രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തില്‍ സഞ്ജു സാംസണ് അര്‍ധ സെഞ്ചുറി...

രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കെതിരായ മത്സരത്തില്‍ സഞ്ജു സാംസണ് അര്‍ധ സെഞ്ചുറി. കേരളത്തിന് വേണ്ടി 50 റണ്‍സ് നേടിയ താരം ഇപ്പോഴും ക്രീസില്‍ തുടരുന്നു. ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീനാണ് (17) സഞ്ജുവിന് കൂട്ടുള്ളത്. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മഹാരാഷ്ട്രയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 239നെതിരെ കേരളം മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോഴും 129 റണ്‍സ് പിറകിലാണ് കേരളം. ഇന്ന് സച്ചിന്‍ ബേബിയുടെ (7) വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്.
കേരളം മൂന്നിന് 35 എന്ന നിലയിലാണ് കേരളം ഇന്ന് ബാറ്റിംഗിനെത്തിയത്. പിന്നീട് സഞ്ജു - സച്ചിന്‍ സഖ്യം 40 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സച്ചിന്‍ ബേബിയെ പുറത്താക്കി രാമകൃഷ്ണ ഘോഷ് മഹാരാഷ്ട്രയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. ഏഴ് റണ്‍സ് മാത്രമെടുത്ത സച്ചിന്‍ ബേബി പുറത്ത്. വിക്കറ്റ് കീപ്പര്‍ സൗരഭ് നവാലെയ്ക്ക് ക്യാച്ച് നല്‍കിയാണ് സച്ചിന്‍ ബേബി മടങ്ങുന്നത്. ഇതിനിടെ സഞ്ജു ഒരു ഭാഗത്ത് ആക്രമിച്ച് കളിക്കുന്നുണ്ടായിരുന്നു. 51 പന്തുകള്‍ നേരിട്ട സഞ്ജു ഒരു സിക്സും അഞ്ച് ഫോറും കരസ്ഥമാക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























