തലക്കിട്ട് അടിച്ചപ്പോൾ എങ്ങനെ മൂക്കിൽ നിന്ന് രക്തം..? വാദങ്ങള്‍ ഓരോന്നായി പൊളിയുമ്പോഴും പുതിയ തത്വങ്ങളുമായി സഖാക്കൾ...

സോഷ്യൽ മീഡിയയിൽ ഷാഫി പറമ്പിലിന് മർദ്ദനമേറ്റ സംഭവത്തിൽ നിരവധി ട്രോളുകൾ നിറയുന്നുണ്ട്. ഷാഫി പറമ്പിലിനെതിരെ സിപിഎം സഖാക്കള്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഓരോന്നായി പൊളിയുമ്പോഴും പുതിയ തത്വങ്ങളുമായി രംഗത്തു വരികയാണ് സഖാക്കള്‍. ആദ്യം ഷാഫിയെ പോലീസ് മര്‍ദ്ദിച്ചിട്ടില്ലെന്ന കഥയിറക്കി. അത് പൊളിഞ്ഞപ്പോള്‍ ഷാഫിയുടെ ആശുപത്രി ചിത്രങ്ങളുമായാണ് രംഗത്തുവന്നത്.
താടിയും മീശയും ഷേവ് ചെയ്യാതെ എങ്ങിനെയാണ് ഷാഫി പറമ്പില്‍ എംപി സര്‍ജറി ചെയ്തത് എന്ന ചോദ്യമാണ് ഇക്കൂട്ടര്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തിയത്. ഷാഫിയുടെ സര്‍ജറി വ്യാജമാണെന്ന തരത്തില്‍ ഇടത് സൈബര്‍ ഹാന്‍ഡിലുകളില്‍ നിന്ന് നിരവധി പോസ്റ്റുകളും ട്രോളുകളും സൈബറിടത്ത് നിറഞ്ഞു. എന്നാല്‍, ബേബി മെമ്മോറിയല്‍ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ അടക്കം ഇറക്കി. എന്നിട്ടും സൈബര്‍ പ്രചരണത്തിന് കുറവുണ്ടായിരുന്നില്ല...
https://www.facebook.com/Malayalivartha