി വാര്‍ത്ത

നാളെ തുടങ്ങുന്ന സമ്മേളനത്തില്‍ എട്ടു ബില്ലുകള്‍ അവതരിപ്പിക്കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കിടപ്പാടം ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ജപ്തി ചെയ്യുന്നത് ഒഴിവാക്കാനുള്ള നിയമം ഉള്‍പ്പെടെയുള്ള ബില്ലുകളാണ് നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുക. താമസിക്കാന്‍ മറ്റ് സ്ഥലങ്ങളില്ലാത്തവരുടെ ഏക കിടപ്പാടം ജപ്തി ചെയ്യുന്നതൊഴിവാക്കാനാണ് നിയമം വരുന്നത്. തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന 'കേരള ഏക കിടപ്പാടം സംരക്ഷണ ബില്ലി'ന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു.

തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാരണത്താല്‍ (മനപൂര്‍വമായി വീഴ്ച വരുത്താത്ത) തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് പാര്‍പ്പിടം ജപ്തി ചെയ്യപ്പെടുമെന്ന ഭീഷണി നേരിടുന്നവര്‍ക്കാകും നിയമം സംരക്ഷണം നല്‍കുക. ഇക്കാര്യം കണ്ടെത്താന്‍ ജില്ലാ, സംസ്ഥാന തലങ്ങളില്‍ സമിതികളുണ്ടാകും. മൂന്നുലക്ഷം രൂപയില്‍ താഴെയാകണം വാര്‍ഷിക വരുമാനം. ആകെ വായ്പാതുക അഞ്ചു ലക്ഷവും പിഴയും പിഴപ്പലിശയും അടക്കം 10 ലക്ഷം കവിയുകയുമരുത്.

ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത വ്യവസ്ഥകളോടെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക നിധിയും രൂപീകരിക്കും. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ നിന്നുള്ള വായ്പയെടുത്തവര്‍ക്ക് സംരക്ഷണമുണ്ടാകില്ല.

പൊതുമേഖലാ ബാങ്കുകള്‍, ദേശസാല്‍കൃത ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍, കെഎസ്എഫ്ഇ, കെഎഫ്‌സി പോലുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍നിന്നു വായ്പ എടുത്തവര്‍ക്കാണ് സംരക്ഷണം ലഭിക്കുക.

മനുഷ്യരെ ആക്രമിക്കുന്ന ആന,കടുവ,പുലി എന്നിവയെ വെടിവയ്ക്കാന്‍ അനുമതി നല്‍കുന്നതിനുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ നിന്ന് സംസ്ഥാനത്തിന് കിട്ടാനും കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ച് കൊല്ലാനും ഇറച്ചികഴിക്കാനും അനുമതി നല്‍കുന്ന വനംവന്യജീവി സംരക്ഷണനിയമഭേദഗതി, സ്വകാര്യഭൂമിയിലെ ചന്ദനമരം വനംവകുപ്പ് മുഖേന മുറിച്ചുവിറ്റ് പണം വാങ്ങാന്‍ അനുമതി നല്‍കുന്ന വനനിയമഭേദഗതി, കയര്‍തൊഴിലാളിക്ഷേമനിധിയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിനുള്ള നിയമഭേദഗതി, 2025ലെ കേരള വ്യവസായ ഏകജാലക ക്ലിയറന്‍സ് ബോര്‍ഡുകളും വ്യവസായ നഗരപ്രദേശ വികസനവും ഭേദഗതി കരട് ബില്‍,ബോര്‍ഡുകളും കമാനങ്ങളും സ്ഥാപിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയുള്ള ഹൈക്കോടതി വിധിയെ മറികടക്കാനായി മുനിസിപ്പല്‍ ആക്ടിലും പഞ്ചായത്ത്ആക്ടിലും ഭേദഗതി വരുത്തിക്കൊണ്ടുള്ള രണ്ട് ബില്ലുകള്‍,ഡിജിറ്റല്‍ റീസര്‍വ്വേയ്ക്ക് ശേഷം സ്വന്തം പറമ്പില്‍ അധികമായി കണ്ടെത്തിയ ഭൂമിക്ക് കരം അടച്ച് സ്വന്തമാക്കാന്‍ അനുമതി നല്‍കുന്ന 2025 ലെ കേരള സ്വകാര്യ കൈവശത്തിലുള്ള അധിക ഭൂമി ക്രമവല്‍ക്കരണ ബില്‍, കാളപൂട്ട്, കന്നുപൂട്ട്, മരമടി , ഉഴവ് മത്സരങ്ങള്‍ തുടര്‍ന്നും നടത്തുന്നതിന് ആവശ്യമായ നിയമനിര്‍മാണം നടത്തുന്നതിനുള്ള ബില്‍ എന്നിവയാണ് നിയമസഭയില്‍ അവതരിപ്പിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൈലാടുംകുന്നില്‍ മുത്തച്ഛനെ കൊച്ചുമകന്‍ കുത്തിക്കൊലപ്പെടുത്തി കൊച്ചുമകന്‍  (1 hour ago)

ധനകാര്യ സ്ഥാപനങ്ങളും ജപ്തി ചെയ്യുന്നത് ഒഴിവാക്കാനുള്ള നിയമം ഉള്‍പ്പെടെ എട്ടു ബില്ലുകള്‍ അവതരിപ്പിക്കാന്‍ മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി  (2 hours ago)

ഗവേഷണ പ്രബന്ധത്തില്‍ നിലപാട് ആവര്‍ത്തിച്ച് വീണാ ജോര്‍ജ്  (2 hours ago)

ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ കണ്ണില്‍ പശ തേച്ച് സഹപാഠികള്‍  (4 hours ago)

14കാരിയുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ടാറ്റു ആര്‍ട്ടിസ്റ്റ് പിടിയില്‍  (4 hours ago)

നീന്തല്‍ കുളത്തിലെ വെള്ളം മൂക്കില്‍ കയറിയതാണ് 17കാരന് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചതിന് കാരണം  (4 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് വീക്ഷണത്തില്‍ ലേഖനം  (5 hours ago)

റിയാദില്‍ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു  (5 hours ago)

റണ്‍വേ അവസാനിക്കാറായിട്ടും പറന്നുയരാന്‍ കഴിയാതെ ഇന്‍ഡിഗോ വിമാനം 'എമര്‍ജന്‍സി ബ്രേക്കിട്ട്' പൈലറ്റ്  (5 hours ago)

ഭാര്യയെ ചുറ്റിക കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍  (6 hours ago)

പുതിയ തുടക്കവുമായി ബേസില്‍ ജോസഫ്  (6 hours ago)

വന്യജീവി സംരക്ഷണം (കേരള ഭേദഗതി) ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി; കാലതാമസം വരുത്തുന്ന നടപടിക്രമങ്ങള്‍ ഒഴിവാക്കി അടിയന്തര നടപടി സ്വീകരിക്കാന്‍ സാധ്യമാക്കുന്നതാണ് ബില്ലിലെ വ്യവസ്ഥകള്‍ എന്ന് വനം  (6 hours ago)

കണ്ണൂരില്‍ ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കി  (6 hours ago)

സംഘപ്രസ്ഥാനത്തിന് മലയാളക്കരയില്‍ അടിത്തറപാകിയ നേതാക്കന്മാരില്‍ ഒരാളായിരുന്നു പി.പി. മുകുന്ദന്‍; പി.പി. മുകുന്ദന്‍ അനുസ്മരണ സമ്മേളനത്തിൽ ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ്  (6 hours ago)

ജനങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയെ കൊണ്ട് നിയമസഭയില്‍ മറുപടി പറയിക്കുമെന്ന് വി ഡി സതീശന്‍  (6 hours ago)

Malayali Vartha Recommends