ബിഗ്‌ബോസില്‍ നിന്നും പുറത്തുവന്ന ജിസേലിന്റെ വാക്കുകള്‍

മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ്‌ബോസ് സീസണ്‍ സെവനിലെ ശ്രദ്ധേയായ മത്സരാര്‍ത്ഥിയായിരുന്നു ജിസേല്‍. അടുത്തിടെയാണ് ജിസേല്‍ ബിഗ്‌ബോസില്‍ നിന്നും പുറത്തായത്. ബിഗ്‌ബോസിലെ തന്നെ മറ്റൊരു മത്സരാര്‍ത്ഥിയായ ആര്യനുമായുളള സൗഹൃദത്തില്‍ പലതരം ഗോസിപ്പുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇപ്പോഴിതാ ആര്യനുമായുളള സൗഹൃദത്തെക്കുറിച്ചും ബിഗ്‌ബോസിലെ മറ്റു മത്സരാര്‍ത്ഥികളെക്കുറിച്ചും മോഡലും വ്യവസായിയുമായ ജിസേല്‍ ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരിക്കുകയാണ്.
'അനുമോള്‍ക്ക് ചില തെറ്റായ ധാരണകളുണ്ട്. അവ തെ?റ്റാണെന്ന് മനസിലാക്കിയാലും മാറ്റാന്‍ തയ്യാറല്ല. പഴയ ചിന്താഗതിയാണ്. അനുമോളും ഷാനവാസും സീരിയല്‍ അഭിനേതാക്കളാണ്. പ്രേക്ഷകര്‍ക്ക് എന്താണ് വേണ്ടതെന്ന് അവര്‍ക്കറിയാം. അതിനനുസരിച്ചാണ് അവര്‍ ബിഗ്‌ബോസില്‍ നില്‍ക്കുന്നത്. പക്ഷെ ബിഗ്‌ബോസില്‍ യഥാര്‍ത്ഥ മനുഷ്യരായി ഇരിക്കണമെന്ന് അവര്‍ക്കറിയില്ല. അഭിനയിച്ചുകൊണ്ടാണ് അവര്‍ നില്‍ക്കുന്നത്.
സ്വന്തം വീട്ടില്‍ ജീവിക്കുന്നപോലെയാണ് ആര്യന്‍ ബിഗ്‌ബോസിലുളളത്. ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നെങ്കില്‍ ഞാന്‍ ഒരിക്കലും ഗെയിമില്‍ നിന്ന് പുറത്തുവരില്ലായിരുന്നു. ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദത്തിലാണ്. ഗെയിം കഴിഞ്ഞാലും ഞങ്ങള്‍ അത് തുടരും. ബിഗ്‌ബോസില്‍ ഞാന്‍ നന്നായാണ് പെരുമാറിയത്. എനിക്ക് പിആര്‍ ഒന്നുമില്ലായിരുന്നു. ബിഗ്‌ബോസിലേക്ക് വരാന്‍ ഇങ്ങോട്ടാണ് അവസരം ലഭിച്ചത്. ആ സമയത്ത് എനിക്ക് ബിസിനസില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. അമ്മയുടെ നിര്‍ബന്ധപ്രകാരമാണ് ബിഗ്‌ബോസിലേക്കെത്തുന്നത്. അമ്മ ബിഗ്‌ബോസില്‍ വന്നപ്പോള്‍ എന്നെ ഒരുപാട് വഴക്കുപറഞ്ഞിരുന്നു. ഒരു ടിപ്പിക്കല്‍ മലയാളി അമ്മയെപോലെയാണ് എന്റെ അമ്മ പെരുമാറിയത്.
എന്റെ ചെറിയ പ്രായത്തിലാണ് അച്ഛന്‍ മരിച്ചത്. എനിക്കുവേണ്ടിയാണ് പിന്നീട് അമ്മ ജീവിച്ചത്. എന്റെ വളര്‍ച്ചയ്ക്കുവേണ്ടി ജോലിയില്‍ നിന്ന് ഒരുപാട് കാലത്തേക്ക് അവധിയെടുത്തിരുന്നു. ഇപ്പോള്‍ സംതൃപ്തിയുളള ജീവിതമാണ് എന്റേത്. സ്വപ്നം കണ്ടതെല്ലാം നേടി. വിവാഹത്തെക്കുറിച്ച് ഭാവിയില്‍ ചിന്തിക്കുമായിരിക്കും. മലയാളി പയ്യന്‍മാരോട് ഞാന്‍ അധികം സംസാരിച്ചിട്ടില്ല. ബിഗ്‌ബോസില്‍ പോയപ്പോള്‍ നിറയെ സംസാരിക്കാന്‍ അവസരം കിട്ടി. ഭാവി വരന്‍ ഒരു മലയാളിയാകുന്നതില്‍ കുഴപ്പമില്ല. ക്രിക്കറ്റ് താരവുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നിരുന്നു. അതൊക്കെ കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നതാണ്. ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ് ഞങ്ങള്‍' ജിസേല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























