രജിസ്‌റ്റേഡ് തപാല്‍ സേവനം സ്പീഡ് പോസ്റ്റില്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഒക്‌ടോബറിലേക്ക് മാറ്റി

രജിസ്‌റ്റേഡ് തപാല്‍ സേവനം സ്പീഡ് പോസ്റ്റില്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നത് അടുത്ത മാസത്തിലേക്ക് മാറ്റി. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ലയിപ്പിക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഇതാണ് ഒക്‌ടോബര്‍ ഒന്നിലേക്ക് മാറ്റിയത്.
രജിസ്‌റ്റേഡ് തപാല്‍ പൂര്‍ണമായും അവസാനിപ്പിക്കാനായിരുന്നു തപാല്‍ വകുപ്പിന്റെ ആദ്യത്തെ തീരുമാനം. ഉപയോക്താക്കള്‍ കുറഞ്ഞു എന്ന ന്യായം പറഞ്ഞാണ് അവസാനിപ്പിക്കുന്നതെന്നും വിശദീകരിച്ചു. എന്നാല്‍, സര്‍ക്കാര്‍ വകുപ്പുകളും ബാങ്കുകളും കോടതികളും ഉള്‍പ്പെടെ വ്യാപകമായി ഉപയോഗിക്കുന്ന രജിസ്‌റ്റേഡ് തപാല്‍ സേവനം നിര്‍ത്തലാക്കുന്നതിനെതിരെ എല്ലാ കോണുകളില്‍നിന്നും എതിര്‍പ്പ് ഉയരുകയാിരുന്നു.
ഇതോടെ 'സേവനം നിര്‍ത്തുകയല്ല, പരിഷ്‌കരിക്കുകയാണ്' എന്ന 'തിരുത്തുമായി തപാല്‍ വകുപ്പ് വന്നു. രജിസ്‌റ്റേഡ് തപാലിനെ സ്പീഡ് പോസ്റ്റില്‍ ലയിപ്പിക്കുമെന്നും ഇതുവഴി കൂടുതല്‍ വേഗതയേറിയ സേവനവും ഉരുപ്പടികളുടെ നീക്കം ട്രാക്ക് ചെയ്യാനുള്ള സൗകര്യവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും തപാല്‍ വകുപ്പ് പറയുന്നു.
"
https://www.facebook.com/Malayalivartha






















