ശബരിമലയെ ഏതു വിധത്തിലും തകര്‍ക്കാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല

കേരളത്തില്‍ മതേതരത്വത്തിന്റെ ഏറ്റവും വലിയ പ്രതീകമായി നിലനില്‍ക്കുന്ന ശബരിമലയെ ഏതു വിധത്തിലും തകര്‍ക്കാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കഴിഞ്ഞ 10 വര്‍ഷമായി ഇടതുമുന്നണി സര്‍ക്കാര്‍ കേരളത്തിലെ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്താനും ക്ഷേത്രങ്ങളുടെ സ്ഥാവര ജംഗമ സാധനങ്ങള്‍ കൊള്ളയടിക്കാനും ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കുകയാണ്. കെപിസിസിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു നിന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇത് അവിശ്വാസികളുടെ സര്‍ക്കാരാണ്. അവര്‍ ഭക്തരുടെ വികാരങ്ങള്‍ക്ക് വില നല്‍കുന്നില്ല. ആചാരങ്ങളും അനുഷ്ഠാനങ്ങളും തകര്‍ത്തുകളയാന്‍ ശ്രമിക്കുന്നു. അഞ്ചുവര്‍ഷം മുമ്പ് ശബരിമലയുടെ പാവനത തകര്‍ത്തു ആചാരാനുഷ്ഠാനങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചു. കേരളത്തില്‍ മതേതരത്വത്തിന്റെ ഏറ്റവും വലിയ പ്രതീകമായി നിലനില്‍ക്കുന്ന ശബരിമലയെ ഏതു വിധത്തിലും തകര്‍ക്കാനാണ് ഇടതുമുന്നണി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജാതിക്കും മതത്തിനും അതീതമായി മനുഷ്യസ്‌നേഹത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടാന്‍ പറ്റുന്ന സ്ഥലമാണ് ശബരിമല. അവിടെനിന്ന് സ്വര്‍ണ്ണം പൂശിയ ദ്വാരപാലക ശില്പങ്ങള്‍ അടിച്ചു മാറ്റിയിരിക്കുന്നു. അവിടെനിന്ന് സ്വര്‍ണ്ണം പൂശിയ വാതില്‍ പടി മോഷ്ടിച്ചിരിക്കുന്നു.
ഇതിനെല്ലാം ഇതേവര്‍ഷം ബോര്‍ഡും ദേവസ്വം മന്ത്രിമാരും കൂട്ടുനിന്നിട്ടുണ്ട്. ശബരിമലയുടെ പേരില്‍ സ്വകാര്യ വ്യക്തികള്‍ കോടിക്കണക്കിന് രൂപ പിരിച്ച് മുങ്ങുന്നു. ഇതിനെല്ലാം ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിമാരും ഒത്താശ ചെയ്യുന്ന അവസ്ഥയാണ് ഉള്ളത്. ദേവസ്വം ഫണ്ടില്‍ നിന്ന് കോടിക്കണക്കിന് രൂപ ധൂര്‍ത്തടിച്ച് അയ്യപ്പ സംഗമം നടത്തുന്നു. വിശ്വാസികളുടെ പണമാണ് ഇവര്‍ ദുര്‍വിനിയോഗം ചെയ്യുന്നത്. കേരളത്തിലെ വിശ്വാസ സമൂഹം ഇത് പൊറുക്കില്ല ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha