കാട്ടുറാസാ.... പ്രഥ്വിരാജ് സുകുമാരന്റെ ജന്മ ദിനത്തില്‍ വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്ത്

മറയൂര്‍ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെ പകയുടേയും, പ്രതികാരത്തിന്റേയും പ്രണയത്തിന്റെയും കഥ പറയുന്ന വിലായത്ത് ബുദ്ധയുടെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ഡബിള്‍ മോഹനെ അവതരിപ്പിക്കുന്ന പ്രഥ്വിരാജ് സുകുമാരന്റെ ജന്മദിനത്തില്‍ ജന്മദിന പാരിതോഷികമായി ട്ടാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ ഗാനം പുറത്തുവിട്ടിരിക്കുന്നത്. പ്രഥ്വിരാജും, പ്രിയംവദാ കൃഷ്ണനും പങ്കെടുക്കുന്ന തികഞ്ഞ ഒരു പ്രണയഗാനം. കാട്ടുറാസാ.... എന്നു് ആരംഭിക്കുന്ന
ഈ ഗാനം വിജയ് യേശുദാസും, പാര്‍വ്വതി മീനാക്ഷിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാര്‍ രചിച്ച ഈ ഗാനം മലയാളത്തിലെ മികച്ച സംഗീത സംവിധായകനെന്നു വിശേഷിപ്പിക്കാവുന്ന ജെയ്ക് ബിജോയ്‌സ് ചിട്ടപ്പെട്ടുത്തിരിക്കുന്നു.
ഗ്രാമീണ പശ്ചാത്തലത്തില്‍ നാടിന്റെ ആചാരങ്ങളും, പ്രണയത്തിന്റെ ഊഷ്മളമായ മുഹൂര്‍ത്തങ്ങളും കോര്‍ത്തിണക്കിയ ഈ ഗാനരംഗം വളരെ ചുരുങ്ങിയ സമയത്തില്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരിക്കുന്നു.
ഉര്‍വ്വശി തീയേറ്റേഴ്‌സ് ഇന്‍ അസ്സോസ്സിയേഷന്‍ വിത്ത് ഏ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സന്ധീപ് സേനനും , ഏ.വി.അനൂപും ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ ചിത്രം നവാഗതനായ ജയന്‍ നമ്പ്യാരാണ് സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ആരംഭം മുതല്‍ സംഘര്‍ഷത്തിലൂടെയും ഉദ്വേഗത്തിലൂടെയും , മികച്ച ആക്ഷന്‍ രംഗങ്ങളിലൂടെയും കടന്നുപോകുന്ന ഈ ചിത്രം പ്രദര്‍ശന സജ്ജ് മാകുന്നതിന്റെ ഭാഗമായിട്ടാണ് ഈ ഗാനരംഗത്തിന്റെ പ്രകാശനം ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
വലിയ മുതല്‍മുടക്കില്‍
അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍
അനുമോഹന്‍, കിരണ്‍ പീതാംബരന്‍, അടാട്ട് ഗോപാലന്‍, പ്രമോദ് വെളിയനാട്, വിനോദ് തോമസ്,ടീ. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠന്‍, സന്തോഷ് ദാമോദരന്‍, ടി.എസ്.കെ. രാജശീ നായര്‍, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു..
കഥാകൃത്ത് ജി.ആര്‍. ഇന്ദുഗോപന്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആര്‍.ഇന്ദ്യ ഗോപനും രാജേഷ് പിന്നാടനും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
സംഗീതം'ജെയ്ക്ക് ബിജോയ്‌സ്,
ഛായാഗ്രഹണം അരവിന്ദ് കശ്യപ് രണദിവെ.
എഡിറ്റിംഗ് ശ്രീജിത്ത് ശ്രീരംഗ്.
പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്‌ളാന്‍.
കലാസംവിധാനം ജിത്തു സെബാസ്റ്റ്യന്‍.
മേക്കപ്പ് മനു മോഹന്‍'
കോസ്റ്റ്യും ഡിസൈന്‍സുജിത് സുധാകരന്‍.
സൗണ്ട് ഡിസൈന്‍ അജയന്‍ അടാട്ട്' പയസ്‌മോന്‍സണ്ണി.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ കിരണ്‍ റാഫേല്‍ .
അസ്സോസ്സിയേറ്റ് ഡയറക്ടര്‍ വിനോദ് ഗംഗ.
ആക്ഷന്‍ രാജശേഖരന്‍, കലൈകിംഗ്സ്റ്റണ്‍
സുപ്രീം സുന്ദര്‍, മഹേഷ് മാത്യു.
സ്റ്റില്‍സ് സിനറ്റ് സേവ്യര്‍.
പബ്‌ളിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത് .
പ്രൊജക്റ്റ് ഡിസൈനര്‍ മനു ആലുക്കല്‍.
ലൈന്‍ പ്രൊഡ്യൂസര്‍ രഘു സുഭാഷ് ചന്ദ്രന്‍,
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ സംഗീത് സേനന്‍.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്‌സ് രാജേഷ് മേനോന്‍ , നോബിള്‍ ജേക്കബ്ബ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് ഈ. കുര്യന്‍
മറയൂര്‍, ഇടുക്കി, നെല്ലിയാമ്പതി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രം ഉര്‍വ്വശി തീയേറ്റേഴ്‌സ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
വാഴൂര്‍ ജോസ്
https://www.facebook.com/Malayalivartha