നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു.... പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് നീക്കി.... താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനെന്ന് രാഹുല്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയത്, ആരോപണങ്ങളെ കുറിച്ച് ഒന്നും പറയാനില്ല, അന്വേഷണം നടക്കട്ടെയെന്നും രാഹുല്‍

നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. എം.എല്‍.എ ഓഫിസിന് മുന്നിലാണ് രാഹുല്‍ കയറിയ കാര്‍ തടഞ്ഞത്. സംഭവ സമയം സമീപത്ത് പൊലീസുകാര്‍ ആരും ഉണ്ടായിരുന്നില്ല.
ഇരുപതോളം എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് വാഹനം തടഞ്ഞത്. തുടര്‍ന്ന് അല്‍പസമയം കഴിഞ്ഞ് പൊലീസ് എത്തി പ്രതിഷേധക്കാരെ നീക്കിയെങ്കിലും വാഹനം എടുക്കാന്‍ രാഹുല്‍ സമ്മതിച്ചില്ല. സംഭവസമയത്ത് പൊലീസ് ഇടപെടാത്തതില്‍ പ്രതിഷേധിച്ചാണ് വാഹനം നിര്‍ത്തിയിട്ടത്. ഉന്നത പൊലീസുകാര്‍ ഇടപെട്ടതോടെയാണ് രാഹുല്‍ വാഹനം നീക്കിയത്.
അതിനുശഷം നിയമസഭയ്ക്കു മുന്നിലെത്തി മാധ്യമങ്ങളോട് രാഹുല്‍ സംസാരിച്ചു. താന്‍ എന്നും പാര്‍ട്ടിക്ക് വിധേയനെന്ന് രാഹുല്‍, പാര്‍ട്ടിയെ ധിക്കരിച്ചല്ല സഭയിലെത്തിയത്, ആരോപണങ്ങളെ കുറിച്ച് ഒന്നും പറയാനില്ല, അന്വേഷണം നടക്കട്ടെയെന്നും രാഹുല്‍
അതേസമയം ലൈംഗികാരോപണ വിവാദങ്ങള്‍ കത്തിനില്‍ക്കെ ഊഹാപോഹങ്ങള്‍ക്കെല്ലാം വിരാമിട്ടാണ് രാവിലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ നിയമസഭയിലെത്തിയത്. സഭ സമ്മേളനം തുടങ്ങിയ ഒന്‍പത് മണിവരെ രാഹുല്‍ സഭയിലെത്തുന്നതിനെ കുറിച്ച് പാര്‍ട്ടി വൃത്തങ്ങള്‍ക്ക് പോലും വ്യക്തമായ അറിവില്ലായിരുന്നു.
സഭ തുടങ്ങി 20 മിനിറ്റ് പിന്നിട്ടപ്പോഴാണ് പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ല പ്രസിഡന്റ് നേമം ഷജീറിനൊപ്പം സ്വകാര്യ വാഹനത്തില്‍ വന്നിറങ്ങുന്നത്. ലൈംഗികാരോപണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത രാഹുലിന് നിയമസഭയില്‍ പ്രത്യേക ബ്ലോക്ക് അനുവദിക്കുമെന്ന് സ്പീക്കര്‍ നേരത്തെ പറഞ്ഞിരുന്നു. സഭയിലെത്തിയ രാഹുല്‍ പ്രതിപക്ഷ നിരയിലെ അവസാന നിരയിലാണ് ഇരുന്നത്. പ്രതിപക്ഷനേതാവ് വി.ഡി സതീശന്റെ എതിര്‍പ്പ് നിലനില്‍ക്കെ തന്നെയാണ് രാഹുല്‍ സഭയിലെത്തിയത്.
നിയമസഭ സമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍, മുന്‍ സ്പീക്കര്‍ പി.പി.തങ്കച്ചന്‍, പീരുമേട് നിയമസഭാംഗമായ വാഴൂര്‍ സോമന്‍ എന്നിവര്‍ക്കു സഭ ചരമോപചാരം അര്‍പ്പിക്കുകയും ചെയ്തു. ഇന്നു മുതല്‍ 19 വരെ, 29, 30, ഒക്ടോബര്‍ 6 മുതല്‍ 10 വരെ എന്നിങ്ങനെ 12 ദിവസമാണ് സഭ ചേരുക.

"
https://www.facebook.com/Malayalivartha