പെട്ടെന്ന് തേഞ്ഞു ഒട്ടണെ;ഇത്രയും സാറ്റിസ്ഫാക്ഷൻ കിട്ടിയ വീഡിയോ വേറെ കണ്ടിട്ടില്ല കെബിസി മത്സരാർത്ഥിയുടെ പെരുമാറ്റം വഴിവച്ചത് വിമർശനങ്ങൾക്ക്

ഗുജറാത്തിൽ നിന്നുള്ള ഒരു യുവ കോൻ ബനേഗ ക്രോർപതി മത്സരാർത്ഥിയായ പത്ത് വയസ്സുകാരൻ ഇഷിത് ഭട്ട് എന്ന അഞ്ചാം ക്ലാസുകാരന്റെ പ്രതികരണങ്ങളും അമിതാഭ് ബച്ചനോടുള്ള "പരുഷമായ പെരുമാറ്റം" സമൂഹ മാധ്യമത്തിൽ ട്രോളുകൾക്കും വിമർശനങ്ങൾക്കും വഴിവച്ചു. മാതാപിതാക്കൾ ഓൺലൈൻ പ്രതിഷേധത്തിന് ഇരയായി. അമിത ബച്ചനെ പോലെ ഇന്ത്യ മുഴുവൻ ബഹുമാനിക്കുന്ന ഒരാളോട് പെരുമാറേണ്ട രീതി ഇതായിരുന്നില്ല എന്ന വിമർശനം ആണ് ഏറ്റവും കൂടുതൽ വന്നത്.
ഈ മത്സരാർത്ഥിയെ കുറിച്ച് ഫേസ്ബുക്കിൽ ഹരി തമ്പായി എന്ന പ്രൊഫൈലിലിൽ നിന്ന് വന്ന പോസ്റ്റ് ഇങ്ങനെ:
ഈയടുത്തൊന്നും ഇത്രയും സാറ്റിസ്ഫാക്ഷൻ കിട്ടിയ വീഡിയോ വേറെ കണ്ടിട്ടില്ല.. എനിക്ക് ഇതിന്റെ നിയമവും കാര്യങ്ങളും ഒന്നും നിങ്ങൾ പറഞ്ഞുതരണം എന്നില്ല എനിക്കറിയാം എല്ലാം, ചോദ്യങ്ങൾ ചോദിക്ക്"..
കോൻ ബനെഗ ക്രോർപതി ഷോ തുടങ്ങുമ്പോൾ മത്സരക്രമം, ചോദ്യങ്ങൾ, സമ്മാനത്തുക എന്നിവയെക്കുറിച്ച് ഉള്ള പതിവ്
ഇൻട്രോ കൊടുക്കാൻ തയ്യാറെടുക്കുന്ന അമിതാഭ് ബച്ഛനോട് അങ്ങോട്ട് കേറി ദേ മുകളിൽ പറഞ്ഞ കൊണ അടിച്ച് ആദ്യമേ തന്നെ വെറുപ്പിച്ചതാണ് ഈ ഇരിക്കുന്ന കൊച്ചു സാധനം.. അത് മുതൽ തന്നെ പരിപാടി കണ്ടു ഇരുന്നവർ മനസ്സിൽ കരുതി കാണണം ഇത്
പെട്ടെന്ന് തേഞ്ഞു ഒട്ടണെ എന്നു...
ആദ്യ ചോദ്യം പറഞ്ഞ് മുഴുവനാക്കും മുൻപ് തന്നെ ചാടിക്കയറി ഉത്തരം പറയൽ..
ഓപ്ഷൻ ഒന്നുമില്ലാതെ തന്നെ ഞാൻ പറയാം ഇതാണ് ഉത്തരം, എന്നു പറയൽ. ഇടയിൽ മറ്റെന്തൊ ഒരു കാര്യം സംസാരിക്കാൻ തുടങ്ങിയ അമിതാഭ് ബച്ചനോട് അതൊക്കെ നിർത്തു ചോദ്യങ്ങൾ പെട്ടെന്ന് തരൂ എന്ന് പറഞ്ഞ് വെറുപ്പിക്കൽ.. ചെസ്സ് കളിയിൽ എത്ര രാജാക്കളുടെ കരുക്കൾ ഉണ്ട് എന്ന ചോദ്യം കേൾക്കുമ്പോൾ "അയ്യേ ഇതൊക്കെ ഒരു ചോദ്യമാണോ സാർ?" എന്നങ്ങോട്ട് പരിഹസിച്ചുള്ള ഒരു ചോദ്യവും..
നമ്മൾ രാവിലെ കഴിക്കുന്നത് എന്ത്?.. (ബ്രേക്ഫാസ്റ്റ്), വിവിധ നൃത്ത രൂപങ്ങളുടെ പേര് പറഞ്ഞ് അതിനു മൊത്തത്തിൽ പറയുന്ന പേരെന്ത്? (ഡാൻസ്) .. ചെസ്സ് കളിയിൽ എത്ര രാജാക്കളുടെ കരുക്കൾ ഉണ്ട്?.. (2).. എന്നിങ്ങനെയുള്ള മൂന്നു നാല് അതി ലളിതമായ ചോദ്യങ്ങൾ കഴിഞ്ഞു.. ചെറുക്കൻ അന്യായ പട്ടി ഷോ. അവസാനം അഞ്ചാമത്തെ ചോദ്യമായി "വാല്മീകി രാമായണത്തിൽ എഴുതപ്പെട്ടിരിക്കുന്ന ആദ്യത്തെ കാണ്ഡം ഏതാണ്?".. എന്ന ചോദ്യം വന്നു.. അതുവരെ ഓപ്ഷൻ ഒന്നും എനിക്ക് വേണ്ട എന്നു പറഞ്ഞിരുന്നവൻ ആദ്യമേ അങ്ങോട്ട് കേറി ചോദിച്ചു "ഓപ്ഷൻസ് തരൂ" എന്ന്.. അപ്പോൾ അമിതാബ് ചെറിയൊരു സൈലൻസ് ഇട്ടതിൽ തന്നെ നല്ലൊരു ത്രിൽ ഉണ്ടായിരുന്നു, പക്ഷേ ശരിക്കുള്ള ത്രില്ല് വന്നത് പിന്നെയാണ്..
ഓപ്ഷൻസ് ലഭിച്ച ഉടനെ ചെക്കൻ കേറി പറഞ്ഞു "ഓപ്ഷൻ ബി അയോദ്ധ്യാകാണ്ഡം" എന്ന്.. പാവം തോന്നിയിട്ടാണോ എന്തോ തോന്നുന്നു അമിതാബച്ചൻ വീണ്ടും ഒരു നാലഞ്ചു തവണ ചോദിക്കുന്നുണ്ട് അതാണോ മോനെ ശരി? ഉറപ്പാണോ? എന്നു.. ഏയ് ചെറുക്കന്റെ പട്ടി ഷോയ്ക്ക് ഒരു കുറവുമില്ല "അരെ ലോക് കരോ".. എന്ന് ഭയങ്കര ഇറിറ്റേഷനിൽ അവൻ പറയുന്നത് കേൾക്കുമ്പോൾ തന്നെ നമ്മക്ക് കുരു പൊട്ടും.. ഒടുക്കം അതങ്ങ് തെറ്റി എന്ന് കമ്പ്യൂട്ടറിൽ ഉത്തരം വന്നപ്പോൾ എനിക്ക് മനസ്സിൽ തോന്നിയത് അതിനെ കസേരയിൽ നിന്നും പിടിച്ചു തൂക്കി കൊണ്ടുപോയി പുറത്തിരുത്തി "ആഹ് മതി നിന്റെ കൊണ ഇനി പോയി പുറത്തു ഇരിക്ക്".. എന്നു പറയാൻ ആണു...
എന്തായാലും അത് കണ്ടിരുന്നിരുന്ന മുഴുവൻ പേരുടെ മനസ്സിൽ ഒരു ലഡു പൊട്ടിക്കാണും ഉറപ്പ്, ഹോ.
https://www.facebook.com/Malayalivartha