Widgets Magazine 

27
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ന് ലോകത്തിന് അതിനിര്‍ണായക ദിനം... ഇസ്രായേല്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നെതന്യാഹു വീണ്ടും ജയിച്ചാല്‍ ഇനി എന്തു സംഭവിക്കും.. തോറ്റാല്‍ ഇസ്രായേലിന് എന്തു സംഭവിക്കും..


സങ്കടക്കാഴ്ചയായി... ഭർത്താവിന്റെ സഞ്ചയന ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും അന്തരിച്ചു...


അർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി മാറി.... ആന്ധ്ര, തെലങ്കാന, ഒഡിഷ സംസ്ഥാനങ്ങൾ ജാഗ്രതയിൽ, 53 ട്രെയിനുകൾ റദ്ദാക്കി


ബാലൺ ഡി ഓർ പുരസ്കാരം ഇംഗ്ലണ്ട് താരം ഹാരി കെയ്നിന്.... അലക്സിയ പ്യുട്ടയാസ് മികച്ച വനിത താരമായി, മികച്ച യുവതാരത്തിനുള്ള കോപ്പ ട്രോഫി ലമീൻ യമാലിന്


വികസിത് ഭാരത് 2047 എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി യുവാക്കൾ തങ്ങളുടെ അറിവും കഴിവും രാജ്യത്തിൻ്റെ പുരോഗതിക്കായി വിനിയോഗിക്കണം...സ്വഭാവരൂപീകരണവും അച്ചടക്കവുമാണ് രാഷ്ട്രനിർമാണത്തിൻ്റെ അടിത്തറ: ഗവർണർ ആർലേക്കർ

2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കുകയാണ് ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ് കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കും കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുക ലക്ഷ്യം

14 OCTOBER 2025 02:30 PM IST
മലയാളി വാര്‍ത്ത

വിഷന്‍ 2031- ആരോഗ്യ സെമിനാര്‍: 'കേരളത്തിന്റെ ആരോഗ്യ മേഖല വിഷന്‍ 2031' നയരേഖ മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിച്ചു


പത്തനംതിട്ട: 2031ല്‍ എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്‌പെഷ്യാലിറ്റി ചികിത്സകള്‍ വികേന്ദ്രീകരിക്കും. അടിസ്ഥാന സൗകര്യ വികസനം കൂടുതല്‍ മെച്ചപ്പെടുത്തും. ട്രോമാ കെയര്‍, എമര്‍ജന്‍സി സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തും. ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിഷന്‍ 2031- ആരോഗ്യ സെമിനാറില്‍ 'കേരളത്തിന്റെ ആരോഗ്യ മേഖല വിഷന്‍ 2031' നയരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോര്‍ജ്.

വിവിധ സ്‌കീമുകളെ ഏകോപിപ്പിച്ചാണ് സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. ഈ പദ്ധതി വഴി 42.2 ലക്ഷം കുടുംബങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നു. കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയും നിലവിലുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി 5 ലക്ഷം രൂപയാണ് ഒരു കുടുംബത്തിന് ചികിത്സ നല്‍കുന്നത്. കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കാനും ലക്ഷ്യമിടുന്നു.

രോഗാതുരത കുറയ്ക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുന്നതിനായി ഹെല്‍ത്തി ലൈഫ് ക്യാമ്പയിന്‍ നടപ്പിലാക്കുന്നു. ആയുഷ് വകുപ്പിന് കീഴില്‍ 10,000 യോഗ ക്ലബ്ബുകള്‍ ആവിഷ്‌ക്കരിച്ചു. സ്‌കൂള്‍ ഹെല്‍ത്ത് പദ്ധതി നടപ്പിലാക്കും. മാനസികാരോഗ്യം ഉറപ്പാക്കാനായി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും. ജീവിതശൈലീ രോഗങ്ങള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിനായി ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ ആവിഷ്‌ക്കരിച്ചു. 30 വയസിന് മുകളിലുള്ളവര്‍ക്ക് വീട്ടിലെത്തി ജീവിതശൈലീ രോഗ സ്‌ക്രീനിംഗ് നടത്തി ആവശ്യമായവര്‍ക്ക് ചികിത്സ ഉറപ്പാക്കി. കാന്‍സര്‍ പ്രതിരോധത്തിനായി ആരോഗ്യം ആനന്ദം അകറ്റാം അര്‍ബുദം ജനകീയ ക്യാമ്പയിന്‍ ആവിഷ്‌ക്കരിച്ചു. ഇതുവരെ 20 ലക്ഷത്തിലധികം പേരെ സ്‌ക്രീനിംഗ് നടത്തി. അത്യാധുനിക കാന്‍സര്‍ ചികിത്സാ സംവിധാനങ്ങള്‍ നടപ്പിലാക്കി.

പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വളരെ പ്രാധാന്യം നല്‍കുന്നു. ആരോഗ്യ മേഖല പുതിയ വെല്ലുവിളികളാണ് നേരിടുന്നത്. വര്‍ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങള്‍, അമീബിക് മെനിഞ്ചോഎന്‍സെഫലൈറ്റിസ് തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കുകയും പ്രധാനമാണ്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി എപ്പിഡമിക് ഇന്റലിജന്‍സ് സംവിധാനം വികസിപ്പിക്കും. പ്രാദേശിക അടിസ്ഥാനത്തില്‍ മൈക്രോപ്ലാനുകള്‍ തയ്യാറാക്കി പ്രതിരോധം ശക്തിപ്പെടുത്തുന്നു.

മെഡിക്കല്‍ കോളേജുകളെ പൂര്‍ണമായും ടെര്‍ഷ്യറി കെയറുകളാക്കും. ചികിത്സാ മേഖലയിലെന്ന പോലെ അക്കാഡമിക് രംഗത്തും മുന്നേറ്റം നടത്തും. ആയുര്‍വേദ രംഗത്ത് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം വലിയ മുന്നേറ്റമുണ്ടാക്കും.

കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എഎംആര്‍ പ്രതിരോധത്തില്‍ രാജ്യത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ശാസ്ത്രീയമല്ലാത്ത തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

'ആരോഗ്യ രംഗത്തെ കഴിഞ്ഞ ദശകത്തിലെ നേട്ടങ്ങള്‍' ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ അവതരിപ്പിച്ചു. പ്ലാനിംഗ് ബോര്‍ഡ് അംഗം ഡോ. പി.കെ. ജമീല, എസ്.എച്ച്.എ. എക്‌സി. ഡയറക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹം, ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷീബ ജോര്‍ജ്, നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. സജിത് ബാബു, ഔഷധി ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ്, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ കെ.എസ്. പ്രിയ, ആയുര്‍വേദ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. ടി.ഡി. ശ്രീകുമാര്‍, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. എം.പി. ബീന, ഹോമിയോപ്പതി പ്രിന്‍സിപ്പല്‍ ആന്റ് കണ്‍ട്രോളിംഗ് ഓഫീസര്‍ ഡോ. ടി.കെ. വിജയന്‍, ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡോ. സുജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. "  

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; പ്രസവത്തിന് പിന്നാലെ നവജാതശിശുവിന്റെ ഹൃദയമിടിപ്പ് പെട്ടെന്ന് നിലച്ചുപോവുകയായിരുന്നു  (5 minutes ago)

ഓണ്‍ലൈന്‍ തട്ടിപ്പ് വഴി യുവാവിന് ഒരു ലക്ഷത്തോളം രൂപ നഷ്ടമായതായി പരാതി...  (1 hour ago)

ISRAEL ഇന്ന് ലോകത്തിന് അതിനിര്‍ണായക ദിനം  (2 hours ago)

ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു  (2 hours ago)

സുഹൃത്തുക്കൾക്കൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (2 hours ago)

നെടുമ്പാശേരി അപകടത്തിൽ ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് എടുത്തുവെന്നും പക്ഷെ പൊലീസ് മനോഭാവം മാറിയില്ലെന്നും, അതാണ് ചേരാനല്ലൂരിൽ കണ്ടതെന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ  (2 hours ago)

15 വർഷമായി നാട്ടിൽ പോകാൻ കഴിയാതെ സൗദി അറേബ്യയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

ഓഹരി വിപണിയില്‍ ഇടിവ്... സെന്‍സെക്‌സ് 281 പോയിന്റ് താഴ്ന്നു, നിഫ്റ്റിയിലും സമാനമായ ഇടിവ്  (3 hours ago)

നൂതനാശയങ്ങളെയും സംരംഭകത്വത്തെയും വളർത്തുന്നതിനൊപ്പം വ്യവസായമേഖലയും പൊതുസമൂഹവുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും വേണം... സർവകലാശാലകൾ വിവിധ വിഷയങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള മൂല്യവത്തായ ഗവേഷണങ്ങളെ പ്രോത  (3 hours ago)

ആലുവ മാര്‍ത്താണ്ഡവര്‍മ പഴയ പാലം അറ്റകുറ്റപ്പണിക്കായി നാളെ അടയ്ക്കും.... ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ്  (4 hours ago)

കണ്ണീർക്കാഴ്ചയായി... നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പ്ളസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ഭർത്താവിന്റെ സഞ്ചയന ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും അന്തരിച്ചു...  (4 hours ago)

ഗതിനിർണയം... എൻ.വി.എസ്.-03 ഉപഗ്രഹം 30-ന് ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിക്കും, ജി.എസ്.എൽ.വി.-എഫ് 18 റോക്കറ്റിലായിരിക്കും വിക്ഷേപണം  (5 hours ago)

അതിർത്തിയിൽ കണ്ണും നട്ട്... തമിഴ്നാട്ടിൽ 17 തടവുകാർ ജയിൽ ചാടി; കേരളത്തിലേക്ക് പ്രവേശിക്കാൻ സാധ്യത  (5 hours ago)

Malayali Vartha Recommends