മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ.ഡി. സമൻസ്; ക്ലിഫ് ഹൗസ് സ്വീകരിക്കാതെ മടക്കി; സ്വപ്ന സുരേഷിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ...

കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിനെ ഇ.ഡി. സമൻസ് അയച്ചെങ്കിലും ഹാജരായില്ല. ഇ.ഡിയുടെ കർശനമായ നടപടിക്രമങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് അസാധാരണമാണ്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കരന്റെ അറസ്റ്റ് അന്വേഷണത്തിലെ ഒരു നിർണായക ഘട്ടമാണ്, മുഖ്യമന്ത്രിയുടെ അടുത്ത വൃത്തങ്ങളിലേക്കുള്ള അന്വേഷണത്തിന്റെ സ്വാധീനം ഇത് വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച സമന്‍സ് ക്ലിഫ് ഹൗസ് വാങ്ങിയില്ല. വിവേകിനുള്ള സമന്‍സ് മുഖ്യമന്ത്രിയുടെ വസതി കൈപ്പറ്റാതെ മടക്കിയെന്നാണ് റിപ്പോര്‍ട്ട്. '
വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്‍, ക്ലിഫ് ഹൗസ്, തിരുവനന്തപുരം' എന്ന വിലാസത്തിലാണ് സമന്‍സ് അയച്ചത്. വിവേക് ഈ വിലാസത്തിലല്ല താമസിക്കുന്നതെന്നും ഇതു മുഖ്യമന്ത്രിയുടെ വസതിയാണെന്നും അറിയിച്ച് സമന്‍സ് മടക്കുകിയെന്നാണ് റിപ്പോര്‍ട്ട്. സമന്‍സ് കൊടുത്തുവെന്നതിന് അപ്പുറമൊന്നും ഇഡിയും ഇപ്പോള്‍ വിശദീകരിക്കുന്നില്ല.
2018 ലെ പ്രളയബാധിതർക്കായി വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയ പദ്ധതിയുടെ മറവിൽ കോടികളുടെ കൈക്കൂലി ഇടപാടു നടന്നെന്ന കേസാണ് ഇ.ഡി അന്വേഷിച്ചത്. പദ്ധതിക്കായി യുഎഇയിലെ സന്നദ്ധ സംഘടനയായ റെഡ് ക്രെസന്റ്, യുഎഇ കോൺസുലേറ്റ് മുഖേന സംസ്ഥാന സർക്കാരിനു പണം കൈമാറിയിരുന്നു. പദ്ധതിയുടെ നിർമാണക്കരാർ ലഭ്യമാക്കിയതിനുള്ള കൈക്കൂലിയായി യൂണിടാക് ബിൽഡേഴ്സ് മാനേജിങ് പാർട്നർ സന്തോഷ് ഈപ്പൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കും എം.ശിവശങ്കറിനുമായി 4.40 കോടി രൂപ നൽകിയെന്ന് ഇ.ഡി കണ്ടെത്തി.
ശിവശങ്കർ, സന്തോഷ് ഈപ്പൻ എന്നിവർക്കു പുറമേ സ്വപ്ന സുരേഷ്, പി.എസ്.സരിത്, സന്ദീപ് നായർ തുടങ്ങിയവർക്കും ക്രമക്കേടിൽ പങ്കുള്ളതായി ഇ.ഡി കണ്ടെത്തി. നയതന്ത്ര സ്വർണക്കള്ളക്കടത്ത് കേസിനൊപ്പമാണ് ലൈഫ് മിഷനിലെ ക്രമക്കേടും ഇ.ഡി അന്വേഷിച്ചത്. കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതിയുടെ പരിഗണനയിലാണു കേസ്. എന്നാല്‍ ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്ന് ഇ.ഡി. നിലവില്‍ സമര്‍പ്പിച്ചത് പ്രാഥമിക കുറ്റപത്രം മാത്രമാണെന്നും കൈക്കൂലി പണത്തിന്റെ ഉറവിടത്തില്‍ അന്വേഷണം തുടരുകയാണെന്നും ഇ.ഡി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മകന് ഒരു തവണ സമന്‍സ് അയച്ചിരുന്നെന്നും ഇ.ഡി. അധികൃതര്‍ വ്യക്തമാക്കി. കേസിൽ ഈജിപ്ഷ്യൻ പൗരനും പ്രതിയാണ്. ഇയാളെ കണ്ടെത്താനാകാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷമായിട്ടും വിചാരണ വൈകുകയാണ്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വിവേക് കിരണിന് 2023ല്‍ ഇ.ഡി സമന്‍സ് അയച്ചെന്ന വാര്‍ത്തയ്ക്കു പിന്നാലെ പ്രതികരണവുമായി സ്വപ്ന സുരേഷ് രംഗത്തു വന്നിട്ടുണ്ട്. മകനെയും മകളെയും ഇ.ഡി ഒന്ന് നല്ലതുപോലെ ചോദ്യംചെയ്താല്‍ മണി മണി പോലെ എല്ലാം പുറത്തു വരുമെന്ന് സ്വപ്ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അത് അച്ഛനു നല്ലപോലെ അറിയാമെന്നും അതുകൊണ്ടാണ് രണ്ടുപേരെയും വിട്ടു കൊടുക്കാത്തതെന്നും സ്വപ്ന ആരോപിച്ചു. ഇ.ഡി അത് നടപ്പാക്കണമെങ്കില്‍ അച്ഛന്റെ സിംഹാസനം തെറിക്കണമെന്നും സ്വപ്ന പറയുന്നു. ''ഇത് കേട്ടപ്പോള്‍ എനിക്ക് ഒരു പഴയ സംഭവം ഓര്‍മവന്നു. 2018ല്‍ ഞാനും പഴയ ബോസ് ആയ യുഎഇ കോണ്‍സല്‍ ജനറലും ആയി ക്യാപ്റ്റനെ കാണാന്‍ പോയി. ക്യാപ്റ്റന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.
അവിടെ വച്ച് ക്യാപ്റ്റന്‍ ആയ അച്ഛന്‍ തന്റെ മകനെ കോണ്‍സല്‍ ജനറലിനു പരിചയപെടുത്തി. മകന്‍ യുഎഇയില്‍ ബാങ്കില്‍ ആണ് ജോലി ചെയ്യുന്നതെന്നും അവന് യുഎഇയില്‍ ഒരു നക്ഷത്ര ഹോട്ടല്‍ വിലയ്ക്ക് മേടിക്കാന്‍ ആഗ്രഹം ഉണ്ടന്നും അതിനുവേണ്ട സഹായം ചെയ്തുകൊടുക്കണം എന്നും കോണ്‍സല്‍ ജനറലിനോട് ക്യാപ്റ്റന്‍ ആവശ്യട്ടു'' സ്വപ്ന പറഞ്ഞു. അച്ഛന്റെ പദവി ദുരുപയോഗം ചെയ്ത് അച്ഛനും അമ്മയും സഹോദരിയും ഉണ്ടാക്കുന്ന കള്ളപ്പണം ഉണ്ടങ്കില്‍ നക്ഷത്ര ഹോട്ടല്‍ വിലയ്ക്ക് വാങ്ങിക്കാമെന്നും സ്വപ്ന പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ സത്യങ്ങള്‍ പുറത്തുവരും. നമുക്ക് കാത്തിരിക്കാമെന്ന് പറയുന്ന സ്വപ്ന, സ്വാമിയേ ശരണം അയ്യപ്പാ എന്നു പറഞ്ഞാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha