തലസ്ഥാനത്തെ ഞെട്ടിച്ച ബലാത്സംഗ കേസില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി കഴക്കൂട്ടം പൊലീസ്..സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്..

സുരക്ഷിതമാണ് എന്ന് കരുതി കിടന്നുറങ്ങിയ പെൺകുട്ടിയെ പോലും വെറുതെ വിട്ടില്ല. തലസ്ഥാനത്തെ ഞെട്ടിച്ച ബലാത്സംഗ കേസില്‍ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി കഴക്കൂട്ടം പൊലീസ്. കഴിഞ്ഞ ദിവസം ഹോസ്റ്റല്‍ മുറിയില്‍ ഉറങ്ങിക്കിടന്ന 25 വയസുള്ള ഐടി ജീവനക്കാരിയെ മുറിയില്‍ കയറി പീഡിപ്പിച്ചുവെന്ന കേസില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സിസിടിവി പരിശോധനയില്‍നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.
വീടിനു പുറത്ത് അജ്ഞാതനായ ഒരാളുടെ സാന്നിധ്യം സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പൊലീസ് ഉറപ്പിച്ചു. പെണ്‍കുട്ടി താമസിക്കുന്ന ഹോസ്റ്റല്‍ മുറിയില്‍ സിസിടിവി ഇല്ല. സമീപത്തെ സിസിടിവികള്‍ പരിശോധിച്ചപ്പോള്‍ അടുത്തുള്ള വീടുകളില്‍ കൂടി ഒരാള്‍ ഹോസ്റ്റല്‍ കെട്ടിടത്തിന് അടുത്തേക്ക് വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇയാളെ തിരിച്ചറിയാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. ടെക്‌നോപാര്‍ക്ക് പരിസരത്ത് ഹോസ്റ്റലുകളില്‍ താമസിക്കുന്ന ഐടി ജീവനക്കാര്‍ ആകെ സംഭവത്തിന്റെ ഞെട്ടലിലാണ്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. മുറിയില്‍ പെണ്‍കുട്ടി ഒറ്റയ്ക്കായിരുന്നു. വാതില്‍ തള്ളിത്തുറന്നെത്തിയ ആളാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. ഉറക്കത്തിലായിരുന്ന പെണ്‍കുട്ടി സംഭവം തിരിച്ചറിഞ്ഞ് ബഹളം വച്ചതോടെ ഇയാള്‍ ഓടിപ്പോകുകയായിരുന്നു. ഭയന്നു പോയ പെണ്‍കുട്ടി വെള്ളിയാഴ്ച രാവിലെയാണ് ഹോസ്റ്റല്‍ അധികൃതരെ വിവരമറിയിച്ചത്. തുടര്‍ന്ന് അവര്‍ പൊലീസില്‍ പരാതി നല്‍കി.പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് കേസെടുത്തത്. കഴക്കൂട്ടം അസി. കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല .
https://www.facebook.com/Malayalivartha