Widgets Magazine
18
Oct / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീർക്കാഴ്ചയായി... കുടുംബത്തോടൊപ്പമുള്ള വിനോദയാത്രയ്ക്കിടയിൽ മലയാളി ഡോക്ടര്‍ തായ്‌ലൻഡിൽ മുങ്ങി മരിച്ചു


മൊസാംബിക്കിൽ ബെയ്‌റാ തുറമുഖത്തിനു സമീപം ഉണ്ടായ ബോട്ട് അപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു... അഞ്ച് പേരെ കാണാതായി


ശബരിമല നട തുലാമാസ പൂജകള്‍ക്കായി തുറന്നു.... ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് ഇന്ന്


കണ്ണീർക്കാഴ്ചയായി... തിരുവനന്തപുരം വർക്കലയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം


ചക്രവാതച്ചുഴിയുടെ സ്വാധീനം.... സംസ്ഥാനത്ത് നാല് ദിവസം ശക്തമായ മഴയുണ്ടാകും, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, കേരളതീരത്ത് മത്സ്യ ബന്ധനത്തിന് വിലക്ക്

സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് സ്ഥാന കയറ്റം ഉണ്ടാവും... വ്യവഹാര വിജയം, ധനലാഭം, അലങ്കാരവസ്തുക്കളുടെ വർദ്ധനവ് എന്നിവ പ്രതീക്ഷിക്കാം...തുലാമാസ ഫലമിങ്ങനെ....

18 OCTOBER 2025 08:51 AM IST
മലയാളി വാര്‍ത്ത

മലയാള രാശിചക്രത്തിൽ ഏഴാമത്തെ രാശിയായ തുലാം രാശിയിൽ സൂര്യൻ സഞ്ചരിക്കുന്ന ഈ കാലയളവ് 2025 ഒക്ടോബർ 18 മുതൽ നവംബർ 16 വരെ നീണ്ടുനിൽക്കും. കൃത്യമായി പറഞ്ഞാൽ, ഒക്ടോബർ 17 വെള്ളിയാഴ്ച കന്നി രാശിയിൽനിന്ന് 18 നാഴിക 27 വിനാഴിക കഴിയുമ്പോൾ സൂര്യൻ മകം നക്ഷത്രത്തിൽ, തുലാം രാശിയിലേക്ക് സംക്രമണം ചെയ്യുന്നു. ഈ സംക്രമണ സമയത്തെ ഗ്രഹനില ശ്രദ്ധേയമാണ്. മിഥുനം രാശിയിൽ വ്യാഴം നിലകൊള്ളുമ്പോൾ, ചിങ്ങം രാശിയിൽ കേതുവും ചന്ദ്രനും ഒരുമിക്കുന്നു. കന്നി രാശിയിൽ ശുക്രനും, തുലാം രാശിയിൽ ബുധനും ചൊവ്വയും (കുജൻ) സഞ്ചരിക്കുന്നു. കൂടാതെ, കുംഭം രാശിയിൽ രാഹുവും, മീനം രാശിയിൽ ശനിയും സഞ്ചരിക്കുന്നുണ്ട്.


ഈ കാലയളവിൽ രാജ്യത്ത് കോടതിയുടെ നീരസത്തിനു കാരണമായേക്കാവുന്ന ചില നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാൻ സാധ്യതയുണ്ട്. സമൂഹത്തിൽ അഗ്നിബാധ, ആയുധങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, മോഷണം (തസ്കര ശല്യം) എന്നിവ വർധിക്കാനുള്ള സാധ്യതയും കാണുന്നു. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിലവിലുള്ള പ്രശ്നങ്ങൾ വീണ്ടും രൂക്ഷമാകാൻ ഇടയുണ്ട്. കൂടാതെ, ചില സാഹചര്യങ്ങളിൽ വാദിക്കുന്നയാൾ പ്രതിസ്ഥാനത്താകുന്ന അപ്രതീക്ഷിത അവസ്ഥകളും ഉടലെടുത്തേക്കാം. എന്നിരുന്നാലും, കർക്കിടകത്തിലെ വ്യാഴമാറ്റം സർക്കാരിന് മൊത്തത്തിൽ ഗുണകരമായ സാഹചര്യം സൃഷ്ടിച്ചേക്കാം. ഈ സംക്രമണ കാലത്ത് അധികാര കൈമാറ്റത്തിനോ ഭരണപരമായ മാറ്റങ്ങൾക്കോ ഉള്ള സാധ്യതയും ജ്യോതിഷപരമായി നിലനിൽക്കുന്നു. കൗതുകകരമെന്നു പറയട്ടെ, ചില വിഗ്രഹങ്ങൾ ജലത്തിൽനിന്നും ഉയർന്നു വരുന്നതായോ അല്ലെങ്കിൽ പൊതുശ്രദ്ധ ആകർഷിക്കുന്നതായോ ഉള്ള പ്രതിഭാസങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്.


മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):

ജീവിതപങ്കാളിക്കും സന്താനങ്ങൾക്കും രോഗദുരിതം വന്നു ചേരുവാൻ സാധ്യതയുണ്ട്. ബിസിനസ്സിൽ നഷ്ട്ടം ഉണ്ടാകുവാൻ ഇടയുണ്ട് .കൂട്ട് ബിസിനസ്സ് നടത്തുന്നവർ ഡോക്യൂമെന്റുകളിൽ സുതാര്യത ഉണ്ടാകാൻ ശ്രെദ്ധിക്കുക . തൊഴിൽക്ലേശം, ധനക്ലേശം അനുഭവപ്പെടും. അന്യജനങ്ങളിൽ നിന്നും ദോഷാനുഭവങ്ങൾ, സ്ത്രീകളോട് വിരോധം എന്നിവ ഉടലെടുക്കും. ഉദരരോഗം, അർശ്ശസ് അലട്ടും.വ്യാഴത്തിന്റെ രാശി മാറ്റം ഗുണാനുഭവങ്ങൾ ഉണ്ടാകുവാൻ മഹാവിഷ്ണുവിനെ പ്രീതി പെടുത്തുക. ജാതകത്തിൽ വ്യാഴം കർക്കിടകത്തിൽ നിൽക്കുന്നവർക്ക് സ്വന്തമായി ബിസിനസ്സ് സംരംഭങ്ങളിൽ വിജയിക്കുവാൻ സാധിക്കും . കൃഷി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവർക്ക് ആദായം വർദ്ധിക്കും.


ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):

വിദ്യാപുരോഗതി, വിദ്യാഭ്യാസ കാര്യങ്ങൾക്ക് വേണ്ടി വിദേശ യാത്ര-വാസം എന്നിവ അനിവാര്യമായി തീരും. . സ്ത്രീമൂലം സാമ്പത്തികലാഭം, മനഃസന്തോഷം ലഭിക്കും. മേലധികാരിയുടെ പ്രശംസ ലഭിക്കുവാനോ ജോലിയിൽ സ്ഥാന കയറ്റമോ പ്രതീക്ഷിക്കാം. ജാതകത്തിൽ ബുധൻ ബലവാനായി നിൽക്കുന്നവർക്ക് എഴുത്തു വഴി ഗുണാനുഭവങ്ങൾ ഉണ്ടാവുക, ജീവിതത്തിൽ സൗഭാഗ്യങ്ങൾ തേടി വരിക എന്നിവ ഉണ്ടാവും. എന്നാൽ വ്യാഴ ദശ നടക്കുന്നവർക്കു വ്യാഴം അനുകൂല സ്ഥിതി അല്ലെങ്കിൽ വരവിൽ കവിഞ്ഞ ചെലവ്, അപമാനം, അന്യദേശവാസം എന്നിവ അനുഭവത്തിൽ വരും.സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ , കുടുംബത്തിൽ അഭിവൃദ്ധി, ധന ലാഭം എന്നിവ ഉണ്ടാകും .


മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):

ദുർകൂട്ട്കെട്ടുകൾ ഉണ്ടാവുക ,ദുർ പ്രവർത്തികൾ ചെയ്യുവാൻ അവസരം അല്ലെങ്കിൽ സാഹചര്യം ,വ്യപഹാര പരാജയം,പുത്ര ക്ലേശം ,കേസ് വഴക്കുകൾ , വീഴ്ച്ച മൂലം ക്ഷതങ്ങൾ , അടുത്ത ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ദോഷാനുഭവങ്ങൾ ഉണ്ടാകുവാനും കലഹത്തിനും സാധ്യത ഉണ്ട്. ശരീരത്തിനും മനസ്സിനും സുഖക്കുറവ്, രോഗോപദ്രവം, ശത്രുഭയം, അന്യ ജനങ്ങളിൽ നിന്നും ദോഷാനുഭവങ്ങൾ, തൊഴിൽ രംഗത്ത് ക്ലേശങ്ങൾ, ധനഹാനി, തീരുമാനങ്ങളിൽ ഉറച്ചു നിൽക്കാത്ത സ്വഭാവം, വാക്ക് മാറുന്ന സ്വഭാവം, , മരണ ഭയം, ലഹരിയിൽ അമിതമായ ആസക്തി, യാത്രാക്ലേശം എന്നിവയ്ക്ക് സാധ്യത ഉണ്ട്.


കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

ശത്രു ഭയം ,സ്ഥാന നഷ്ട്ടം മദ്യം മറ്റ് ലഹരി പദാർത്ഥങ്ങളിൽ താത്പര്യം വർദ്ധിക്കുകയും അതുവഴി പല തരത്തിലുള്ള നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്യും. സ്ത്രീകളിൽ താത്പര്യം കൂടി മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാകും. ഭൂമി നഷ്ടം -കുടുംബ അഭിവൃദ്ധി കുറവ് അനുഭവപ്പെടും. അനാവശ്യമായ കേസുകൾ വരുവാൻ സാധ്യതയുണ്ട്. പ്രവർത്തന മാന്ദ്യത, യാത്രാക്ലേശം , യാത്രയിൽ അപകടങ്ങൾ എന്നിവ ഉണ്ടാകും.മാതാവിന് ക്ലേശകരമായ അവസ്ഥ ഉണ്ടായേക്കാം. രക്തസ്രാവമോ രക്ത സംബന്ധമായ അസുഖമോ വർദ്ധിക്കാം.


ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):

രോഗങ്ങൾ മാറി ആരോഗ്യവും ശരീര ശോഭയും വർദ്ധിക്കും. സത്സുഹൃത്തുക്കൾ ഉണ്ടാവുകയും അവരിൽ നിന്നും ഗുണാനുഭവങ്ങളും പ്രതീക്ഷിക്കാം. ജനങ്ങളാൽ അംഗീകരിക്കപ്പെടുക, കീർത്തി, ഉന്നത പദവി, ഭക്ഷണ സുഖം ,ഈശ്വര അനുഗ്രഹം , ഭാഗ്യ വർദ്ധനവ് ,ശത്രുക്കളുടെ മേൽ വിജയം എന്നിവ ഉണ്ടാകും.സർക്കാർ ജോലിയിൽ ഇരിക്കുന്നവർക്ക് സ്ഥാന കയറ്റം ഉണ്ടാവും. വ്യവഹാര വിജയം, ധനലാഭം, അലങ്കാരവസ്തുക്കളുടെ വർദ്ധനവ് എന്നിവ പ്രതീക്ഷിക്കാം. കുടുംബ ബന്ധു ജനങ്ങളുമായും ജീവിത പങ്കാളിയുമായും സൗഖ്യത്തിൽ കഴിയുക, പരോപകാര തൽപരത എന്നിവ ഉണ്ടാകും.


കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):

കൃഷി, റിയൽ എസ്റ്റേറ്റ് എന്നിവയിൽ പണം മുടക്കിയ വർക്ക് ധനം നഷ്ടം വരുന്ന സമയമാണ്. എന്നിരുന്നാലും സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കുവാൻ സാധ്യതയുണ്ട്. അനാവശ്യ കൂട്ടുകെട്ടുകൾ മൂലം ദുർ പ്രവർത്തി ചെയ്യുവാനുള്ള അവസരം ഉണ്ടാകും. തൊഴിൽ ക്ലേശങ്ങൾ , വ്യാപാര നഷ്ട്ടം, കടബാധ്യത, നേത്ര രോഗം , മനോദുഃഖം, കുടുംബ സുഖക്കുറവ്, ചതി പറ്റുക, വേണ്ടപെട്ടവരിൽ നിന്നും ഗുണാനുഭവങ്ങൾ ഉണ്ടാവാതിരിക്കുക, തസ്‌കര ഭയം ,അന്യ സ്ത്രീ ബന്ധം എന്നിവ ഉണ്ടാകും. തലവേദന, ശിരോ രോഗം, ത്വക്ക് രോഗം വർദ്ധിക്കും.വിദേശവാസം - ജോലി അനുഭവത്തിൽ വരും എന്നാൽ കുടുംബജനങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും.


തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):

നേത്രസംബന്ധമായി അസുഖം ഉള്ളവർ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. ജാതകത്തിൽ ആദിത്യൻ ബലമില്ലാത്തവർക്ക് യാത്രയിൽ ദുരിതങ്ങൾ ഉണ്ടാകും . കാര്യതടസ്സം, ദേഹ ദുരിതം , ഉഷ്ണ രോഗങ്ങൾ, ഹൃദ്രോഗം, അനാവശ്യമായ കോപം മൂലം പലവിധത്തിലുള്ള ദോഷാനുഭവങ്ങൾ,ഭൂമി നഷ്ട്ടം, ഭക്ഷണ സുഖക്കുറവ്, അഗ്നി മൂലം ദോഷാനുഭവങ്ങൾ, ത്വക്ക് രോഗം, ബന്ധു ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, മാനഹാനി, ദ്രവ്യ നാശം, അനാവശ്യ ചെലവുകൾ എന്നിവ അനുഭവത്തിൽ വരും.


വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):

വിദേശവാസം ജോലി -അനുഭവത്തിൽ വരും. അമിതമായ ആഡംബരപ്രിയത്വം വർദ്ധിക്കും. വേണ്ടപ്പെട്ടവരുടെ വിയോഗം ഉണ്ടാകും. ദമ്പതികൾ തമ്മിൽ ഐക്യം കുറയും. തൊഴിൽ ക്ലേശങ്ങൾ - സ്ഥാനഭ്രംശം , പല പല തൊഴിലുകൾ ചെയ്യേണ്ടതായി അവസ്ഥ, ധന നഷ്ട്ടം, ബിസിനെസുകളിൽ പരാജയം,,അന്യ സ്ത്രീയിൽ താത്പര്യം എന്നിവ സംജാതമാകും. എല്ലാ കാര്യങ്ങളിലും അലസതയും തടസ്സവും നേരിടും. സുഹൃത്തുക്കളുമായും വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസങ്ങൾ രൂപപ്പെടും.വിവാഹ തടസ്സം , ശത്രു ഭയം,ധന നഷ്ട്ടം എന്നിവ ഉണ്ടായേക്കാം.


ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):

തൊഴിൽ വിജയം ,വിദേശ വാസം ജോലി എന്നിവ അനുഭവത്തിൽ വരും. വ്യാപാരം -ബിസിനെസ്സ് എന്നിവയിൽ പുരോഗതി ധന ഭാഗ്യയോഗം, ആരോഗ്യവർദ്ധനവ്,വസ്തു ലാഭം ഉണ്ടാകും .ചിലർക്ക് കീർത്തി, സ്ത്രീ സുഖം, ശത്രു ഹാനി , വ്യപഹാര വിജയം , സത് പുത്രയോഗം എന്നിവ ഉണ്ടാകും. പുതിയതായി സംരംഭം തുടങ്ങിയവർക്ക് അപ്രതീക്ഷിതമായ സഹായഹസ്തം ലഭിക്കും. സുഹൃത്തുക്കളെ കണ്ടുമുട്ടുവാനും അവരോടൊപ്പം ഇഷ്ട ഭക്ഷണം കഴിക്കുവാനുമുള്ള അവസരം വന്നുചേരും. സമൂഹത്തിലെ ഉന്നതരായ വ്യക്തികളുമായി പരിചയപ്പെടാനുള്ള സാഹചര്യം ഉണ്ടാകും.


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):

കുടുംബത്തിൽ അഭിവൃദ്ധി ഉണ്ടാവുക, തൊഴിൽ വിജയം, ധനലാഭം, കുടുംബ ഭാര്യ -പുത്ര സുഖം, കാര്യവിജയം, സർക്കാർ സംബന്ധമായ ഗുണാനുഭവങ്ങൾ ആടായാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ് എന്നിവ ഉണ്ടാകും. പുതിയതായി ജോലി അന്വേഷിക്കുന്നവർക്ക് അർഹമായ ശമ്പളവും ആനുകൂല്യതോടുകൂടി പുതിയ ജോലിയിൽ പ്രവേശിക്കാനാവും.ശരീരം സുഖം , മനസുഖം, മനസ്സിൽ വിചാരിച്ച് കാര്യങ്ങൾ സംഭവിക്കുക,വിവാഹ ഭാഗ്യം എന്നിവ ഉണ്ടാകും.ചൊവ്വ അനിഷ്ട സ്ഥാനത് നിൽക്കുന്നവർക്ക് തൊഴിൽ തടസ്സം , കുടുംബ കലഹം എന്നിവ ഉണ്ടായേക്കാം.


കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):

അതീവമായ കോപശീലം , അനാവശ്യ കൂട്ടുകെട്ടിൽ അകപെടുക, ആഡംബര പ്രിയത്വo,അപമാനം,ധന നഷ്ട്ടം ,കാര്യതടസം എന്നിവ വരുവാൻ സാധ്യതയുണ്ട്. ഏറ്റവും വേണ്ടപ്പെട്ടവരുടെ വിയോഗം ഉണ്ടാകും. സന്തതികൾക്ക് ദുരിതം, യാത്രയിൽ അപകടങ്ങൾ എന്നിവ ഉണ്ടാകും. കേസ് വഴക്കുകളിൽ അകപ്പെടും. സ്ത്രീകൾ മൂലം ദോഷനുഭവങ്ങൾ ഉണ്ടാകും. മാനസികമായി വളരെയധികം വെല്ലുവിളികൾ നേരിടേണ്ട അവസ്ഥ വിശേഷം ഉണ്ടാകും. വേണ്ടപ്പെട്ട ആൾക്കാരുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുവാനും വിരോധത്തിൽ ആയിത്തീരുവാനുള്ള അവസ്ഥ ഉണ്ടാകും. ഭാര്യഭർതൃ കലഹം, തൊഴിൽ ക്ലേശങ്ങൾ, എന്നിവ ഉണ്ടാകും. രോഗങ്ങൾ അലട്ടിയേക്കും.


മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):

തൊഴിൽ ക്ലേശം ,വരുമാനക്കുറവ് ,സ്ത്രീകൾ മൂലം ദോഷാനുഭവങ്ങൾ ,അന്യരുടെ കുത്തുവാക്കുകൾ കേൾക്കേണ്ടി വരിക, ഭാര്യാ ഭർതൃ കലഹമോ അഭിപ്രായ വ്യത്യാസമോ ഉണ്ടാകും. ശത്രുക്കളെ കൊണ്ട് ഉപദ്രവം കൂടുന്ന സമയമാണ്. കോടതി കേസുകളിൽ പരാജയം നേരിടേണ്ടി വരികയും ജയിൽ ശിക്ഷ അനുഭവിക്കേണ്ട സാഹചര്യം ഉണ്ടാവും. കുടുംബത്തിൽ ആർക്കെങ്കിലും രോഗ ദുരിതങ്ങൾ വരുന്ന സമയമാണ്. അഗ്നി, ആയുധം എന്നിവ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. ലോൺ മറ്റു സർക്കാർ സംബന്ധമായ കാര്യങ്ങളിൽ ഇടപെട്ട് ദോഷഫലങ്ങൾ ഉണ്ടാകുവാൻ ഇടയാകും.വൃണ രോഗം , പനി , ജല ദോഷം , മുറിവുകൾ എന്നിവയ്ക്ക് സാധ്യത.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ.  (9 minutes ago)

കർഷകന് നേരെ കടുവയുടെ ആക്രമണം..  (29 minutes ago)

പവന് 1400 രൂപയുടെ ഇടിവ്  (51 minutes ago)

ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.  (1 hour ago)

കെഎസ്ആർടിസി ബസിൻറെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് വിദ്യാർഥിനിക്ക്  (1 hour ago)

യൂസഫലിയുടെ മുന്നിലിരുന്ന് പിണറായിയുടെ വീരവാദം..! കണ്ണുരുട്ടി അറബിക്കൂട്ടങ്ങൾ ഉഫ് പ്രവാസികൾ കയറി പൊട്ടിച്ചു "  (1 hour ago)

വീടുകളിൽ വെള്ളം ഇരച്ചെത്തി..! വണ്ടികൾ ഒലിച്ച് കടലിൽ ഉരുൾ പൊട്ടി,മുല്ലപെരിയാർ തുറന്നു..! കൊടും മഴ...!  (1 hour ago)

ഷട്ടറുകൾ 75 സെന്റീമീറ്റർ വീതമാണ്  (1 hour ago)

ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായി ബഹ്റൈൻ കേരളീയ സമാജത്തിൽ  (2 hours ago)

വേദിയിൽ ഒരൊറ്റ പ്രവാസികൾ ഇല്ല..! വന്നത് കോട്ടും സ്യൂട്ടുമിട്ട ടീം യൂസഫലിയുടെ മുന്നിലിരുന്ന് പിണറായിയുടെ വീരവാദം..!  (2 hours ago)

രാവിലെ എട്ടേകാലോടെയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പ് നടന്നത്  (2 hours ago)

തുലാമാസ ഫലമിങ്ങനെ....  (2 hours ago)

മദീന സന്ദർശനത്തിന് ശേഷം നാട്ടിലേക്ക് യാത്ര തിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം...  (3 hours ago)

നാട്ടുകാരും വെറുത്തുപോയി... ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റിലായതോടെ നിര്‍ണായക വഴിത്തിരിവ്, തൈര് ചോദിച്ച് എസ്പി ഓഫീസ് മെസിലെ ജീവനക്കാർ, ഉണ്ണികൃഷ്ണൻ പോറ്റിക്ക് തൈരില്ലെന്ന് നാട  (3 hours ago)

ത്രിരാഷ്ട്ര പരമ്പര ബഹിഷ്കരിക്കാൻ  (3 hours ago)

Malayali Vartha Recommends