Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ഇത് ജീൻ വേറെ..! ഉടൻ ആ പ്രഖ്യാപനം,..! സതീശനെ വെട്ടിത്തള്ളി ജനം കാത്തിരുന്ന കാഴ്ച്ച സഭയിൽ

15 SEPTEMBER 2025 01:06 PM IST
മലയാളി വാര്‍ത്ത

വിവാദങ്ങള്‍ക്കിടെ നിയമസഭയിലെത്തിയതിന് പിന്നാലെ പാലക്കാട് മണ്ഡലത്തിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സജീവമാകും. ശനിയാഴ്ച പാലക്കാട്ടെത്തുന്ന രാഹുല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുമെന്നാണ് വിവരം. തുടര്‍ന്ന് ഞായറാഴ്ച മടങ്ങും. വരുംദിവസങ്ങളിലും രാഹുല്‍ നിയമസഭയിലെത്തും. സഭയില്‍ കയറാത്തയാള്‍ മണ്ഡലത്തില്‍ വന്നു എന്ന ചീത്തപ്പേര് ഒഴിവാക്കാനാണ് രാഹുല്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. അതിനിടെ ലൈംഗീകാരോണങ്ങളോട് രാഹുല്‍ പ്രതികരിച്ചില്ല. എല്ലാം അന്വേഷണത്തിന്റെ പരിധിയില്‍ ആണെന്നും അതുകൊണ്ട് പ്രതികരിക്കില്ലെന്നും പറഞ്ഞ് ഒഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്നും അറിയിച്ചു. നിയമസഭയില്‍ വരരുതെന്ന് ഒരു കോണ്‍ഗ്രസ് നേതാവും പറഞ്ഞിട്ടില്ലെന്നും പ്രതികരിച്ചു.

ഒരു കോണ്‍ഗ്രസ് നേതാവിനെ കാണാനും അനുമതി തേടിയില്ലെന്നും അത്തരത്തിലെ വാര്‍ത്ത തെറ്റാണെന്നും പറഞ്ഞു. സസ്‌പെന്‍ഷനിലുള്ള കോണ്‍ഗ്രസ് നേതാവാണ് ഞാന്‍. ആ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കേണ്ടതു പോലെ പ്രവര്‍ത്തിക്കും. ആരോപണങ്ങളില്‍ നിന്നും ഒളിച്ചോടിയിട്ടില്ലെന്നും പറഞ്ഞു. എന്നാല്‍ വിവാദ ഓഡിയോയില്‍ പ്രതികരിച്ചില്ല. ആ ഓഡിയോ തന്റേതാണോ അല്ലയോ എന്ന് പോലും മറുപടി നല്‍കിയില്ല. അതേസമയം, നിയമസഭയിലെത്തിയെങ്കിലും രാഹുലിന് സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. സഭയിലെത്തിയ രാഹുലുമായി നജീബ് കാന്തപുരവും എ.കെ.എം അഷ്‌റഫും യു.എ ലത്തീഫും ടി.വി ഇബ്രാഹിമും സംസാരിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിയും മുന്‍പ് തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ സഭാതലത്തില്‍ നിന്ന് ഇറങ്ങി എംഎല്‍എ ഹോസ്റ്റലിലേക്ക് പോയി. അതിന് ശേഷമാണ് മാധ്യമങ്ങളെ കണ്ടത്.

 

 

ലൈംഗിക ചൂഷണ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ എതിര്‍പ്പ് തള്ളിയാണ്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രത്യേക ബ്ലോക്കായി ഇരുത്തുമെന്നും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞിരുന്നു. പ്രതിപക്ഷ നിരയിലെ അവസാന സീറ്റിലാണ് രാഹുല്‍ നിയമസഭയില്‍ ഇരുന്നത്. സുഹൃത്തിന്റെ വാഹനത്തിലാണ് രാഹുല്‍ എത്തിയത്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ നേമം ഷെജീറും രാഹുലിനൊപ്പം ഉണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിക്കുന്ന വേളയിലാണ് രാഹുല്‍ സഭയിലേക്കെത്തിയത്. ഈ ഘട്ടത്തില്‍ ഭരണപക്ഷത്ത് നിന്ന് പ്രതികരങ്ങളൊന്നും ഉണ്ടായിട്ടില്ല.

പിന്നീട് രാഹുല്‍ മാങ്കൂട്ടത്തിലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. എംഎല്‍എ ഹോസ്റ്റലിന് അടുത്തായാണു തടഞ്ഞത്. സഭാ സമ്മേളനത്തില്‍ പങ്കെടുത്തശേഷം എംഎല്‍എ ഹോസ്റ്റലിലേക്കു പോകുകയായിരുന്നു രാഹുല്‍. സംഭവം നടക്കുന്ന സമയം പൊലീസ് സ്ഥലത്തുണ്ടായിരുന്നില്ല. പിന്നീട് പൊലീസെത്തി പ്രവര്‍ത്തകരെ നീക്കി. രാഹുല്‍ കാറില്‍നിന്ന് ഇറങ്ങിയില്ല. ഡിസിപി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. ജനാധിപത്യ സമരങ്ങള്‍ക്ക് എതിരല്ലെന്നും, മാധ്യമങ്ങളെ കാണുമെന്നും രാഹുല്‍ പ്രതികരിക്കുകയും ചെയ്തു. സ്വന്തം തീരുമാനപ്രകാരമാണു രാഹുല്‍ നിയമസഭയിലെത്തിയത്. നിയമസഭയില്‍ വരരുതെന്ന് രാഹുലിനോട് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നില്ല. സഭയില്‍ വരുന്നതിനു രാഹുലിന് നിയമപരമായ തടസ്സവുമില്ല.

 

ആരോപണങ്ങള്‍ക്കുശേഷം അടൂരിലെ വീട്ടിലായിരുന്നു രാഹുല്‍. പൊതുപരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. മണ്ഡലവും സന്ദര്‍ശിച്ചിട്ടില്ല. ചില നേതാക്കളുമായി കൂടിയാലോചനയ്ക്കുശേഷമാണ് രാഹുല്‍ നിയമസഭയിലെത്തിയത്. രാഹുലിനെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതായി സ്പീക്കറെ അറിയിച്ചിട്ടുള്ളതിനാല്‍ പ്രത്യേക ബ്ലോക്കായാണ് സഭയില്‍ ഇരുന്നത്. രാഹുലിനെതിരെയുള്ള ആരോപണങ്ങളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ആരോപണങ്ങളെ തുടര്‍ന്ന് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദം രാജിവച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends