സമനിലതെറ്റിയ നിലയിൽ 20 ബന്ദികൾ..!ആരെയും തിരിച്ചറിയുന്നില്ല..? ഹമാസിന്റെ ചെയ്ത്..!ഞെട്ടി ലോകം കട്ടകലിപ്പിൽ നെതന്യാഹു..!

ഗാസയില്‍ 738 ദിവസത്തെ നരകതുല്യമായ തടവിനു ശേഷം ഹമാസ് മോചിപ്പിച്ച ആദ്യത്തെ ഏഴ് ഇസ്രായേലി ബന്ദികള്‍ പരസ്പരം ആലിംഗനം ചെയ്ത് സന്തോഷം പ്രകടിപ്പിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നു. മതാന്‍ ആംഗ്രെസ്റ്റ് ഇരട്ട സഹോദരന്മാരായ ഗാലി, സിവ് ബെര്‍മന്‍ ,അലോണ്‍ ഓഹല്‍ , ഈറ്റന്‍ മോര്‍ , ഗൈ ഗില്‍ബോവ-ദലാല്‍ , ഒമ്രി മിറാന്‍ എന്നിവരാണ് ഇന്ന് രാവിലെ റെഡ് ക്രോസിന് കൈമാറിയ ആദ്യത്തെ ബന്ദികള്‍. തുടര്‍ന്ന് ഗാസക്കടുത്തുള്ള റെയ്മിലെ ഒരു സൈനിക താവളത്തിലേക്ക് അവരെ കൊണ്ടുപോകുകയായിരുന്നു. ഇവിടെ വെച്ചാണ് അവര്‍ കുടുംബാംഗങ്ങളെ കണ്ടുമുട്ടുന്നത്.
തെക്കന്‍ ഗാസ മുനമ്പിലെ ഒരു സ്ഥലത്ത് വെച്ചാണ് ഇവരെ റെഡ്ക്രോസിന് കൈമാറിയത്. തുടര്‍ന്ന് അവശേഷിക്കുന്ന 13 ബന്ദികളെ കൂടി ഹമാസ് റെഡ്ക്രോസിന് കൈമാറിയിട്ടുണ്ട്. ഇവരേയും ഇസ്രായേലിലേക്ക് കൊണ്ടുപോകുകയാണ്. ബന്ദികള്‍ക്കായി ടെല്‍ അവീവില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. മരിച്ച 28 ബന്ദികളുടെ മൃതദേഹങ്ങള്‍ പിന്നീട് കൈമാറുമെന്ന് ഹമാസ് വെളിപ്പെടുത്തി. രണ്ട് വര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ ഇസ്രായേലും ഹമാസും തമ്മിലുണ്ടാക്കിയ ഒരു കരാറിന്റെ ഭാഗമാണ് ചരിത്രപരമായ ഈ കൈമാറ്റം നടക്കുന്നത്.
700 ദിവസത്തിലധികം തടവില്‍ കഴിഞ്ഞന് ശേഷം ബന്ദികള്‍ തങ്ങളുടെ ഏറ്റവും അടുത്ത കുടുംബവുമായി വീണ്ടും ഒന്നിക്കുന്നത് കാണാനായി ആശുപത്രിയും ഒരുക്കിയിട്ടുണ്ട്. ബന്ദികളുടെ ഇടനാഴിക്ക് എതിര്‍വശത്ത് അവരുടെ ഏറ്റവും അടുത്ത കുടുംബത്തിന് സ്വന്തമായി ഒരു കിടപ്പുമുറിയും ഉണ്ടായിരിക്കും. ബന്ദികള്‍ എന്ത് കഴിക്കണം, എത്ര വേഗത്തില്‍ കഴിക്കണം എന്ന് നിര്‍ണ്ണയിക്കുക പ്രധാനപ്പെട്ട കാര്യമാണ്. ബന്ദികള്‍ തിരിച്ചെത്തിയാലും തങ്ങളുടെ ജോലി അവസാനിക്കുന്നില്ല എന്ന് ബന്ദികള്‍ തിരിച്ചെത്തുന്ന യൂണിറ്റിലെ ജീവനക്കാര്‍ ഊന്നിപ്പറയുന്നു. മെഡിക്കല്‍ കോംപ്ലക്സിലുടനീളമുള്ള 1,700 നഴ്സുമാരില്‍ മിക്കവാറും എല്ലാവരും യൂണിറ്റില്‍ അധിക ഷിഫ്റ്റുകള്‍ എടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
ബന്ദികളെ സ്വീകരിക്കുന്നതിനായി പ്രത്യേക സ്വാഗത പാക്കേജുകളും ഇസ്രയേൽ ഒരുക്കിയിട്ടുണ്ട്. വസ്ത്രങ്ങൾ, വ്യക്തിഗത സാധനങ്ങൾ, ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ടാബ്ലെറ്റ് മുതലായവയടങ്ങിയതാണ് ഈ കിറ്റുകളെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസ് അതിര്‍ത്തി കയറി നടത്തിയ ആക്രമണത്തിലാണ് ഇസ്രയേല്‍ പൗരന്‍മാരെ ബന്ദികളാക്കിയത്. തുടര്‍ന്ന് 737 ദിവസങ്ങള്‍ നീണ്ട തടവറ വാസത്തിന് ശേഷമാണ് ബന്ദിമോചനം സാധ്യമായത്. ട്രംപിന് പുറമെ ഈജിപ്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും ബന്ദിമോചനത്തിന് മധ്യസ്ഥത വഹിച്ചിരുന്നു
. ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബന്ദികളെ കൈമാറുന്നതിനുള്ള നടപടികളാരംഭിച്ചത്. ഗാസ വെടിനിര്‍ത്തല്‍ നിലനില്‍ക്കുമെന്നും ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. ബെഞ്ചമിന്‍ നെതന്യാഹു യുദ്ധകാലത്തെ മികച്ച പ്രധാനമന്ത്രിയെന്നും ട്രംപ് പ്രശംസിച്ചു. ഇസ്രയേലിലേക്ക് തിരിക്കുന്നതിന്റെ തൊട്ടുമുമ്പായിരുന്നു ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha