Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

മരുതിമലയുടെ മുകളില്‍നിന്ന് താഴേക്കുവീണ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സര്‍വ്വത്ര ദുരൂഹത...കൂട്ടുകാരികള്‍ താഴേക്ക് ചാടിയെന്നാണ് സംശയം..ബാഗിലുണ്ടായിരുന്ന ബുക്കില്‍ കുട്ടികള്‍ പോകുന്നതുമായി ബന്ധപ്പെട്ടുള്ള ചില സൂചനകള്‍ ?

18 OCTOBER 2025 04:24 PM IST
മലയാളി വാര്‍ത്ത

രണ്ടു വിദ്യാർത്ഥികളുടെ മരണം സംബന്ധിച്ച് ഇപ്പോഴും ദുരൂഹതകൾ നിലനിൽക്കുകയാണ് . മുട്ടറ മരുതിമലയുടെ മുകളില്‍നിന്ന് താഴേക്കുവീണ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സര്‍വ്വത്ര ദുരൂഹത. കൂട്ടുകാരികള്‍ താഴേക്ക് ചാടിയെന്നാണ് സംശയം. രണ്ട് വിദ്യാര്‍ഥിനികളും ഉച്ചമുതലേ പാറയ്ക്കുമുകളില്‍ ഉണ്ടായിരുന്നു.പാറയുടെ മുകളില്‍ സുരക്ഷാവേലിക്ക് 30 മീറ്റര്‍ മാറി അപകടകരമായി ഇരിക്കുന്ന വിദ്യാര്‍ഥിനികളെ, മുട്ടറ ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന യുവാവ് കണ്ടിരുന്നു. ഇയാള്‍ പോലീസില്‍ വിവരമറിയിച്ചു.

 

മലമുകളിലുണ്ടായിരുന്ന സെക്യൂരിറ്റി വിവരമറിഞ്ഞെത്തി കുട്ടികളോട് സംസാരിച്ചു. ഇതിനിടെ ഇവര്‍ താഴേക്ക് ചാടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍തന്നെ നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി. രണ്ടു കുട്ടികളും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു. ഇവരെ മിയ്യണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ഒരു കുട്ടി മരിച്ചു.കുട്ടികളുടെ സ്‌കൂള്‍ ബാഗുകള്‍ പെരിങ്ങനാട് സ്‌കൂളിനു സമീപത്തുള്ള കടയില്‍നിന്ന് ലഭിച്ചിരുന്നു. കടയുടെ ഭാഗത്തുനിന്ന കുട്ടികള്‍ ബാഗ് ഇവിടെ വയ്ക്കുകയായിരുന്നു.

സ്‌കൂള്‍ ബാഗിലുണ്ടായിരുന്ന ബുക്കില്‍ കുട്ടികള്‍ പോകുന്നതുമായി ബന്ധപ്പെട്ടുള്ള ചില സൂചനകള്‍ ഉണ്ടെന്നാണ് സൂചന. ബാഗും ബുക്കും പോലീസ് കസ്റ്റഡിയിലാണ്. വീട്ടില്‍നിന്ന് രാവിലെ സ്‌കൂളിലേക്കുപോയ കുട്ടികള്‍ സമയം ഏറെയായിട്ടും തിരിച്ചെത്തിയില്ല. ഇതോടെ തിരക്കി രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തിയിരുന്നു.അപ്പോഴാണ് കുട്ടികള്‍ സ്‌കൂളില്‍ ഇല്ലെന്ന വിവരം മനസ്സിലാകുന്നത്. ബാഗിലെ ബുക്കില്‍ കാര്യകാരണമുണ്ടെന്നാണ് സൂചനകള്‍.അടൂര്‍ സ്വദേശികളാണ്.പരിക്കേറ്റ കുട്ടി കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനികളാണ് ഇരുവരും. സംഭവത്തില്‍ പൂയപ്പള്ളി പോലീസ് അന്വേഷണം തുടരുകയാണ്. കൊല്ലം ജില്ലയിലെ മരുതിമല ഇക്കോ ടൂറിസം കേന്ദ്രം നിരവധി പേര്‍ എത്തുന്ന കേന്ദ്രമാണ്. കൊട്ടാരക്കരയില്‍ 300 ഓളം ഏക്കര്‍ സ്ഥലത്ത് ഭൂനിരപ്പില്‍ നിന്നും ആയിരത്തോളം അടി ഉയരത്തില്‍ സിഥിതിചെയ്യുന്ന പാറക്കൂട്ടങ്ങളോടുകൂടിയ ഒരു മലനിരപ്പാണ് മുട്ടറ മരുതിമല.കൊട്ടാരക്കര താലൂക്കില്‍ വെളിയം ഗ്രാമപഞ്ചായത്തിന്റെ വടക്കുപടിഞ്ഞാറ് അതിര്‍ത്തിയിലാണ് മരുതിമല സ്ഥിതി ചെയ്യുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു  (4 hours ago)

മുത്തശ്ശിക്കൊപ്പം പൊലീസ് സ്‌റ്റേഷനിലെത്തിയ 16കാരനെ എസ്.ഐ കരണത്തടിച്ചെന്ന് പരാതി  (4 hours ago)

സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് സാമന്ത  (5 hours ago)

നടന്‍ രവി മോഹന്റെ വീട്ടില്‍ ജീവനക്കാരെ തടഞ്ഞുവച്ച സംഭവം  (5 hours ago)

എയര്‍ ഇന്ത്യ വിമാനം അബദ്ധത്തില്‍ പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചു  (7 hours ago)

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ  (7 hours ago)

മുഖ്യമന്ത്രി വി ഡി സതീശന്‍ നാളെ ക്ലിഫ് ഹൗസിലേക്ക് താമസം മാറും  (7 hours ago)

മാസപ്പടി കേസില്‍ നിര്‍ണായക രേഖകള്‍ ഇഡിയ്ക്ക് കൈമാറി എസ്എഫ്‌ഐഒ  (7 hours ago)

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശം : യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (7 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചെന്ന കേസിലെ പ്രതിയുടെ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ്, ഒരു പ്രതിക്ക് മാത്രം ജാമ്യം  (8 hours ago)

വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് റെയിഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി വിദേശത്തേക്ക് കടന്നു  (9 hours ago)

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു  (9 hours ago)

മലമുകളിൽ ദൈവം ബാക്കി വച്ച ആ തെളിവ്..!സിയ നേരത്തെയും കേതനെ തീർക്കാൻ ശ്രമിച്ചു..! CCTV-യിൽ എല്ലാ തെളിവും  (9 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ കുടുങ്ങി..!കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ മണിക്കൂറിനുള്ളിൽ കല്ലറ തുറന്നു  (9 hours ago)

കൊല്‍ക്കത്തയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends