സങ്കടക്കാഴ്ചയായി... കടലിൽ മീൻ പിടിക്കാൻ പോയ യുവാവിന് മീനിന്റെ കൂർത്ത തല വയറ്റിൽ തുളച്ചുകയറിയതിനെ തുടർന്ന് ദാരുണാന്ത്യം...

ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നതിനിടെ 10 ഇഞ്ചോളം നീളമുള്ള മൂർച്ചയുള്ള ചുണ്ടുള്ള മീൻ കടലിൽ നിന്ന്...
കടലിൽ മീൻ പിടിക്കാൻ പോയ യുവാവിന് മീനിന്റെ കൂർത്ത തല വയറ്റിൽ തുളച്ചുകയറിയതിനെ തുടർന്ന് ദാരുണാന്ത്യം. കാർവാർ മജാലി ദണ്ഡേബാഗയിലെ അക്ഷയ് അനിൽ മജാലിക്കറാണ്(31) മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച അക്ഷയ് ആഴക്കടൽ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് സംഭവം.
10 ഇഞ്ചോളം നീളമുള്ള മൂർച്ചയുള്ള ചുണ്ടുള്ള മീൻ കടലിൽ നിന്ന് ബോട്ടിലേക്ക് ചാടി അക്ഷയുടെ വയറ്റിൽ തറക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ ഉടൻ കാർവാറിലെ ക്രിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു ദിവസത്തെ ചികിത്സക്ക് ശേഷം ഡോക്ടർമാർ മുറിവ് തുന്നിച്ചേർത്ത് ഡിസ്ചാർജ് ചെയ്തു. എന്നാൽ കടുത്ത വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
"
https://www.facebook.com/Malayalivartha