ഷാഫി പറമ്പിലിനെ തല്ലിയ പോലീസുകാര്‍ തീഹാര്‍ ജയിലില്‍ കിടക്കേണ്ടി വരും; പാർലമെന്റ് പ്രിവിലേജ് കമ്മറ്റിക്ക് പരാതി നൽകാനൊരുങ്ങി എംപി: മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകി കോഴിക്കോട് കോണ്‍ഗ്രസ് നേതൃത്വം...

പേരാമ്പ്രയിലെ പൊലീസ് അതിക്രമത്തെ തുടര്‍ന്ന് മുഖത്തിനു സാരമായി പരുക്കേറ്റ ഷാഫി പറമ്പില്‍ എംപി ശസ്ത്രക്രിയക്കു ശേഷം ഐസിയുവില്‍ തുടരുന്നു. വെള്ളിയാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംപിയുടെ മൂക്കിന്റെ എല്ലു പൊട്ടുകയും സ്ഥാനം തെറ്റുകയും ചെയ്തിരുന്നു. മൂക്കിന്റെ പാലം വളയുകയും ചെയ്തിട്ടുണ്ട്. ശസ്ത്രക്രിയക്കു ശേഷം ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതായാണ് മെഡിക്കൽ ബുള്ളറ്റിൻ. തുടര്‍ ചികിത്സയ്ക്കും നിരീക്ഷണത്തിനുമായാണ് ഐസിയുവിലേക്കു മാറ്റിയത്. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് എംപിയുടെ 10 ദിവസത്തെ ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.
എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി. വേണുഗോപാല്‍ എംപി, ദീപ ദാസ്‍മുൻഷി, എംപിമാരായ എം.കെ. രാഘവന്‍, രാജ്മോഹൻ ഉണ്ണിത്താൻ, ഡിസിസി പ്രസിഡന്റുമാരായ കെ. പ്രവീണ്‍ കുമാര്‍, വി.എസ്. ജോയ്, എംഎല്‍എമാരായ രാഹുല്‍ മാങ്കൂട്ടത്തില്‍, നജീബ് കാന്തപുരം, എ.പി. അനില്‍ കുമാര്‍, നേതാക്കളായ മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.കെ.ഫിറോസ്, എന്‍.വേണു, ബഷീറലി തങ്ങള്‍, ഗോകുലം ഗോപാലന്‍, കെ.ജയന്ത്, എന്‍.സുബ്രഹ്‌മണ്യന്‍, ടി.ടി. ഇസ്മായില്‍, പാറക്കല്‍ അബ്ദുല്ല, റിജില്‍ മാക്കുറ്റി, പി.എം.നിയാസ് തുടങ്ങിയവര്‍ ഷാഫി പറമ്പിലിനെ സന്ദര്‍ശിച്ചു.
ഷാഫി പറമ്പിലിനും കോൺഗ്രസ് നേതാക്കൾക്കും എതിരെയുണ്ടായ പൊലീസ് അതിക്രമത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ യൂത്ത് കോൺഗ്രസ് സെക്രട്ടറി വസന്ത് സിറിയക് തെങ്ങുംപള്ളി ഹർജി ഫയൽ ചെയ്തു. പാർലമെന്റ് അംഗത്തെയും കോൺഗ്രസ് പ്രവർത്തകരെയും മർദിച്ച സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണു ഹർജിയിൽ പറയുന്നത്. മൗലിക അവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ് മർദനമെന്നും പരാതിയിൽ പറയുന്നു. വിഷയത്തിൽ കോൺഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് വസന്ത് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചിരിക്കുന്നത്.
പാർട്ടിക്കകത്ത് മാത്രമല്ല, സോഷ്യൽ മീഡിയയിലൂടെയും പൊതുജനങ്ങൾക്കിടയിലും ശക്തമായ പ്രതിഷേധമുയർന്നു. ‘ഒരു എംപിക്കും സുരക്ഷയില്ലെങ്കിൽ, സാധാരണ ജനങ്ങൾക്ക് എന്ത് പ്രതീക്ഷിക്കാനാകും?’ എന്ന ചോദ്യമാണ് ജനങ്ങൾ ഉന്നയിക്കുന്നത്." "പേരാമ്പ്ര പൊലീസ് ഇപ്പോഴും വാദിക്കുന്നത്, ‘ലാത്തിയടി നടത്തിയിട്ടില്ല, സംഭവസമ്മർദ്ദത്തിൽ പരിക്ക് സംഭവിച്ചിരിക്കാം’ എന്നതാണ്. പക്ഷേ ദൃശ്യങ്ങൾ, മെഡിക്കൽ റിപ്പോർട്ടുകൾ, എംപിയുടെ മൊഴി – എല്ലാം കൂടി നോക്കുമ്പോൾ ഈ വാദം നിലനിൽക്കുന്നത് പ്രായോഗികമല്ല. ഷാഫി പറമ്പിലിനെ തല്ലിയ പോലീസുകാര്‍ തീഹാര്‍ ജയിലില്‍ കിടക്കേണ്ടി വരും...
https://www.facebook.com/Malayalivartha