'എന്റെ കക്ഷി നെത്തോലി മാത്രം......'ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ അവതാരകനായ വിനു വി ജോണിന് കിട്ടി..ഉന്നത തലത്തിൽ നിന്നും ഒരു സന്ദേശം..ലൈവിൽ വായിച്ച് അവതാരകൻ..

ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ അവതാരകനായ വിനു വി ജോണിന് കിട്ടി സാക്ഷാൽ ഉണ്ണികൃഷ്ണൻ പോറ്റിയെ കുറിച്ചുള്ള ഒരു സന്ദേശം . അതിൽ കൃത്യമായി എന്താണ് പറഞ്ഞിരിക്കുന്നത് എന്നുള്ളതും വിനു വി ജോൺ ചർച്ചയിൽ വായിച്ചു . ദേവസ്വം മുൻ ചീഫ് വിജിലൻസ് ഓഫീസർ എ എൻ വേണുഗോപാൽ , രാഷ്ട്രീയ നിരീക്ഷകരായിട്ടുള്ള കെ സി ഉമേഷ് ബാബു , ശ്രീജിത്ത് പണിക്കർ ..എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത് . ചർച്ച തുടങ്ങി 18 മിനിറ്റോളം ആകുമ്പോഴാണ് ഈ സന്ദേശം വന്നിരിക്കുന്നത്.
എന്റെ കക്ഷി നെത്തോലി മാത്രം...... ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെ അവതാരകനായ വിനു വി ജോണിന് കിട്ടിയ സന്ദേശമായിരുന്നു ഇത്. വാട്‌സാപ്പില്‍ കിട്ടിയ സന്ദേശം അതു പോലെ ന്യൂസ് അവറില്‍ വിനു വി ജോണ്‍ വായിച്ചു. ഈ സന്ദേശം അയച്ചത് കേരളത്തിലെ സീനിയര്‍ അഭിഭാഷകനായ ശാസ്തമംഗലം അജിത്താണ്. ഏറെ പരിചയമുള്ള അഭിഭാഷകന്‍. സ്വര്‍ണ്ണ കൊള്ളക്കേസിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അഭിഭാഷകനാണ് ശാസ്തമംഗലം അജിത്ത്. 'എന്നെ കുടുക്കിയവരെ നിയമത്തിനു മുന്നിലെത്തിക്കും'.
പൊലീസ് കസ്റ്റഡിയിലുള്ള ഉണ്ണിക്കൃഷ്ണന്‍ പോറ്റി ഇങ്ങനെ വിളിച്ചു പറയാന്‍ കാരണമെന്താകും എന്ന ചര്‍ച്ചകള്‍ക്കിടെയാണ് ശാസ്തമംഗലം അജിത്തിന്റെ സന്ദേശവും. തീര്‍ത്തും അസാധാരണമാണ് ഈ സന്ദേശവും. പരസ്യഭീഷണിയായോ കവര്‍ച്ചയുടെ പങ്കു കിട്ടിയവര്‍ക്കുള്ള മുന്നറിയിപ്പായോഇതിനെ വ്യാഖ്യാനിക്കാമെന്നാണ് വിലയിരുത്തല്‍. കേസ് പൂര്‍ണമായും തന്റെ മേലൊതുക്കി രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ ഇതുമായി ബന്ധപ്പെട്ടവരെ താനും കൈവിടും എന്ന പരസ്യ പ്രഖ്യാപനമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയത്.
2016 മുതലാണ് ശബരിമലയില്‍ സ്‌പോണ്‍സറായി പോറ്റി അവതരിക്കുന്നത്. ദേവസ്വത്തിന്റെ രേഖകളില്‍ മാത്രമാണു പലപ്പോഴും പോറ്റി സ്‌പോണ്‍സര്‍. സ്വര്‍ണവും പണവും മുടക്കുന്നത് കര്‍ണാടകയിലെയും ആന്ധ്രയിലെയും ഭക്തരാണ്.ഇതില്‍ വമ്പന്‍ സ്വര്‍ണ്ണ കടമുതലാളിമാരുണ്ട്. മുന്‍ മന്ത്രിമാര്‍് പോറ്റിയുടെ സഹായം വാങ്ങിയിട്ടുണ്ട്.പോറ്റി നടത്തിയ പല സമര്‍പ്പണങ്ങളിലും ശബരിമലയ്ക്കു നല്‍കാന്‍ ഭക്തര്‍ നല്‍കിയ സ്വര്‍ണം വരെ പോറ്റി കൈവശപ്പെടുത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ സഹായിച്ചവരെല്ലാം ഇപ്പോള്‍ കരുതലിലാണ്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
ഇതെങ്ങനെയാണ് മോഷണംആവുന്നത് കൊള്ളയല്ലേ നടന്നത് അധികാരിവർഗ്ഗത്തിൻ്റെ പൂർണ്ണ സമ്മതം ഇതിനുപിന്നിലുണ്ട് കാരണം അയ്യപ്പ ആഗോളസമ്മേളനം തകർക്കാനാണി പോറ്റിയെ വെച്ചോള്ള ആരോപണം എന്ന് പറഞ്ഞത് മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയും മന്ത്രിമാരുമാണ്.നിറം മങ്ങിയതിന്റെ പേരില്‍, സ്‌പെഷല്‍ കമ്മീഷണറെ അറിയിക്കാതെ കഴിഞ്ഞ മാസം ദ്വാരപാലക ശില്പത്തില്‍നിന്നും അഴിച്ചെടുത്ത 12 സ്വര്‍ണപ്പാളികളും ഇന്നലെ പുനഃസ്ഥാപിച്ചു.
https://www.facebook.com/Malayalivartha