കുഞ്ഞനെങ്കിലും കിടിലനാണ് കാന്താരിമുളക്...കൃഷിയിൽ സജീവമായി കർഷകർ

കർഷകർ കാന്താരി കൃഷി സജീവമാക്കി. എരിവേറും കാന്താരിക്ക് വിലവർധിച്ചതോടെ കൃഷിയിൽ സജീവമായി കർഷകർ. കാന്താരി മുളകിന്റെ വില കിലോഗ്രാമിന് ആയിരത്തിൽ എത്തിയതോടെ വിപണികളും സജീവമായി. എന്നാല്‍, വില അല്‍പം കുറഞ്ഞ് 700ൽ എത്തിയെങ്കിലും കച്ചവടം പൊടിപൊടിക്കുകയാണ്.
ചില്ലറ വില്പന ശാഖകളിലെ വില 100 ഗ്രാമിന് 100 മുതൽ 150 രൂപ വരെയാണ്. ജില്ലയുടെ കിഴക്കൻ തോട്ടം മേഖലയിലാണ് കാന്താരി കൃഷി വ്യാപകം. കുഞ്ഞനെങ്കിലും കിടിലനാണ് കാന്താരിമുളകില്‍ കണ്ടുവരുന്ന ക്യാപ്‌സിയില്‍ എന്ന രാസഘടകത്തിന് കൊളസ്‌ട്രോളിന്റെ അളവു കുറയ്ക്കാനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കാനും കഴിയുമെന്ന പഠനങ്ങളാണ് ഡിമാൻഡിനു കാരണം . വൈറ്റമിന്‍ എ, സി, ഇ എന്നിവയ്ക്ക് പുറമെ കാത്സ്യം, ഇരുമ്പ് തുടങ്ങിയ പോഷകങ്ങളും കാന്താരിയില്‍ അടങ്ങിയിട്ടുണ്ട്.
രക്തസമ്മര്‍ദം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ ജീവിതശൈലീരോഗങ്ങളേയും ഇത് പ്രതിരോധിക്കും. മികച്ച വേദനസംഹാരി കൂടിയാണ് കാന്താരിയിലെ ക്യാപ്‌സിന്‍. ദഹനം സുഗമമാക്കുകയും വിശപ്പ് കൂട്ടുകയും ചെയ്യുന്നു.
അതേസമയം കൃഷിക്ക് അനുയോജ്യമായ മാസം മാർച്ച് അവസാനമാണ്. വിളവ് വർധിപ്പിക്കാനും ആരോഗ്യകരമായ വളർച്ചയ്ക്കും ചാണകപ്പൊടി, കമ്പോസ്റ്റ് തുടങ്ങിയ ജൈവവളങ്ങൾ ഉപയോഗിക്കാം. പാകമെത്തിയശേഷം ശാസ്ത്രീയമായി സംസ്‌കരിച്ച് ഉണക്കിയെടുത്ത കാന്താരിക്ക് കൂടുതല്‍ വില ലഭിക്കും.
വെള്ള കാന്താരിക്ക് വിപണിയില്‍ പ്രിയം കുറവാണ്. കുട്ടിക്കർഷകരും പിന്നാലെ ഒരുകാലത്ത് അടുക്കളയില്‍ നിറഞ്ഞുനിന്ന കാന്താരി വീണ്ടും വിപണി കീഴടക്കിയതോടെ കുട്ടിക്കർഷകരും കൃഷിയിലേക്കിറങ്ങുന്നു.
"
https://www.facebook.com/Malayalivartha