വനിതാ ലോകകപ്പില്‍ ഇന്ത്യക്കെതിരെ വിജയം നേടി ഓസിസ്... റണ്‍റേറ്റ് കാത്തുസൂക്ഷിക്കുന്നതില്‍ ജാഗ്രത പുലർത്തി ഓസിസ് താരങ്ങള്‍

വനിതാ ലോകകപ്പില്‍ ഇന്ത്യക്കെതിരെ തകര്‍പ്പന്‍ വിജയം നേടി ഓസിസ്. അത്യന്തം ആവേശകരമായ മത്സരത്തില്‍ ആറ് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഓസ്‌ട്രേലിയ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യം മറികടന്നത്.
49 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഓസിസ് 332 റണ്‍സ് നേടി. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ രണ്ടാമത്തെ തോല്‍വിയാണ് ഇത്. ക്യാപ്റ്റന്‍ അലീസ ഹീലി വെടിക്കെട്ട് സെഞ്ച്വറിയാണ് ഓസിസ് വിജയത്തില്‍ നിര്‍ണായകമായത്. താരം 107 പന്തില്‍ നിന്ന് 142 റണ്‍സ് നേടി. മൂന്ന് സിക്‌സും 21 ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് അലീസയുടെ ഇന്നിങ്‌സ്.
വിക്കറ്റുകള്‍ വീണപ്പോഴും റണ്‍റേറ്റ് കാത്തുസൂക്ഷിക്കുന്നതില്‍ ഓസിസ് താരങ്ങള്‍ പുലര്‍ത്തിയ ജാഗ്രതയാണ് അവരുടെ വിജയത്തില്‍ നിര്‍ണായകമായത്. ഇന്ത്യക്കായി ശ്രീ ചരണി മൂന്നും അമന്‍ജോത് കൗര്‍, ദീപ്തി ശര്‍മ എന്നിവര്‍ രണ്ടുവിക്കറ്റും വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, 48.5 ഓവറില്‍ 330 റണ്‍സിന് എല്ലാവരും പുറത്തായി.
"
https://www.facebook.com/Malayalivartha


























