ദാമ്പത്യബന്ധത്തിൽ സ്നേഹവും വിശ്വാസവും വർധിക്കുന്നതിൽ സന്തോഷമുണ്ടാകും....

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ ദാമ്പത്യബന്ധത്തിൽ സ്നേഹവും വിശ്വാസവും വർധിക്കുന്നതിൽ സന്തോഷമുണ്ടാകും. വളരെക്കാലമായി ആഗ്രഹിച്ച വാഹനം, വീട് എന്നിവ സ്വന്തമാക്കാൻ സാധ്യതയുണ്ട്. എന്നാൽ, മധ്യത്തോടെ അനാവശ്യ കാര്യങ്ങളിൽ ഇടപെട്ട് വിഷമമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധ പുലർത്തണം. ദഹന സംബന്ധമായ പ്രശ്നങ്ങളും, കഫ-വാത രോഗങ്ങളും ഉള്ളവർ ആരോഗ്യ കാര്യത്തിൽ ജാഗ്രത പാലിക്കുന്നത് ഉചിതമായിരിക്കും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ഈ വാരം പൊതുവെ ഗുണകരമായ അനുഭവങ്ങളും നേരിയ വിഷമതകളും ഇടകലർന്നതായിരിക്കും. ദീർഘകാല രോഗങ്ങൾക്ക് ആശ്വാസം ലഭിക്കുമെങ്കിലും, മനഃസമാധാനം കുറയുന്ന സാഹചര്യം ഉണ്ടാവാം. മാതാപിതാക്കളുമായും ജീവിത പങ്കാളിയുമായും നിസ്സാര കാര്യങ്ങളിൽ അഭിപ്രായവ്യത്യാസം ഉണ്ടാവാൻ സാധ്യതയുണ്ട്. എങ്കിലും, വാരമധ്യത്തിൽ തൊഴിൽ വിജയം, ശത്രുക്കളുടെ ശമനം, ധനപരമായ നേട്ടങ്ങൾ എന്നിവ പ്രതീക്ഷിക്കാവുന്നതാണ്.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): വാരത്തിന്റെ ആരംഭത്തിൽ തൊഴിൽ രംഗത്ത് ലാഭവും, പുതിയ ബന്ധങ്ങൾ വഴി നേട്ടങ്ങളും ഉണ്ടാകും. സമൂഹത്തിലെ ഉന്നതരുമായി ബന്ധപ്പെടാനും, ദീർഘകാലമായുള്ള രോഗങ്ങൾക്ക് ആശ്വാസം ലഭിക്കാനും സാധ്യതയുണ്ട്. പുതിയ സൗഹൃദങ്ങളും സ്നേഹബന്ധങ്ങളും ഉടലെടുക്കും. വൈദ്യമേഖലയിൽ ഉള്ളവർക്ക് മികച്ച സേവനത്തിന് അംഗീകാരം ലഭിക്കാം. കുടുംബപരമായ ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യുന്നത് ബന്ധങ്ങളെ ശക്തിപ്പെടുത്താൻ സഹായിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): വാരത്തിന്റെ തുടക്കത്തിൽ അലസതയും, ശരീരസുഖക്കുറവും അനുഭവപ്പെടാൻ സാധ്യതയുണ്ട്. സ്ത്രീകളുമായി ഇടപെഴകുമ്പോൾ ജാഗ്രത കുറഞ്ഞാൽ ധനനഷ്ടത്തിനും മാനഹാനിക്കും ഇടയുണ്ട്. അനാവശ്യ ചെലവുകൾ വർദ്ധിക്കുന്നത് സാമ്പത്തിക ക്ലേശമുണ്ടാക്കാം. എന്നാൽ, വാരമധ്യത്തോടെ മാനസികവും ശാരീരികവുമായ വിഷമതകൾക്ക് ആശ്വാസമാകും. കലാകാരന്മാർക്ക് പേരും പ്രശസ്തിയും ലഭിക്കാൻ സാധ്യതയുണ്ട്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): വളരെക്കാലമായി അകന്നുനിന്ന ബന്ധുജനങ്ങളുമായി രമ്യതയിലാകാൻ ഈ വാരം അവസരം ലഭിക്കും. പുതിയ ഭൂമി വാങ്ങുകയോ റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്തുകയോ ചെയ്യാൻ സാധ്യത കാണുന്നു. ബിസിനസ്സുകാർക്ക് പുതിയ കരാറുകൾ ലഭിക്കാനുള്ള സാധ്യതകൾ ഏറെയാണ്. ഭാര്യാഭർത്താക്കന്മാർ തമ്മിൽ തുറന്ന സംസാരം തെറ്റിദ്ധാരണകൾ അകറ്റാൻ സഹായിക്കും. വാരമധ്യത്തിൽ സ്ത്രീ വിഷയങ്ങളിൽ ജാഗ്രത പാലിക്കണം.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ജനങ്ങളുടെ അംഗീകാരവും പിന്തുണയും ലഭിക്കുന്നതാണ്. മനസ്സിൽ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ സാധിക്കും. കുടുംബത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ മാറി സമാധാനവും സന്തോഷവും കൈവരും. ബന്ധുജന സമാഗമം, തൊഴിൽ വിജയം, സാമ്പത്തികമായ ഉന്നതി എന്നിവ പ്രതീക്ഷിക്കാം. വാരം അവസാനത്തോടെ സാമ്പത്തിക കാര്യങ്ങളിലും, ആരോഗ്യ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് ഉചിതമാണ്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): വാരത്തിന്റെ ആരംഭത്തിൽ മാനസികമായ ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. കുടുംബത്തിൽ നിന്ന് വിട്ടുനിൽക്കേണ്ട സാഹചര്യങ്ങളോ യാത്രകളോ അനുഭവത്തിൽ വരാം. എന്നാൽ, വാരമധ്യത്തോടെ അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. കിട്ടാതിരുന്ന ധനം ലഭിക്കാനോ സമ്മാനങ്ങൾ ലഭിക്കാനോ സാധ്യതയുണ്ട്. കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകും. തൊഴിലിടങ്ങളിൽ സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നു.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ഈ വാരം ഗുണദോഷങ്ങൾ ഇടകലർന്ന ഫലമാണ് നൽകുന്നത്. കേസ് വഴക്കുകളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് കോടതിയിൽ നിന്നും ശക്തമായ താക്കീത് ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും അഭിപ്രായവ്യത്യാസം ഉണ്ടാവാതെ ശ്രദ്ധിക്കണം. ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ട് ബാങ്കിൽ നിന്നുള്ള നടപടിക്രമങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. ഉദര സംബന്ധമായും ശ്വാസകോശ സംബന്ധമായും ശ്രദ്ധിക്കണം. വാരം അവസാനത്തോടെ തൊഴിൽ വിജയം, സാമ്പത്തിക ലാഭം എന്നിവ കൈവരും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കല, സാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് തങ്ങളുടെ കരിയറിലെ മികച്ച ഫലം ലഭിക്കുന്ന സമയമാണിത്. പഴയ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കാൻ അവസരം ലഭിക്കും. പട്ടാളം, ഫയർഫോഴ്‌സ് തുടങ്ങിയ മേഖലകളിൽ ഉള്ളവർക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. സമൂഹത്തിലെ വിശിഷ്ട വ്യക്തികളെ പരിചയപ്പെടാൻ അവസരം ലഭിക്കും. ദമ്പതികൾക്കിടയിലെ പിണക്കങ്ങൾ മാറി വീണ്ടും ഒന്നിച്ചു കഴിയാൻ തീരുമാനം എടുക്കുന്നത് സന്തോഷം നൽകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): വളരെക്കാലമായി അലട്ടിയിരുന്ന രോഗങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കാൻ ഈ വാരം സഹായകമാകും. പുതിയ ബിസിനസ്സ് സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തടസ്സങ്ങൾ നീങ്ങി അനുകൂലമായ സമയമാണിത്. വിവാഹം ആഗ്രഹിക്കുന്ന യുവതീയുവാക്കൾക്ക് നല്ല ആലോചനകൾ ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നു. കുടുംബത്തിൽ ഐക്യവും സ്നേഹവും വർധിക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ വൈകാരികമായ മുഹൂർത്തങ്ങൾ ജീവിതത്തിൽ ഉണ്ടാവാം. കുടുംബം വിട്ട് മാറി നിൽക്കേണ്ട സാഹചര്യമോ അന്യദേശ വാസമോ ഉണ്ടാവാൻ സാധ്യതയുണ്ട്. എന്നാൽ, വാരമധ്യത്തോടെ അനുകൂലമായ അന്തരീക്ഷം സംജാതമാകും. ദാമ്പത്യ ഐക്യം, തൊഴിൽ വിജയം, സാമ്പത്തിക നേട്ടം എന്നിവ പ്രതീക്ഷിക്കാം. സാഹസിക ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അംഗീകാരത്തിനോ അവാർഡിനോ സാധ്യതയുണ്ട്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): വാരത്തിന്റെ തുടക്കത്തിൽ മാതാപിതാക്കൾക്കോ കുട്ടികൾക്കോ അസുഖങ്ങൾ ഉണ്ടാകാനും ആശുപത്രിവാസം വേണ്ടിവരാനും സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കണം. ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് വിദഗ്‌ധ ചികിത്സ തേടേണ്ടി വന്നേക്കാം. മനസ്സിൽ അകാരണമായ ഭയം അനുഭവപ്പെടാൻ സാധ്യതയുണ്ട്. വാരമധ്യത്തോടെ കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. തൊഴിൽ വിജയം, വാഹന ഭാഗ്യം, സാമ്പത്തിക ഉന്നതി എന്നിവ പ്രതീക്ഷിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha