അവന് തൈരില്ലാതെ ചോറ് ഇറങ്ങില്ലെന്ന് ; ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തൈര് വാങ്ങാന്‍ വന്ന പോലീസിനെ ഓടിച്ച് വീട്ടമ്മ

അയ്യപ്പന്റെ പൊന്ന് കട്ടവന് കഴിക്കാന്‍ തൈര് തരില്ലെന്ന് പോലീസിനോട് ഒരു കൂസലുമില്ലാതെ പറഞ്ഞ വീട്ടമ്മയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. വിശ്വാസികളെ മുഴുവന്‍ വഞ്ചിച്ചിട്ട് അവന്‍ വീണ്ടും ആളാകാന്‍ നോക്കുന്നതില്‍ കലിയിളകിയ ചേച്ചി തൈരും ചോദിച്ച് വന്ന പോലീസിനെ ഓടിക്കുകയായിരുന്നു. ഈ ചേച്ചിയുടെ പേരോ മറ്റ് വിവരങ്ങളോ കൃത്യമായ് അറിയില്ല പക്ഷെ സോഷ്യല്‍മീഡിയയില്‍ താരം ചേച്ചിയാണ്. നിരവധി പേരാണ് ഈ വീട്ടമ്മയെ അഭിനന്ദിച്ച് കമന്റുകള്‍ രേഖപ്പെടുത്തുന്നത്. തൈരും ചോദിച്ച് വന്ന പോലീസിന് പച്ചത്തെറി വിളിയും. ഉച്ചയൂണിന് തൈര് ഉണ്ടെങ്കിലേ പോറ്റിക്ക് ഇറങ്ങത്തുള്ളു. കാട്ടുകള്ളനെയൊക്കെ ഇങ്ങനെ തീറ്റിക്കാന്‍ പിണറായി പോലീസിന് ലവലേശം ഉളുപ്പില്ലേയെന്നാണ് ജനം പൊട്ടിത്തെറിക്കുന്നത്. ഈ കടയില്‍ നിന്ന് തൈര് കിട്ടാതെ വന്നതോടെ മറ്റൊരു കടയില്‍ നിന്ന് പോലീസ് വാങ്ങിയെന്നാണ് വിവരം. ഇത് സുരക്ഷാ വീഴ്ചയാണ് പോറ്റിക്കെന്താ കൊമ്പുണ്ടോ.
എന്ത് കൊള്ള നടത്തിയാലും അവനൊക്കെ പോലീസ് കസ്റ്റഡിയില്‍ സുഖജീവിതം. പോറ്റിക്ക് കസ്റ്റഡിയില്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് ആഭ്യന്തര മന്ത്രിയുടെ ഉത്തരവായിരിക്കും. പോറ്റി വാ തുറന്ന് ഏതെങ്കിലുമൊക്കെ പേര് പറഞ്ഞാല്‍ തൂര്‍ന്നില്ലേ. പോറ്റിക്ക് ഒരു കുറവും ഉണ്ടാകാതെ നോക്കണമെന്ന് മുകളില്‍ നിന്ന് വന്ന ഉത്തരവ് പാലിക്കുകയാണ് പോലീസ്. തീറ്റിക്ക് അവനെ തീറ്റിച്ച് കൊഴുപ്പിക്ക്. പക്ഷെ ഒരു കാര്യവുമില്ല സാക്ഷാല്‍ അയ്യപ്പനാണ് ഈ കാട്ടുകള്ളന്മാരെ കുടുക്കിയിരിക്കുന്നത്. പിണറായി അല്ല ഇന്ദ്രനും ചന്ദ്രനും വന്നാലും ഒരുത്തനും രക്ഷപ്പെടില്ലെന്ന് വിശ്വാസികള്‍ ഉറച്ച് വിശ്വസിക്കുന്നു. അതിന് തെളിവായി വിശ്വാസികള്‍ തന്നെ പറയുന്ന ചില കാരണങ്ങള്‍ ഉണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയും തട്ടിപ്പ് സംഘവും ഇളളക്കിയെടുത്ത് കൊണ്ടുപോയ സ്വര്‍ണപ്പാള്ളി ഇ്ന്നലെയാണ് തിരികെയെത്തിച്ച് നടയിലെ ശില്പത്തില്‍ ഘടിപ്പിച്ചത്. അതേ ദിവസം തന്നെയാണ് പോറ്റിയെ എസ്‌ഐടി കസ്റ്റഡിയില്‍ എടുക്കുന്നത്. 13 ദിവസത്തേക്ക് അയാളെ കസ്റ്റഡിയില്‍ വിട്ട് കോടതിയും ഉത്തരവിട്ടത്. ഇതെല്ലാം അയ്യപ്പന്റെ കളികളാണെന്ന് വിശ്വാസികള്‍ പറഞ്ഞുവെക്കുന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് തൈര് വാങ്ങാന്‍ പോയ പോലീസുകാരനെ പച്ചത്തെറിവിളിക്കുകയാണ് ജനങ്ങള്‍. ഏതെങ്കിലുമൊരു കേസില്‍ സാധാരണക്കാരനെ കസ്റ്റഡിയിലെടുത്താല്‍ സ്റ്റേഷനില്‍ പച്ചവെള്ളം പോലും കൊടുക്കാതെ നിക്കറില്‍ നിര്‍ത്തുന്ന പോലീസാണിത്. ഹെല്‍മെറ്റ് വെച്ചില്ലെന്നും പറഞ്ഞ് ലാത്തിക്ക് എറിഞ്ഞ് വീഴ്ത്തുന്ന മൂന്നാംമുറ കുട്ടന്‍പിള്ള പോലീസ്. പക്ഷെ പോറ്റിയെ കണ്ടപ്പോള്‍ കവാത്ത് മറന്നു. പോറ്റിക്ക് തൈര് വേണോ മുളക് വേണോ കൊണ്ടാട്ടം വേണോയെന്ന് ചോദിച്ച് ക്യൂ നില്‍ക്കുന്നു. തൈര് കൊടുക്കാത്ത വീട്ടമ്മയുടെ വാര്‍ത്തയ്ക്ക് താഴെ മലയാളി കമന്റിട്ട് അടിച്ച് കയറുകയാണ്. പോലീസിനും സര്‍ക്കാരിനും ആഭ്യന്തര മന്ത്രിയ്ക്കും വരെ പുളിച്ച തെറിവിളി. അതിലെ ചില കമന്റുകള്‍ നമുക്ക് നോക്കാം.....
അത് കലക്കി ഒരു യഥാര്‍ത്ത വിശ്വാസയെ കണ്ടു.
നാട്ടുകാരെ പറ്റിച്ച പിണറായിക്ക് ഇനി വോട്ടും കൊടുക്കരുത് ചേച്ചീ.
തൈര് കുഴച്ച് ഉരുട്ടിയാലേ അവന് ഇറങ്ങൂ.
പോറ്റിക്ക് തൈ... ര്.. കിട്ടിയില്ലെങ്കില്‍. പിണറായി വിജയന്‍ മില്‍മ പ്ലാന്റ് ജയിലില്‍ സ്ഥാപിച്ചു കൊടുക്കും... ??
ഹിറ്റ്‌ലര്‍ വെജിറ്റേറിയന്‍ ആയിരുന്നു പിന്നെയല്ലേ പോറ്റി
വെജിറ്റേറിയന്‍ കഴിക്കുന്നവരൊന്നും മോഷ്ടിക്കില്ല
കട്ടത് നാട്ടുകാര്‍ അറിഞ്ഞില്ലായിരുന്നെങ്കില്‍ ഇന്നവന്‍ ബക്കാര്‍ഡിയും ബീഫും കഴിച്ചു കിടന്നുറങ്ങി യേനെ എന്നത്തേയും പോലെ. പൂര്‍ണ്ണ വെജിറ്റേറിയനും തൈര് കുടിക്കുന്നവനും ശുദ്ധനാണ് തെറ്റ് ചെയ്യാത്തവന്‍ ആണെന്ന് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടിയുള്ള ഒരു ശ്രമം. അതും അയ്യപ്പന്‍ പൊളിച്ചു.
അയ്യപ്പനെ പണിഞ്ഞു. അയ്യപ്പന്‍ തിരിച്ചു ഒരു പണികൊടുത്തു. ഇപ്പോള്‍ ജയിലില്‍ ആയി. ഇനി പങ്ക് പറ്റിയവര്‍ ഉടനെ തന്നെ.
ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട്....അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവരോട് ചേച്ചിക്ക് ആകാവുന്ന വിധം പ്രതിക്ഷേധം അറിയിച്ചു ,അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്നാണല്ലോ???????
തിരുവനന്തപുരം പേരൂര്‍ക്കടവില്‍ ബിന്ദു മാല മോഷ്ടിച്ചെന്നു കേസില്‍ പോലീസ്റ്റേഷനില്‍ വച്ച് വെള്ളം ചോദിച്ചപ്പോള്‍ 'ബാത്‌റൂമില്‍ പോയി വെള്ളം എടുത്തു കുടിക്കാന്‍ പറഞ്ഞു പോലീസുകാര്‍ .? അതേപോലെ പോലീസുകാര്‍ തന്നെ ഒരു കള്ളനുവേണ്ടി സംഭാരം മേടിച്ചു കൊടുക്കുന്നു.? ഇവിടെ ജാതി വിവേചനം???
വീട്ടമ്മയെ വിമര്‍ശിച്ചും കമന്റുകള്‍ ഉണ്ട്....
ഈ കടയുടെ ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യാം, കുറ്റവാളിയെ ശിക്ഷ വിധിക്കാന്‍ കോടതിയുണ്ട്, കടയും തുറന്നു വെച്ചു, അവര്‍ക്കു ഇഷ്ടമുള്ള പോലെ കച്ചവടം ചെയ്യാന്‍ പറ്റില്ല, മതം തലയക്ക് പിടിച്ചത് കൊണ്ടാണ് ഉണ്ണികൃഷ്ണന്‍ പറ്റിച്ചതും, ഇവരും ചെയ്യുന്നതും ഒരേ പോലെയാണ്
വ്യക്തിവൈരാഗ്യവും മറ്റുള്ളവരോടുള്ള ദേഷ്യവും തീര്‍ക്കാന്‍ ഉള്ള സ്ഥലമല്ല ബിസിനെസ്സ് സ്ഥാപനം.... തൈര് ചോദിച്ചു വന്നത് പോറ്റി അല്ല ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്, അയാളെയാണ് നിങ്ങള്‍ അപമാനിച്ചു വിട്ടത്..... അയാള്‍ തൈര് വാങ്ങി ആര്‍ക്കോ കൊണ്ടു കൊടുക്കട്ടേ അത് നിങ്ങള്‍ അറിയുന്നത് എന്തിനാ....
ചേച്ചിക്ക് കച്ചവടം ചെയ്യുന്നതിന്റെ നിയമം ഒന്നും അറിയില്ല എന്ന് തോന്നുന്നു.
ചേച്ചി നിങ്ങളുടെ കടയുടെ ഫ്രിഡ്ജില്‍ തൈര് കിടക്കുന്നുണ്ടങ്കില്‍ പോറ്റി എ ന്നല്ല ആര് ആവിശ്യപ്പെട്ടാലും തൈര് കൊടുക്കണം അതാണ് നിയമം. നിങ്ങള്‍ക്ക് കടക്ക് ലൈസന്‍സ് തന്നത് നിങ്ങള്‍ക്ക് തോന്നുന്നവര്‍ക്ക് സാധനം കൊടുത്തു കച്ചവടം ചെയ്യാനല്ല . ഒരു സാധനം കടയില്‍ പൂഴ്ത്തി വെച്ച് കച്ചവടം ചെയ്യാന്‍ അവകാശമില്ല. ഇവിടെ ഒരു നിയമം ഉണ്ട് അത് അനുസരിച്ചു മാത്രമേ കച്ചവടം ചെയ്യാന്‍ പറ്റൂ. ആരുടെ യെങ്കിലും വാര്‍ത്തമാനവും കേട്ട് സാദനം കൊടുക്കാതിരുന്നാല്‍ പരാതി കൊടുത്താല്‍ കട സീല്‍ വെച്ച് പോകും.
അപ്പോള്‍ നിലവിളിച്ചിട്ട് കാര്യമില്ല.
ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് പത്തനംതിട്ട എആര്‍ ക്യാംപില്‍ വച്ച് പുറത്ത് നിന്ന് ഭക്ഷണം വാങ്ങി നല്‍കിയെന്ന് ആരോപണം വലിയ പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കുകയാണ്. ഉച്ചഭക്ഷണത്തിനൊപ്പം പോറ്റി തൈര് ആവശ്യപ്പെട്ടപ്പോള്‍ എആര്‍ ക്യാംപ് കന്റീനിലെ ഒരു ജീവനക്കാരന്‍ വാങ്ങി നല്‍കി. ഈ ജീവനക്കാരന് അടക്കം എങ്ങനെ പോറ്റിയുടെ അടുത്തെത്തിയെന്നാണ് ചോദ്യം. പോറ്റിയെ സ്വാധീനിക്കാന്‍ പല ഉന്നതരും ശ്രമിക്കുന്നുണ്ട്. ഇതിനിടെയുള്ള ഈ ചെറിയ വീഴ്ച പോലും ഗൗരവത്തില്‍ പ്രത്യേക അന്വേഷണ സംഘം എടുക്കും. ഇനി കൂടുതല്‍ സുരക്ഷ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്കുണ്ടാകും. കസ്റ്റഡിയിലുള്ള പ്രതിക്കു പുറത്തെ ഭക്ഷണം വാങ്ങി നല്‍കുന്നത് സുരക്ഷാ വീഴ്ചയാണ്. പുറത്തെ കടയില്‍നിന്നാണ് തൈര് വാങ്ങിയത്. ഇതറിഞ്ഞ പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ക്ഷുഭിതരായെന്ന് റിപ്പോര്‍ട്ടുകള്‍. പുറത്തുനിന്നു വാങ്ങിയ തൈര് ഉപയോഗിച്ചില്ലെന്നും തിരികെ നല്‍കിയെന്നുമാണ് പൊലീസിലെ ചിലര്‍ പറയുന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റി ഒളിവില്‍ പോയേക്കാമെന്ന വിശ്വാസയോഗ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം പോറ്റിയെ അറസ്റ്റ് ചെയ്തത്. സ്വര്‍ണക്കവര്‍ച്ച സംബന്ധിച്ച പരിശോധനകള്‍ക്കായി ശബരിമലയിലേക്കു പോകുകയായിരുന്ന എസ്പി എസ്.ശശിധരന്‍ ഇന്നലെ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. അതോടെ എസ്‌ഐടി കൂടുതല്‍ ജാഗ്രതയിലായി. പല സംസ്ഥാനങ്ങളിലും വലിയ സ്വാധീനമുള്ള പോറ്റി ഒളിവില്‍ പോകുമെന്ന ആശങ്കയുണ്ടായി. രാജ്യം വിടുമെന്ന ആശങ്കയും ഉണ്ടായി. പെട്ടെന്നു കൂടിയാലോചനകള്‍ നടത്തി ഒട്ടും വൈകാതെ പുളിമാത്തെ വീട്ടിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ചോദ്യം ചെയ്ത ശേഷം വിട്ടയച്ചാലും പോറ്റി ഒളിവില്‍ പോകുമെന്ന് അന്വേഷണസംഘത്തിനു സംശയമുണ്ടായിരുന്നു. അതിനാലാണ് എസ്പി ശശിധരന്‍ സന്നിധാനത്തെ അന്വേഷണം പൂര്‍ത്തിയാക്കി ഇന്നലെ രാത്രി തന്നെ തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. മൊഴികളുടെ അടിസ്ഥാനത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പങ്ക് വെളിപ്പെട്ടുവെന്നും എസ്‌ഐടി വ്യക്തമാക്കുന്നു. നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെടുക്കുക എന്നതാണ് എസ്‌ഐടിക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. തട്ടിയെടുത്ത സ്വര്‍ണം ഏതു തരത്തിലാണ് ദുരുപയോഗപ്പെടുത്തിയതെന്നും ആരില്‍ നിന്നൊക്കെ ഉണ്ണികൃഷ്ണന്‍ പോറ്റി സംഭാവന സ്വീകരിച്ചിട്ടുണ്ടെന്നും സംഘം വിശദമായി അന്വേഷിക്കും. സമാനമായ കുറ്റകൃത്യങ്ങള്‍ പ്രതി മുന്‍പും ചെയ്തിട്ടുണ്ടോ എന്നതും പരിശോധിക്കും. ദ്വാരപാലക ശില്‍പങ്ങളിലെയും വശങ്ങളിലെ തകിടുകളിലെയും 2 കിലോ സ്വര്‍ണം കവര്‍ന്നെന്ന കേസിലാണു നടപടി. കട്ടിളപ്പാളിയിലെ സ്വര്‍ണം നഷ്ടമായതില്‍ മറ്റൊരു എഫ്‌ഐആറാണ് ഫയല്‍ ചെയ്തിരിക്കുന്നത്. അഭിഭാഷകരെ ഉള്‍പ്പെടെ പുറത്തിറക്കി രഹസ്യമായാണ് കോടതി നടപടി പൂര്‍ത്തിയാക്കിയത്. ഇതു പൂര്‍ണമായും വിഡിയോയില്‍ ചിത്രീകരിച്ചു. പ്രതിഭാഗം അഭിഭാഷകന്‍ ജാമ്യാപേക്ഷ നല്‍കിയില്ല. കോടതി പരിസരത്ത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു നേരെ ചെരുപ്പേറുണ്ടായി.
ശബരിമലയിലെ കൊള്ളക്കാരെ പൂട്ടാന്‍ ഹൈക്കോടതി നേരിട്ട് ഇറങ്ങിയിരിക്കുകയാണ്. അതുകൊണ്ട് മാത്രമാണ് സത്യം പുറത്ത് വരുമെനന് വിശ്വാസികള്‍ ആശ്വസിക്കുന്നത്. ശബരിമല. വര്‍ഷം തോറും ദേശഭാഷാ ഭേദമില്ലാതെ, ലക്ഷക്കണക്കിന് ഭക്തരെത്തുന്ന വിശ്വാസികളുടെ പ്രിയപ്പെട്ട ഇടം. കാണിക്കയും വഴിപാടുമായി ശരാശരി 400 കോടി രൂപയാണ് ശബരിമലയുടെ വാര്‍ഷിക വരുമാനം. സ്വര്‍ണമുള്‍പ്പെടെ ആസ്തി വകകളിലും മുമ്പില്‍. ഹൈ റിസ്‌ക് കാറ്റഗറി സുരക്ഷയും ക്യാമറകളും ഉദ്യോഗസ്ഥരുമടക്കം ശക്തമായ നിരീക്ഷണ സുരക്ഷാ സംവിധാനമുള്ള ശബരിമലയില്‍ ആ പിഴവ് എങ്ങനെ സംഭവിച്ചുവെന്നതാണ് ചോദ്യം. സ്വര്‍ണപ്പാളികള്‍ ആര്‍ക്കെങ്കിലും വിറ്റിട്ടുണ്ടാകാമെന്നാണ് വിഷയത്തില്‍ ഹൈക്കോടതി അഭിപ്രായപ്പെട്ടത്. ഇഡിയും കളത്തില്‍ ഇറങ്ങിയിട്ടുണ്ട്. മണി ലോണ്ടറിംഗ് തടയല്‍ നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ക്രൈംബ്രാഞ്ച് പ്രതിപ്പട്ടികയിലുള്ള 10 പേര്‍ ഇ.ഡി. കേസിലും പ്രതികളാകും.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരും പ്രതിരോധവും. സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തിയ സംഭവത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ബി. മുരാരി ബാബുവിനെ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു. 2019ലെയും 2025ലെയും സ്വര്‍ണം പൂശല്‍ ശ്രമങ്ങളില്‍ ഈ ഉദ്യോഗസ്ഥന് നിര്‍ണായക പങ്കുണ്ടായിരുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തി.
ബോര്‍ഡ് അധികാരികളുടെ പങ്ക്: 2019ലെ ക്രമക്കേടുകള്‍ ഉദ്യോഗസ്ഥരുടെ പിഴവെന്ന് അന്നത്തെ ബോര്‍ഡ് അധികാരികളും കൂട്ടുത്തരവാദിത്വമെന്ന് ഉദ്യോഗസ്ഥരും പറയുന്നു. ക്ഷേത്ര കാര്യങ്ങളുടെ പൂര്‍ണ്ണ ചുമതല ബോര്‍ഡുകള്‍ക്കാണ് എന്നും മന്ത്രിമാര്‍ ഇടപെടാറില്ലെന്നുമാണ് മന്ത്രി വി.എന്‍. വാസവന്റെ നിലപാട്. വിവാദം രാഷ്ട്രീയമായി സര്‍ക്കാരിലേക്ക് അടിക്കാതിരിക്കാന്‍ 'അന്വേഷണം നടക്കട്ടെ' എന്ന ഒറ്റനിലപാടാണ് സി.പി.എമ്മും സര്‍ക്കാരും സ്വീകരിക്കുന്നത്. മുന്‍പ് ശബരിമലയിലെ അഴിമതികള്‍ പുറത്തുകൊണ്ടുവന്ന ദേവസ്വം വിജിലന്‍സ് സംഘത്തെ, ബോര്‍ഡ് അധികാരികള്‍ ആഭ്യന്തരവകുപ്പില്‍ സ്വാധീനം ചെലുത്തി ഒഴിവാക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണങ്ങളുണ്ട്. ആരോപണവിധേയരായ പല ഉദ്യോഗസ്ഥര്‍ക്കും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു. മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍. വാസു, പോറ്റി സ്വന്തം സ്വര്‍ണം ഉപയോഗിച്ചാണ് പൂശിയതെന്നും, ബാക്കിയുള്ള സ്വര്‍ണം പോറ്റിക്ക് എന്തും ചെയ്യാന്‍ അവകാശമുണ്ടെന്നും, അത് ദേവസ്വം ബോര്‍ഡിന്റേതല്ലെന്നും വാദിച്ചു.
https://www.facebook.com/Malayalivartha