ജോലി നഷ്ടമാകുന്ന ജീവനക്കാര്‍ക്ക് തൊഴിലാളിയുടെയും തൊഴിലുടമയുടെയും വിഹിതവും പലിശയുമുള്‍പ്പെടെയുള്ള തുകയുടെ 75 ശതമാനവും പിന്‍വലിക്കാം

ജോലി നഷ്ടമാകുന്ന ജീവനക്കാര്‍ക്ക്
അപ്പോള്‍ത്തന്നെ പിന്‍വലിക്കാം. ബാക്കി 25 ശതമാനമാണ് 12 മാസത്തിനുശേഷം പിന്‍വലിക്കാന്‍ കഴിയുന്നത്. അതിനാകട്ടെ, പലിശയും ലഭിക്കും. നേരത്തേ, എല്ലാ അവസരങ്ങളും ഉപയോഗിച്ചാല്‍ ഭാഗികമായി പിന്‍വലിക്കാന്‍ കഴിയുന്നതിനെക്കാള്‍ കൂടുതലാണ് ഇപ്പോഴെന്ന് ഇപിഎഫ്ഒ
കാലാവധിയെത്തുന്നതിനുമുന്‍പ് അന്തിമമായി പിഎഫ് തുക പിന്‍വലിക്കാനുള്ള സമയം രണ്ടുമാസത്തില്‍നിന്ന് 12 മാസവും പെന്‍ഷന്‍ ഫണ്ടിന് രണ്ടില്‍നിന്ന് 36 മാസവുമാക്കിയതില്‍ വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ടായിരുന്നു.
കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസുമുള്‍പ്പെടെയുള്ള പാര്‍ട്ടികളും എഐടിയുസിയും രംഗത്തെത്തിയിരുന്നു. പിഎഫിന്റെ 25 ശതമാനം മിനിമം ബാലന്‍സായി നിലനിര്‍ത്താനുള്ള നിര്‍ദേശത്തെയും ഇവര്‍ എതിര്‍ത്തു.
ജീവനക്കാര്‍ 55 വയസ്സിനുശേഷം വിരമിക്കല്‍, സ്ഥിരമായ അംഗപരിമിതി, സ്വമേധയാ വിരമിക്കല്‍, സ്ഥിരമായി ഇന്ത്യവിട്ടുപോകല്‍ എന്നീ സാഹചര്യങ്ങളില്‍ പിഎഫിലെ മുഴുവന്‍ തുകയും പിന്‍വലിക്കാവുന്നതാണ്. ഇപ്പോള്‍ വരുത്തിയ മാറ്റങ്ങളൊന്നും 58 വയസ്സുമുതല്‍ ലഭിക്കുന്ന പെന്‍ഷനെ ബാധിക്കുകയില്ല. പെന്‍ഷന്‍ ഫണ്ടിലെ തുക ആദ്യ പത്തുവര്‍ഷത്തിനകം പിന്‍വലിക്കാവുന്നതാണ്. പെന്‍ഷന്‍ ലഭിക്കാന്‍ പത്തുവര്‍ഷത്തെ സര്‍വീസ് വേണമെന്നുമാത്രമേയുളളൂ
"
https://www.facebook.com/Malayalivartha

























