ഒരുവര്‍ഷമായി അടച്ചിട്ടിരുന്ന ആക്കുളം കണ്ണാടിപ്പാലം ഒടുവില്‍ സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുന്നു...

ഒരുവര്‍ഷമായി അടച്ചിട്ടിരുന്ന ആക്കുളം കണ്ണാടിപ്പാലം ഒടുവില്‍ സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുന്നു. 22-ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പാലത്തില്‍ വിള്ളലുണ്ടായ പാളികള്‍ മാറ്റിസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒരുവര്‍ഷത്തോളം കണ്ണാടിപ്പാലം അടച്ചിട്ടിരിക്കുകയായിരുന്നു. പാലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് കോഴിക്കോട് എന്‍ഐടി സിവില്‍ വിഭാഗത്തിന്റെ പഠന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് അറ്റകുറ്റപ്പണികളും അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചത്.
സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായി ടൂറിസം വകുപ്പിനു കീഴില്‍ സംസ്ഥാനത്തെ ആദ്യത്തെ കണ്ണാടിപ്പാലമാണിത്. ആക്കുളം കായലിലൂടെയുള്ള മനോഹരക്കാഴ്ചകള്‍ കാണാന്‍ കഴിയുന്ന തരത്തിലാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ സഹകരണത്തോടെയുള്ള പാലത്തിന്റെ നിര്‍മാണം.70 അടി ഉയരവും 52 മീറ്റര്‍ നീളവുമുള്ള പാലം, 1.25 കോടി ചെലവഴിച്ചാണ് നിര്‍മിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
എന്നാല്‍, പാലം തുറക്കാന്‍ നിശ്ചയിച്ചതിനു മുന്‍പ് തന്നെ വിള്ളലുണ്ടായി. കൃത്രിമ മഴ, മൂടല്‍മഞ്ഞ്, ലൈറ്റുകള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഒരേസമയം 20 പേര്‍ക്ക് കയറാന്‍ പറ്റുന്ന തരത്തിലാണ് നിര്‍മാണമുള്ളത്.
"
https://www.facebook.com/Malayalivartha

























