പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം....

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പുരില്‍ യുവാക്കളും കേന്ദ്രസേനയും ഏറ്റുമുട്ടി. മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പീസ് ഗ്രൗണ്ട് പരിസരത്ത് സ്ഥാപിച്ച ബോര്‍ഡുകളും തോരണങ്ങളും നശിപ്പിച്ചതിന് നിരവധി പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ വലിയസംഘം യുവാക്കള്‍ പൊലീസ് സ്റ്റേഷന്‍ വളയുകയുണ്ടായി.
സമാധാനപൂര്‍വം തുടങ്ങിയ പ്രതിഷേധം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങി. കല്ലുകളും വടികളുമായി പ്രതിഷേധക്കാര്‍ സുരക്ഷാഉദ്യോഗസ്ഥരെ ആക്രമിച്ചു. പൊലീസുകാരുടെ പ്രകോപനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് യുവാക്കളുടെ ആരോപണം. മൂന്നുദിവസത്തിനിടെ ചുരാചന്ദ്പുരില്‍ നടക്കുന്ന രണ്ടാമത്തെ വലിയ ഏറ്റുമുട്ടലാണിത്.
മണിപ്പുരില്‍ കലാപം തുടങ്ങി രണ്ടേകാല്‍ വര്‍ഷത്തിനുശേഷം അവിടെ എത്തിയ പ്രധാനമന്ത്രി എല്ലാവരും സമാധാനത്തിന്റെ പാതയില്‍ നീങ്ങണമെന്നും സര്‍ക്കാര്‍ കൂടെയുണ്ടാകുമെന്നും ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ കീഴിലും ഇപ്പോള്‍ രാഷ്ട്രപതി ഭരണത്തിലും മണിപ്പുരില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നു.
"
https://www.facebook.com/Malayalivartha





















