കേരളത്തിന് പുറത്തെ കന്യാസ്ത്രീകളുടെ വിഷയത്തിൽ കേരളത്തിൽ തെരുവിൽ ഇറങ്ങിയവർ ഒന്ന് സഹകരിക്കണം ; എസ്ഡിപിഐ ഭീഷണിയെ തുടർന്ന് കത്തോലിക്കാ സഭ നടത്തുന്ന സ്കൂൾ രണ്ട് ദിവസത്തേക്ക് അടച്ചുപൂട്ടാൻ നിർബന്ധിതമായി

പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് തർക്കം സമൂഹത്തിൽ സംഘർഷത്തിലേക്ക് നീങ്ങിയതിനെ തുടർന്ന് ലാറ്റിൻ കത്തോലിക്കാ സഭ നടത്തുന്ന സിബിഎസ്ഇ അഫിലിയേറ്റഡ് സ്ഥാപനം രണ്ട് ദിവസത്തേക്ക് അടച്ചുപൂട്ടാൻ നിർബന്ധിതമായി. നിരോധിത ഇസ്ലാമിക ഭീകര സംഘടനയായ പോപ്പുലർ ഫണ്ടിന്റെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയാണ് സ്കൂളിൽ എത്തി ഭീഷണി മുഴക്കിയത്. കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ 27 വർഷം മുൻപ് ആരംഭിച്ച സ്കൂളിൽ 600 ൽ അധികം കുട്ടികൾ പഠിക്കുന്നുണ്ട്.
ഇസ്ലാമിക ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിയുടെ മാതാപിതാക്കളും മറ്റ് ആറ് പേരും കാമ്പസിൽ ബഹളം വെച്ചതായി വൃത്തങ്ങൾ അറിയിച്ചു. ഈ വർഷം സ്കൂളിൽ പ്രവേശനം നേടിയ വിദ്യാർത്ഥിനി ദിവസങ്ങൾക്ക് മുൻപ് ഹിജാബ് ധരിപ്പിച്ച് കൊണ്ട് സ്കൂളിൽ എത്തിയിരുന്നു. സ്കൂൾ നിയമങ്ങൾ പാലിക്കണമെന്നും എല്ലാ മതസ്ഥരും പഠിക്കുന്ന സ്കൂളിൽ ഒരു വിഭാഗത്തിന് മാത്രം പ്രത്യേക വസ്ത്രധാരണം അനുവദിക്കാനാകില്ലെന്നും മാനേജ്മെന്റ് കുട്ടിയുടെ രക്ഷിതാക്കളെ അറിയിച്ചു. തുടർന്ന് മാതാപിതാക്കൾ ഒരു കൂട്ടം എസ്ഡിപിആ പ്രവർത്തകരുമായി വന്ന് ഭീകരാന്തരീക്ഷം ഉണ്ടാക്കുകയായിരുന്നു. തുടർന്ന് മറ്റുവഴികളില്ലാതെ സ്കൂൾ അധികൃതർ പൊലീസിനെ വിളിച്ചു വരുത്തിയാണ് സ്ഥിതി നിയന്ത്രിച്ചത്. സമാധാനത്തോടെ കുട്ടികൾക്ക് പഠിക്കാൻ സാധിക്കാത്ത പ്രത്യേക സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നതെന്ന് സെന്റ് റീത്താസ് മാനേജ്മെന്റ് വ്യക്തമാക്കി.
സ്കൂൾ പ്രവേശന സമയത്ത് തന്നെ യൂണിഫോമുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ രക്ഷിതാക്കളോട് പറഞ്ഞിരുന്നുവെന്ന് സെൻറ് റീത്താസ് പബ്ലിക്ക് സ്കൂൾ പ്രിൻസിപ്പൽ. എട്ടാം ക്ലാസ് വിദ്യാർത്ഥിനി നാല് മാസം മുൻപാണ് സ്കൂളിൽ പ്രവേശനം നേടിയത്. സ്കൂളിന്റെ നിയമപ്രകാരം നിശ്ചിത യൂണിഫോമുണ്ട്. യൂണിഫോമിറ്റി നിലനിർത്തുക എന്നത് മാനേജ്മെന്റിന്റെ പൊതുവായ തീരുമാനമാണ്. 30 വർഷായി കുട്ടികളും രക്ഷിതാക്കളും ഇത് അംഗീകരിച്ചാണ് മുന്നോട്ട് പോകുന്നത്. പ്രവേശന സമയത്ത് തന്നെ ഇത് വ്യക്തമാക്കുന്നുണ്ട്. ഇതുവരെ യാതൊരു കംപ്ലന്റും ആരും പറഞ്ഞിട്ടില്ല. സ്കൂളിന്റെ നിയമം അനുശാസിക്കുന്ന യൂണിഫോം ധരിച്ചാണ് നാല് മാസവും കുട്ടി വന്നത്. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കുട്ടി ഹിജാബ് ഇട്ട് വന്നപ്പോൾ പാരന്റ്സിനെ വിളിച്ചു. അന്ന് ഒന്നര മണിക്കൂറിന് ശേഷം വിളിക്കാം എന്നാണ് പാരന്റ് പറഞ്ഞത്. എന്നാൽ വിളിച്ചില്ല. അടുത്ത ദിവസും കുട്ടി ലീവ് ആയിരുന്നു. പിന്നീട് കുട്ടി വന്നത് ഹിജാബ് ധരിച്ചായിരുന്നു. തുടർന്ന് പാരന്റ്സിനെ വിളിപ്പിച്ചു. സ്കൂളിന്റെ നിയമം അംഗീകരിക്കാൻ കഴിയില്ലെന്നാണ് പാരന്റ് പറയുന്നത്. അതിന് ശേഷമാണ് മറ്റുള്ളവർ എത്തുന്നത്. ഇതോടെ സ്കൂളിന്റെ പഠനത്തെ ബാധിക്കുന്ന തരത്തിലായി സ്ഥിതി. കുട്ടികൾക്കും അദ്ധ്യാപകർക്കും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചെന്നും പ്രിൻസിപ്പൽ പറഞ്ഞു.
വാർത്ത പുറത്തു വന്നതിനു പിന്നാലെ കടുത്ത വിമർശനങ്ങൾ ആണ് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് ഉയരുന്നത് . ഇതര മത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിരോധിത ഇസ്ലാമിക ഭീകരവാദ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയകാര്യ സംഘടനയായ SDPI ഉണ്ടാക്കുന്ന അനാവശ്യ പ്രശ്നങ്ങൾ അവസാനിപ്പികാണാമെന്നും. കേരളത്തിന് പുറത്തെ കന്യാസ്ത്രീകളുടെ വിഷയത്തിൽ കേരളത്തിൽ തെരുവിൽ ഇറങ്ങിയ എല്ലാവരും ഈ പ്രശ്നത്തിൽ ഒന്ന് സഹകരിക്കണം എന്നും ആണ് വിമർശനങ്ങൾ.
പിന്നാലെ യൂണിഫോം മറയ്ക്കുന്ന രീതിയിലുള്ള വേഷം പാടില്ലെന്നും സ്‌കൂൾ യൂണിഫോം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്‌കൂൾ യൂണിഫോം എല്ലാവർക്കും ബാധകമാണ്. ഒരു കുട്ടി മാത്രം പ്രത്യേക വസ്ത്രം ധരിച്ച് വരുന്നത് ശരിയല്ല. വസ്ത്രത്തിന്റെ പേരിൽ സംഘർഷം പാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.സ്‌കൂൾ മാനേജ്‌മെന്റ് ഇത്തരം കാര്യങ്ങൾ ഉത്തരവാദിത്ത ബോധത്തോടെ കൈകാര്യം ചെയ്യണം, മറ്റു തരത്തിലേക്ക് പോകുന്ന രീതി ഉണ്ടാകരുത്. വിഷയം പൂർണമായി മനസ്സിലാക്കിയിട്ടില്ലെന്നും ഡിഇഓയോട് അന്വേഷിക്കാൻ പറയുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം സെന്റ് റീത്താസ് സ്‌കൂളിൽ ഹിജാബ് ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതികരണവുമായി കാത്തലിക്ക് ബിഷപ്‌സ് കോൺഫ്രൻസ് ഓഫ് ഇന്ത്യ ( സി ബി സി ഐ). ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ചുള്ള മത തീവ്രവാദ അജണ്ടകൾ അനുവദിച്ചു കൊടുക്കാനാവില്ലെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി.സി. സെബാസ്റ്റ്യൻ പറഞ്ഞു .
യൂണിഫോം വിഷയത്തിൽ മുൻകാല കോടതി വിധികൾ മാനേജ്‌മെന്റിന് അനുകൂലമാണ്. സ്കൂളിന്റെ ഡ്രസ് കോഡ് തീരുമാനിക്കാനുള്ള അവകാശം മാനേജ്മെന്റിനാണെന്ന് 2018 ൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മതപരമായ കാര്യങ്ങൾ ആപേക്ഷിക അവകാശത്തിന് കീഴിലാണ്, എന്നാൽ സ്കൂൾ സുഗമമായ പ്രവർത്തനത്തിന് കാര്യങ്ങൾ തീരുമാനിക്കാൻ മാനേജ്മെന്റിന് തുല്യ അവകാശമുണ്ട് എന്നാണ് കോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. സ്കൂളിന്റെ മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാണെങ്കിൽ വിദ്യാർത്ഥികൾക്ക് സ്കൂളിൽ തുടരാം, അല്ലാത്തപക്ഷം അവർക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകണമെന്നും കോടതി ഉത്തരവിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. സ്‌കൂളിന്റെ മാനദണ്ഡങ്ങൾ പാലിക്കാൻ തയ്യാറാണെങ്കിൽ വിദ്യാർത്ഥികൾക്ക് സ്കൂളിൽ തുടരാം, അല്ലാത്തപക്ഷം അവർക്ക് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകണമെന്നും കോടതി ഉത്തരവിൽ കൃത്യമായി പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വർഷം, മൂവാറ്റുപുഴയിലെ നിർമ്മല കോളേജിൽ പ്രാർത്ഥനാ മുറി ആവശ്യപ്പെട്ട് സമാനമായ സംഘർഷങ്ങൾ ഉണ്ടായി. വഖഫ് ബോർഡ് അവകാശപ്പെടുന്ന മുനമ്പത്തെ ഭൂമി, 600 ഓളം ലാറ്റിൻ കത്തോലിക്കാ കുടുംബങ്ങൾ താമസിക്കുന്നത്, വഖഫ് സ്വത്തല്ലെന്ന് കഴിഞ്ഞ ആഴ്ച കേരള ഹൈക്കോടതി വിധിച്ചതിനെ തുടർന്നാണ് ഇപ്പോഴത്തെ സംഭവം.
https://www.facebook.com/Malayalivartha