Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

16 SEPTEMBER 2025 04:02 PM IST
മലയാളി വാര്‍ത്ത

ഇന്ന് സഭയിൽ രാഹുൽ എത്തിയിലെങ്കിലും രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു . ഏതായാലും നേരിട്ടല്ലെങ്കിലും തുടക്കം കുറിച്ചിരിക്കുകയാണ് ഭരണപക്ഷം . കേരളത്തിലെ ശിശുമരണനിരക്ക് അഞ്ചു ശതമാനമായി കുറയ്ക്കാൻ സാധിച്ചുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞു. ഇത് അമേരിക്കൻ ഐക്യനാടുകളിലെ നിരക്കിനേക്കാൾ കുറവാണ്. സംസ്ഥാനത്തിന്റെ ആരോഗ്യരംഗത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്രപരമായ നേട്ടമാണെന്നും ഇതിനായി പ്രയത്നിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായും മന്ത്രി വീണാ ജോർജ് പറഞ്ഞു.

 

ഗർഭസ്ഥശിശുക്കൾക്ക് വരെ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്ന നൂതന പദ്ധതികൾ ഉൾപ്പെടെ, ശിശുക്കളുടെ സംരക്ഷണത്തിനായി സർക്കാർ നടപ്പിലാക്കുന്ന സമഗ്രമായ പദ്ധതികളുടെ വിജയമാണ് ഈ നേട്ടത്തിന് പിന്നിലെന്നും കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.ഒരു കുഞ്ഞ് അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നത് മുതൽ രണ്ട് വയസ്സ് തികയുന്നത് വരെയുള്ള ആദ്യത്തെ ആയിരം ദിവസങ്ങൾക്ക് സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ട്.

ഈ കാലയളവിൽ അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ എല്ലാവിധ പരിചരണവും ഉറപ്പാക്കുന്ന പ്രത്യേക പരിപാടി സംസ്ഥാനത്ത് നിലവിലുണ്ട്. മൂന്നു വയസ്സു മുതൽ അങ്കണവാടികളിലൂടെ കുട്ടികൾക്ക് പോഷകാഹാരം നൽകി അവരുടെ വളർച്ച ഉറപ്പുവരുത്തുന്നു. ജനിതകപരമായ ഹൃദയവൈകല്യങ്ങൾക്കുള്ള 'ഹൃദ്യം' പദ്ധതി, അപൂർവരോഗങ്ങൾക്കുള്ള 'കെയർ' പദ്ധതി തുടങ്ങിയവയിലൂടെകുട്ടികൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നു.എസ്.എ.ടി ആശുപത്രിയിൽ (SAT) ആരംഭിച്ച ഫീറ്റൽ മെഡിസിൻ ഡിപ്പാർട്ട്മെന്റ് ശിശുക്കളുടെ ആരോഗ്യ സംരക്ഷണരംഗത്തെ ഏറ്റവും പുതിയ കാൽവെപ്പാണ്.

 

ഈ നൂതന സംവിധാനത്തിന്റെ പ്രധാന ലക്ഷ്യം ഗർഭാവസ്ഥയിൽ തന്നെ കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തുക എന്നതാണ്."അമ്മയുടെ ഗർഭപാത്രത്തിലുള്ള കുഞ്ഞിന് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ അത് അവിടെവെച്ച് തന്നെ തിരിച്ചറിയാനും, കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ആവശ്യമായ ചികിത്സ നൽകാൻ സാധിക്കുകയും ചെയ്യും,". മന്ത്രി വ്യക്തമാക്കി.ഈ പറഞ്ഞ വാക്കുകളിൽ കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ ചെയ്യുന്നത് എന്ന് പറഞ്ഞിട്ടുള്ള വാചകങ്ങളാണ് ചർച്ചയാകാനുന്നത് .

 

രാഹുലിന്റേതെന്നു പറഞ്ഞു പുറത്തു വന്നിട്ടുള്ള ചാറ്റുകളും ചില വോയിസ് ക്ലിപ്പുകളും അതിലെല്ലാം അബോർഷനായി നിർബന്ധിക്കുന്ന ചില കാര്യങ്ങൾ പുറത്തു വന്നിരുന്നു . അത് കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു . എന്നാൽ ഇതേ സംഭവം തന്നെയാണ് വീണയുടെ എടുത്തിട്ട് പറഞ്ഞിരിക്കുന്നത് .അതെ സമയം മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ചു പ്രതിപക്ഷ നേതാവ വി ഡി സതീശന്‍. സംസ്ഥാനത്തെ പോലീസ് അതിക്രമങ്ങളില്‍ നിയമസഭയില്‍ നടത്തിയ അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.

ഇത് സ്റ്റാലിന്റെ റഷ്യയല്ല, ജനാധിപത്യ കേരളമാണെന്ന് സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന്റെ ചുമതല ഒഴിയണമെന്ന് സതീശന്‍ ആവശ്യപ്പെട്ടു.പൊലീസിലെ ഏറാന്‍മൂളികള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം കൊടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സതീശന്‍ വിമര്‍ശിച്ചു. വൃത്തിക്കേടുകള്‍ക്ക് മുഴുവന്‍ പൊലീസ് കൂട്ടുനില്‍ക്കുന്നു. ഏരിയ സെക്രട്ടറിയേയും ജില്ലാ സെക്രട്ടറിയേയും പൊലീസിന് പേടിയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. കുന്നംകുളം, പീച്ചി, പേരൂര്‍ക്കട സംഭവങ്ങള്‍ നിരത്തി സതീശന്‍. കുന്നംകുളം കേസിലെ ഉത്തരവാദികളായ പൊലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കണം.അതുവരെ സമരം തുടരുമെന്നും പ്രതിസഭ നേതാവ് നിയമസഭയില്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (26 minutes ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (32 minutes ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (35 minutes ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (38 minutes ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (42 minutes ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (56 minutes ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (1 hour ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (1 hour ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (1 hour ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (1 hour ago)

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...  (1 hour ago)

മൂന്ന് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി  (1 hour ago)

Rahul Mankoottathil ഒളിയമ്പുമായി വീണാ ജോർജ്  (1 hour ago)

കുതിച്ച് സ്വർണവില  (2 hours ago)

Kasaragod-Pocso- പ്രതികളെല്ലാം ഉന്നതർ  (2 hours ago)

Malayali Vartha Recommends